എല്ലാം വളരെ കൃത്യതയോടും നല്ലരീതിയിലും പോകുന്നുണ്ട്. ഒന്നിനും ഒരു കുറവുമില്ല. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളും ജനകീയവും, ചികിത്സാ കാര്യത്തില്‍ നമ്പര്‍ വണ്ണുമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ കേരളത്തിന്റെ ആരോഗ്യ രംഗം ഇന്ത്യയ്ക്കു മാതൃകയാണ്. എന്നാല്‍, മാധ്യമങ്ങളും പ്രതിപക്ഷവും ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിന്റെ സോഷ്യല്‍ മീഡിയയിലെ തുറന്നു
പറച്ചിലിനെ ഈ രീതിയില്‍ ഉപയോഗിക്കുകയാണ് ചെയ്തത്. ഹാരിസ് ചിറയ്ക്കല്‍ ഇതിന് ആയുധമായി നിന്നുവെന്നതില്‍ മുഖ്യമന്ത്രിക്കുള്ള നീരസം പരസ്യമായതോടെ പാര്‍ട്ടി മുഖപത്രം എഡിറ്റോറിയലും എഴുതി. പിന്നാലെ പാര്‍ട്ടി സെക്രട്ടറിയും വിമര്‍ശിച്ചു. ചില ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓപ്പറേഷന്‍ മുടങ്ങിയതിന്റെ പേരിലാണ് മനോവിഷമം താങ്ങാനാവാതെ ഡോക്ടര്‍ ഹാരിസ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇങ്ങനെചെയ്താല്‍ വരാന്‍ സാധ്യതയുള്ള എതിര്‍പ്പുകളെയും പ്രശ്‌നങ്ങളെയും മുന്‍കൂട്ടി കണ്ടാണ് പോസ്റ്റിട്ടതെന്ന്
അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി തനിക്കെതിരേ തിരിഞ്ഞതോടെ ഹാരിസിന് മുഖ്യമന്ത്രി ഗുരുനാഥന് തുല്യമായി മാറി. ഇി ഒരക്ഷറം മിണ്ടരുതെന്നും, അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ജനങ്ങളോടു പറഞ്ഞതു പോലെ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ പറയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ശാസന. ഇതോടെ പ്രൊഫഷണല്‍ സൂയിസൈഡ് നടത്താന്‍ തീരുമാനിച്ച ഹാരിസ് ഡോക്ടര്‍ തല്‍ക്കാലം അതില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിച്ചിട്ടുണ്ട്.
അപ്പോള്‍ ആരാണ് ഈ വിഷയത്തിലെ യഥാര്‍ത്ഥ പ്രതികള്‍ എന്നതാണ് ഉയരുന്ന സംശയം. മാധ്യമങ്ങളോ അതോ പ്രതിപക്ഷമോ. ഇടതുപക്ഷത്തിന്റെ പ്രഖ്യാപനത്തില്‍ ശത്രുക്കള്‍ പ്രതിപക്ഷവും മാധ്യമങ്ങളുമാണ്. ഇല്ലാക്കഥകള്‍ എഴുതിപ്പിടിപ്പിച്ചും, മെഡിക്കല്‍ കോളജുകളില്‍ കയറിയിറങ്ങി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രശ്‌നങ്ങള്‍ ചികഞ്ഞുമൊക്കെ പൊല്ലാപ്പുണ്ടാക്കുകയാണ്. ഏറ്റവും നല്ല ആരോഗ്യ വകുപ്പിനെ കണക്കു നിരത്തിയും, വാക്കുകള്‍ കൊണ്ട് അമ്മാനമാടിയും, എഴുതിയുമൊക്കെ പൊക്കി വെച്ചിരിക്കുന്നിടത്തു നിന്ന്,
മാധ്യമങ്ങള്‍ വലിച്ചു താഴെയിട്ട് ചവിട്ടുമ്പോള്‍ നോക്കിയിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഡോക്ടര്‍ ഹാരിസിനെ നല്ല ഡോക്ടറെന്ന് പറഞ്ഞു കൊണ്ട് സിസ്റ്റത്തെ കുറ്റപ്പെടുത്തി മന്ത്രി വീണാജോര്‍ജ്ജ് തടി രക്ഷപ്പെടുത്തിയത്. തൊട്ടു പിന്നാലെ മുഖ്യമന്ത്രി കൂടി വിഷയത്തില്‍ ഇടപെട്ടതോടെ ഇടതുപക്ഷത്തിന് മൊത്തതില്‍ ആരോഗ്യം വീണ്ടുകിട്ടി.
എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ ആരോഗ്യ മേഖല്ക്ക് വിദേശത്തു നിന്നുവരെ അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ ജനങ്ങള്‍ ആഘോഷിക്കണം. എന്നാല്‍, ഹാരിസിന്റെ കുറ്റപ്പെടുത്തലിന് മരുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ ചികിത്സ അമേരിക്കയിലാണ് നടത്തിയതെന്ന ഒരു കാര്യം മറക്കാനാവില്ല. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചികിത്സയില്‍ കഴിയുന്നത് കേരളത്തിലെ സര്‍ക്കാര്‍ ആസുപത്രികളിലൊന്നുമല്ലെന്നും മറന്നു പോകാനാവില്ല. മുന്‍
മന്ത്രി എം.എം മണിയ.ും ചിക്തിസ നടത്തിയത് വിദേശത്താണ്. അങ്ങനെ മന്ത്രിക്കും, ഭരണകര്‍ത്താക്കള്‍ക്കും ചികിത്സ വിദേശത്താകുമ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് എന്തോ കുഴപ്പമില്ലേ എന്നു ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ. ഏതു ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ കേരളത്തില്‍ കിട്ടുമെന്ന് ജനങ്ങളോടു പറയുകയും, എന്നാല്‍, തങ്ങള്‍ക്കു രോഗം വന്നാല്‍ വിദേശത്തു പോവുകയും ചെയ്യുന്ന നിലപാട് ശരിയാണോ.
ഹാരിസ് പറഞ്ഞത്, ഉപകരണങ്ങള്‍ കിട്ടാത്തതിന്റെ വിഷമമാണെങ്കില്‍, പല ആശുപത്രികളിലും ഇല്ലാത്തത് പലതാണ്. ഇതെല്ലാം പുറത്തു പറയേണ്ടത് ആരാണ്. ഇല്ലായ്മകള്‍ പുറത്തു പറഞ്ഞാല്‍ അില്‍ വല്ലായ്മ ഉണ്ടാകുന്നത് ആര്‍ക്കാണ്. ആരാണ് പ്രതിപക്ഷം. അവരുടെ കടമ എന്താണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ കടമ എന്താണെന്ന് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ കൃത്യമായി ചെയ്തിരുന്നല്ലോ. അന്ന്,
ഇന്നത്തെപ്പോലെയുള്ള പ്രതിരോധമായിരുന്നോ. ഇതിലും ശക്തമായതല്ലേ നടത്തിയിരുന്നത്. അപ്പോള്‍ ഭരണത്തിലേറുമ്പോള്‍ ചെയ്യുന്ന കുറ്റങ്ങളെ പുറത്തു കാണിക്കുകയാണെങ്കില്‍ അസഹിഷ്ണുകയുണ്ടാകും. എന്നാല്‍, പ്രതിപക്ഷത്തിരിക്കുമ്പോള്‍ കായികമായിപ്പോലും പ്രതിരോധം ഉയര്‍ത്തി സര്‍ക്കാരിനെ നേരിടും. ഇതാണ് ഇടതുപക്ഷത്തിന്റെ അവസര രാഷ്ട്രീയം.
ഇത് ശരിയല്ല. ഡോക്ടര്‍ ഉന്നയിക്കുന്ന കാര്യത്തില്‍ ന്യായമുണ്ടോ എന്നതാണ് നോക്കേണ്ടത്. അദ്ദേഹം ആരോഗ്യ മേഖലയാകെ പ്രശ്‌നമാണെന്നു പറ#്ഞില്ല. അഥവാ അത്തരം പ്രസ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുകയാണ് വേണ്ടത്. ഹാരിസ് ഡോക്ടറുടെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടികളുണ്ടായത്. നോക്കൂ, 2018ലെ വെള്ളപ്പൊക്കത്തില്‍ ഇന്നത്തെ മന്ത്രി സജി ചെറിയാന്റെ നിലവിളി ഓര്‍മ്മയുണ്ടോ. മരണത്തെ മുഖാമുഖം
കണ്ടതിന്റെ നിലവിളിയായിരുന്നു അത്. പിന്നീട് ആ നിലവിളി പോലും നിശബ്ദമായതിന്റെ ബാക്കിയാണ് മന്ത്രിപദം എന്നുവരെ വ്യാഖ്യാനിക്കപ്പെട്ടു. അതായത്, മരണത്തിന്റെ മുമ്പില്‍ നിന്നാല്‍പ്പോലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നു പറയരുത് എന്നാണ് നല്‍കിയ പാഠം. ഇത് ശരിയാണോ. സര്‍ക്കാരിന് എവിടെയെങ്കിലും തെറ്റു പറ്റിയെന്നു പറഞ്ഞാല്‍ ആ പറയുന്നത് തെറ്റാകുന്നതെങ്ങനെ. ഭയപ്പെടുത്തിയും, നിശബ്ദമാക്കിയും ഭരണം നല്ലതാണെന്ന് പറയുന്നത്, ഏകാധിപത്യത്തിന്റെ വഴിയാണ്. കമ്യൂണിസ്റ്റ് ഭരണം ഏകാധിപത്യത്തിന്റേതാണെന്ന ചീത്തപ്പേര് ലോകത്തുണ്ട്. അത് തനിയാവര്‍ത്തനമാവുകയാണോ ഇവിടെയും.
CONTENT HIGH LIGHTS; Shut up and work!!! Gurunathan says: Dr. Harris Chirakkal postpones professional suicide; Media, opposition and system are the culprits; Regains number one position by putting the numbers together