തേനിൽ കുതിർത്ത നെല്ലിക്ക ദിവസവും കഴിച്ചാൽ അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ നേടാം. തൊണ്ടവേദന, ജലദോഷം, ചുമ, പനി എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ കഴിയുന്ന അത്ഭുതകരമായ മിശ്രിതമാണ് നെല്ലിക്കയും തേനും. തേൻ നെല്ലിക്ക എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
നെല്ലിക്ക- 1/2 കപ്പ്
പനങ്കൽക്കണ്ടം- 800 ഗ്രാം
വെള്ളം- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
പനങ്കൽക്കണ്ടം പൊടിച്ചെടുക്കുക. ഇനി നെല്ലിക്ക നന്നായി കഴുകി വെള്ളം തുടച്ച് ആവിയിൽ വേവിച്ച് മാറ്റി വെയ്ക്കുക. ശേഷം അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് പൊടിച്ചെടുത്ത പനങ്കൽക്കണ്ടത്തിനൊപ്പം വെള്ളം കൂടി ചേർത്തിളക്കി അലിയിച്ചെടുക്കുക. ശേഷം വേവിച്ചെടുത്ത നെല്ലിക്കയിൽ ചെറിയ ദ്വാരങ്ങൾ ഇട്ട് ഇതിലേയ്ക്കു ചേർത്ത് കൊടുക്കുക. നന്നായി ഇളക്കുക, വെള്ളം വറ്റി നെല്ലിക്കയുടെ നിറം മാറി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. ഇനി നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റി ഒരു ദിവസം സൂക്ഷിച്ച ശേഷം ഉപയോഗിക്കാം.
STORY HIGHLIGHT : honey gooseberry
















