പി.വി. അന്‍വര്‍ ഇതുവരെ പറഞ്ഞതെല്ലാം വിടുവായത്തരവും, കേരള രാഷ്ട്രീയം അറിയാതെയുമൊക്കെയാണെന്ന് പറഞ്ഞവരെല്ലാം മൂക്കത്തു വിരല്‍വെക്കുകയാണ്. നിലമ്പൂരിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അന്‍വര്‍ തീ ആകുന്നത് നേരിട്ട് കാണുകയാണ്. ഒന്നും വെറുതേ പറഞ്ഞതല്ലെന്ന് ഉറപ്പാക്കുന്നതാണ് അന്‍വര്‍ പിടിക്കുന്ന ഓരോ വോട്ടും. അന്‍വര്‍ ഫാക്ടര്‍ ഉണ്ടാകുമോ അതോ വെറുതേ പറയുന്നതാണോ എന്ന സംശയത്തിന് വിരാമമിട്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഇപ്പോള്‍ അന്‍വറിന്റെ വോട്ട് പതിനായിരം കടന്നിരിക്കുകയാണ്. പോത്തുകല്ലില്‍ സ്വരാജ് പിന്നിലായത് പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.
സ്വന്തം വീടിരിക്കുന്ന പഞ്ചായത്താണ് പോത്തുകല്ല്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് നിലനിര്‍ത്തിയാണ് മുന്നോട്ടു പോകുന്നത്. അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ ലീഡ് ഉയര്‍ത്തിയും താഴ്ത്തിയുമാണ് ഷൗക്കത്തിന്റെ മുന്നേറ്റം. 9 റൗണ്ട് പൂര്‍ത്തിയാകുമ്പോഴാണ് ഈ മുന്നേറ്റം. എന്നാല്‍, ഷൗക്കത്തിന് ലഭിക്കേണ്ട വോട്ടുകള്‍ ഇത്രയുമല്ല എന്നാണ് കോണ്‍ഗ്രസ് പാളയം വിലയിരുത്തുന്നത്. എന്നാല്‍, അന്‍വര്‍ പറയുന്നത്, യു.ഡി.എഫിന്റെ വോട്ടുകളല്ല, എല്‍.ഡി.എഫിന്റെ വോട്ടുകളാണ് പിടിച്ചത് എന്നാണ്. പിണറായിസത്തിന് എതിരേയുള്ള വോട്ടുകളാണ് ഇത്.
40 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ പതിനായിരം വോട്ടുകള്‍ പിടിച്ചിട്ടുണ്ടെങ്കില്‍ അന്‍വര്‍ നിലമ്പൂരിന്റെ ഹൃദയം തൊട്ടിരിക്കുന്നു എന്നു തന്നെ പറയേണ്ടി വരും. കാരണം, ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കു മത്സരിച്ചാല്‍ ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര വോട്ടുകള്‍ ലഭിക്കും എന്നതാണ് അറിയേണ്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ഒരു ഘട്ടത്തിലും ഇതുവരെ മുന്നേറാന്‍ സാധിച്ചിട്ടില്ല. ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടുങ്ങിയത്. പോസ്റ്റല്‍ ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്താണ് മുന്നിലെത്തിയത്.
യുഡിഎഫ് അനൂകൂല ട്രെന്‍ഡ് പോസ്റ്റല്‍ ബാലറ്റില്‍ വ്യക്തമായെങ്കിലും വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കുമ്പോള്‍ ശക്തമായ മത്സരമെന്ന സൂചനയാണ് പ്രകടമാകുന്നത്. പോസ്റ്റല്‍ വോട്ടിന് ശേഷം ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ യുഡിഎഫ് കുതിച്ചെങ്കിലും പിന്നാലെ എം സ്വരാജ് തിരികെ കയറി. വഴിക്കടവിലെ തണ്ണിക്കടവ് ബൂത്തുകളിലാണ് ആദ്യം റൗണ്ടില്‍ എണ്ണിയത്. വഴിക്കടവില്‍ വലിയ ലീഡ് നേടിയാല്‍ ആര്യാടന്‍ തരംഗമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍, അതുണ്ടാകാത്തത് യുഡിഎഫ് കേന്ദ്രങ്ങളില്‍ നേരിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വഴിക്കടവില്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ച പി വി അന്‍വറാണ് യുഡിഎഫിന്റെ ലീഡ് കുറച്ചത്. ഈ മണ്ഡലത്തിലാണ് അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിച്ചത്. ഇവിടെ അന്‍വര്‍ വിചാരിച്ചതു പോലെ വോട്ടുകള്‍നേടുകയും ചെയ്തു. മൂത്തേടത്തും യുഡിഎഫ് വോട്ടുകള്‍ ചോര്‍ത്താന്‍ അന്‍വറിന് സാധിച്ചിട്ടുണ്ട്. അതേസമയം തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്താന്‍ ഷൗക്കത്തിന് സാധിച്ചിട്ടുണ്ട്. എം സ്വരാജ് പ്രതീക്ഷ വെക്കുന്നത് അവസാനം എണ്ണുന്ന പഞ്ചായത്തുകളിലും ബൂത്തുകളിലുമാണ്. ഇവിടെ എല്‍ഡിഎഫ് സ്വാധീന മേഖലകളാണ്. ഇതോടെ മത്സരം പ്രവചനാതീതമായാണ് പോകുന്നത്.
CONTENT HIGH LIGHTS; It’s not just a rumor: Anwar was killed in Nilambur; UDF’s votes were reversed; Shaukat with a narrow majority, followed closely by Swaraj; Will the picture become clear after two and a half hours of counting?