പണ്ട് കാലത്ത് വീട്ടുമുറ്റത്തെ ചെടിയിൽ നിന്നും പറച്ചെടുത്തിരുന്ന മുല്ലപ്പൂ ഇന്ന് കടകളിൽ നിന്ന് വലിയ വില കൊടുത്ത് വേണം വാങ്ങാൻ. തലയിൽ ചൂടാനും പൂജാ കർമ്മങ്ങൾക്കും മാലകോർക്കാനുമൊക്കെ മുല്ലപ്പൂ വേണം. ശരിയായ പരിചരണം നൽകിയാൽ വീട്ടുമുറ്റത്തും ബാൽക്കണിയിലുമെല്ലാം മുല്ലച്ചെടി നട്ടുവളർത്തുകയും നിറയെ പൂക്കൾ വിരിയിക്കുകയും ചെയ്യാം. അതിനായി ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
ചെറിയ തോതിൽ അസിഡിറ്റിയുള്ളതും നീർവാർച്ചയുള്ളതും ഫലഭൂയിഷ്‌ടമായതുമായ മണ്ണിൽ മുല്ല വേഗത്തിൽ വളരും. ഇവയെല്ലാം ചേർത്ത് മിക്‌സ് ചെയ്‌തതിന് ശേഷം മുല്ല നടാം. 12 മുതൽ 14 ഇഞ്ച് വരെ ആഴമുള്ളതും വെള്ളം ഒഴിഞ്ഞ പോകാൻ ദ്വാരങ്ങളുള്ളതുമായ ചട്ടികളായിരിക്കണം മുല്ല നടാനായി തെരഞ്ഞെടുക്കേണ്ടത്.
വേരുകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ചെടിയുടെ വളർച്ചയെ ബാധിക്കും. അതിനാൽ ചെടി നടുന്നതിന് മുമ്പ് ചട്ടിയുടെ അടിയിൽ കല്ല് പാളി വച്ചതിന് ശേഷം മണ്ണ് നിറയ്ക്കുക. മാസത്തിൽ ഒരു തവണ വളപ്രയോഗം നടത്തുക. ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ദ്രാവകം തളിക്കുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയെ കൂടുതൽ ഗുണം ചെയ്യും.
ഓരോ കാലാവസ്ഥയ്ക്കും പ്രദേശത്തിനും അനുസരിച്ച് മുല്ലച്ചെടി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കൂടാതെ എല്ലാ ഇനം മുല്ല ചെടികളും ചട്ടിയിൽ വരളരണമെന്നില്ല. സൂര്യപ്രകശം നന്നായി ലഭിക്കുന്ന ഇടത്തായിരിക്കണം മുല്ല വളർത്താൻ. നല്ല വായു സഞ്ചാരമുള്ളതും എന്നാൽ അമിതമായി ജലാംശം ഇല്ലാത്തതുമായ സ്ഥലം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
അമിതമായി നനയ്ക്കുന്നത് ഒഴിവാക്കുക. മണ്ണിന്‍റെ മുകൾ ഭാഗം ഉണങ്ങിയതിന് ശേഷം മാത്രമേ വീണ്ടും നനയ്ക്കാൻ പാടുള്ളൂ. വസന്തത്തിന്‍റെ തുടക്കത്തിലോ പൂവിട്ട് കഴിയാറാകുമ്പോഴോ മുല്ല ചെടിയുടെ വെട്ടിമാറ്റുക. നല്ല രീതിയിലുള്ള വളർച്ച പ്രോത്സാഹിപ്പിക്കാനും ദുർബലമായതോ കേടായതോ ആയ കമ്പുകളും വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.