വിത്തിന്റെ ഗുണത്തിന് അനുസരിച്ചിരിക്കും കൃഷിയുടെ വിജയം. നല്ല വിത്തുകള്‍ നടാനായി ഉപയോഗിച്ചാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും വലിയ ആക്രമണമില്ലാതെ പച്ചക്കറികള്‍ കൃഷി ചെയ്യാം. വിത്ത് സൂക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ചില സമയങ്ങളിൽ വിത്തുകൾ ഒരു വർഷത്തിൽ കൂടുതൽ കേടുവരാതിരിക്കാറുണ്ട്. വിത്ത് വാങ്ങിക്കുമ്പോൾ അത് നല്ലതാണോ അല്ലയോ എന്നത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതിനാൽ വിത്തുകള്‍ സൂക്ഷിക്കാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
വിത്തിന്റെ കാര്യക്ഷമത ഉറപ്പാക്കണമെങ്കിൽ അത് നട്ടുവളർത്തി തന്നെ നോക്കേണ്ടതുണ്ട്. അതിനായി കുറച്ച് വിത്തുകളെടുത്ത് നടാം. ഇത് മുളക്കുന്നുണ്ടെങ്കിൽ വിത്ത് നല്ലതാണെന്ന് മനസിലാക്കാം.
കൃത്യമായ രീതിയിൽ സൂക്ഷിച്ചാൽ എത്ര കാലം വരെയും വിത്തുകൾ കേടുവരാതിരിക്കും.
ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വിത്തുകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഉണങ്ങിയതോ നിറം മാറിയതോ ആയ വിത്തുകൾ ഉണ്ടാവാം. എന്നിരുന്നാലും ഇത് കേടുവന്നതാണെന്ന് ഉറപ്പിക്കാൻ സാധിക്കുകയില്ല.
ഈർപ്പം ഉള്ളതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ വിത്ത് സൂക്ഷിക്കുമ്പോൾ വായുകടക്കാത്ത രീതിയിൽ അടച്ച് വെയ്ക്കാൻ ശ്രദ്ധിക്കണം.
ശരിയായ രീതിയിൽ വിത്തുകൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. തണുപ്പുള്ള ഈർപ്പമില്ലാത്ത സ്ഥലങ്ങളിലാണ് വിത്ത് സൂക്ഷിക്കേണ്ടത്.
വിത്തുകൾ വായു കടക്കാത്ത സിപ് ലോക്ക് ബാഗിലാക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതും നല്ലതാണ്. ഇത് വിത്ത് എളുപ്പത്തിൽ മുളയ്ക്കാൻ സഹായിക്കുന്നു.