Explainers

തുറന്നു പറച്ചിലിന്റെ മൂന്നാംപക്കം കുരിശേറ്റം: സര്‍ക്കാരിന്റെ ഏതു ശിക്ഷയ്ക്കും സ്വയം തയ്യാറെടുത്ത് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍; പാപഭാരത്തിന്റെ മുള്‍ക്കിരീടം സ്വയം അണിഞ്ഞു; സര്‍ക്കാരിനല്ല, സിസ്റ്റത്തിനാണ് പ്രശ്‌നമെന്ന അവിശ്വസനീയ മൊഴി

ഡോക്ടര്‍ ഹാരിസ് ഒരു പ്രതീകമാണ്. സര്‍ക്കാര്‍ സംവിധാനത്തിന്റെ കുറവുകള്‍ പുറംലോത്ത് എത്തിക്കുന്നവരുടെ പ്രതീകം. പക്ഷെ, സത്യം വിളിച്ചു പറയുന്നതിനെ വെളിപ്പെടുത്തലായി കണ്ടാല്‍ അത്, മാപ്പര്‍ഹിക്കാത്ത ശിക്ഷയാണ്. കാരണം. അതിലൂടെ അനഭിമതരാകുന്നത് സര്‍ക്കാരും, ആരോഗ്യ വകുപ്പും, സംവിധാനങ്ങളുമാണ്. ഇതിലൂടെ സംഭവിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, സര്‍ക്കാര്‍ ആശുപത്രികള്‍ വേണ്ടത്ര ജനോപകാര പ്രദമായ ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഇല്ലെന്നതാണ്. രണ്ടാമത്തേത്, സര്‍ക്കാര്‍ ആശുപത്രികളെയാകെ ഇകഴ്ത്തി കെട്ടാനുള്ള ശ്രമം നടക്കും. ഒന്നാമത്തെ കാര്യമാണ് ഹാരിസ് ഡോക്ടര്‍ പറഞ്ഞതെങ്കില്‍ രണ്ടാമത്തെ കാര്യം പ്രചരിപ്പിച്ച് രാഷ്ട്രീയമായി പ്രതിപക്ഷം വിഷയത്തെ ഏറ്റെടുത്തു.

ഒന്നാമത്തെ പ്രശ്‌നത്തിന് ജോക്ടര്‍ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലോടെ പരിഹരിക്കപ്പെട്ടു. എന്നാല്‍, രണ്ടാമത്തെ പ്രശ്‌നം ഇനിയും അവസാനിച്ചിട്ടില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ സാധാരണ മനുഷ്യരുടെ അവസാന വാക്കാണ്. മലയോര-തീര പ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ അത്താണിയെന്നു തീര്‍ത്തു പറയാനാകും. കൈയ്യില്‍ പണമില്ലെങ്കില്‍ ചത്തുപോകണമെന്ന അവസ്ഥയെ ധീരമായി മറികടന്ന വിപ്ലവ സ്ഥാപനമാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. പാവപ്പെട്ടവന്റെ ജീവന്റെ വിലയുണ്ട് ഈ സ്ഥാപനത്തിന്. അതുകൊണ്ട് ഒരുകാരണവശാലും മെഡിക്കല്‍ കോളജുകളുടെ വിശ്വസ്യത തകരാന്‍ പാടില്ല.

പ്രതിപക്ഷമായാലും, ഭരണപക്ഷമായാലും ആതുരാലയങ്ങളെയും അവിടുത്തെ ചികിത്സയെയും രാഷ്ട്രീയ വത്ക്കരിക്കുന്നതില്‍ നിന്നും പിന്‍മാറുകയാണു വേണ്ടത്. നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ സ്വദേശത്തെയും വിദേശത്തെയും വന്‍കിട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാധ്യതയുണ്ട്. എന്നാല്‍, സാധാരണ ജനങ്ങള്‍ക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ തുടങ്ങി ഒടുവില്‍ ജീവന്‍ പോകുന്നതു വരെയും എത്തിപ്പെടാന്‍ കഴിയുന്നത് മെഡിക്കല്‍ കോളജ് വരെയാണ്. അതുകൊണ്ടു കൂടി ഈ വലിയ സ്ഥാപനത്തിന്റെ വിശ്വാസ്യത നശിപ്പിക്കാന്‍ പാടില്ല. ഇഥ് പ്രതിപക്ഷവും സര്‍ക്കാരും ഒരേ തോതില്‍ മനസ്സിലാക്കി ഇടപെടണം.

ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ നാളെ പ്രതിപക്ഷത്തും, ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവര്‍ നാളെ അധികാരത്തിലും വന്നാല്‍ ആരോഗ്യ രംഗം വളരെ പ്രധാനപ്പെട്ട ഒന്നു തന്നെയായിരിക്കണം. അതിനെ അധികാരത്തിലിരിക്കുന്നവരുടെ കഴിവോ കഴിവുകേടോ ആയികാണാതിരിക്കുകയാണ് വേണ്ടത്. പോരായ്മകളോ, ഇല്ലായ്മകളോ എത്രയും വേഗത്തില്‍ പരിഹരിച്ചു മുന്നോട്ടു പോവുകയാണ് വേണ്ടത്. ചെലവഴിച്ച കോടികളുടെ കണക്കുകള്‍ ജീവശ്വാസം വലിച്ച് ഓപ്പറേഷന്‍ തിയറ്ററില്‍ കിടക്കുന്ന മനുഷ്യര്‍ക്കു മുമ്പില്‍ വിളമ്പി വലിയ കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് പറയുന്നതിനേക്കാള്‍ നല്ലത്, അവശ് സാധനങ്ങള്‍ വാങ്ങി നല്‍കുക എന്നതാണ്.

ഇതാണ് സത്യസന്ധനായ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലും വെലിപ്പെടുത്തലിലൂടെ ആവശ്യപ്പെട്ടത്. പരാതിയല്ല, ഡോക്ടര്‍ പറഞ്ഞത്. സര്‍ക്കാര്‍ സ്ഥാപനത്തി ലെ ഇല്ലായ്മയാണ് ചൂണ്ടിക്കാട്ടിയത്. അതിന് അദ്ദേഹത്തിനെതിരേ മന്ത്രിമാര്‍ വരെ, എന്തിന് മുഖ്യമന്ത്രിയും സംസാരിച്ചു. ഇതോടെ പരാതി ഉന്നയിച്ചതിന്റെ മൂന്നാം പക്കം ഡോക്ടറിന്റെ ഉറച്ച തീരുമാനങ്ങളും വാക്കുകളിലും മാറ്റം കണ്ടു. തുറന്നു പറച്ചില്‍ ഒരു കുറ്റമാണെന്ന് സ്വയം പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തി. ശിക്ഷ ഏറ്റുവാങ്ങാനുള്ള മാനസികാവസ്ഥയിലും എത്തി. ഏതു നിമിഷവും ശിക്ഷ വാങ്ങാന്‍ തയ്യാറായി മുള്‍ക്കിരീടവും അണിഞ്ഞ് കുരിശേറ്റത്തിന് കാത്തു നില്‍ക്കുകയാണ് ഹാരിസ് ഡോക്ടര്‍. ഇനി ഡോക്ടറെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രം മതി.

ഹാരിസ് ഡോക്ടറിന്റെ വാക്കുകള്‍ ഇങ്ങനെ:

തുറന്നു പറഞ്ഞത് ശരിയല്ലെന്ന് അറിയാമെങ്കിലും, വേറെ മാര്‍ഗങ്ങളില്ലായിരുന്നു. തുറന്നു പറച്ചിലില്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് തെറ്റായിപ്പോയി എന്നറിയാം. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. നടപടികളെ ഭയപ്പെടുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല. പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെയാണ്. സസ്‌പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍, വകുപ്പിന്റെ മേധാവി എന്ന നിലയില്‍ വകുപ്പിന്റെ ചുമതലകളും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറി. ഇന്നലെയും തിങ്കളാഴ്ചയും അന്വേഷണ സമിതിക്ക് മുമ്പില്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. എ ഫോര്‍ സൈസ് പേപ്പറില്‍ പരാതി എഴുതിയും നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ കോളജിലെ സഹപ്രവര്‍ത്തകരും അന്വേഷണ സമിതിക്ക് മൊഴി കൊടുത്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിക്ക് തന്റെ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്. തുറന്നുപറച്ചില്‍ കൊണ്ട് തീര്‍ച്ചയായും ഗുണമുണ്ടായി. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓപ്പറേഷന്‍ മാറ്റിവെച്ചവര്‍ ഇന്ന് ഡിസ്ചാര്‍ജ് ആയി പോകുകയാണ്. ഏറെ സന്തോഷകരമാണ്. അവരുടെ പുഞ്ചിരിയാണ് ഏറെ സമാധാനം. പരിമിതികള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ആരോഗ്യവകുപ്പ് ശ്രദ്ധിക്കണമെന്നു മാത്രമാണ് വിചാരിച്ചത്. രോഗികള്‍ക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്നു മാത്രമാണ് കരുതിയത്.

ബ്യൂറോക്രസിയെ മാത്രമാണ് പോസ്റ്റില്‍ കുറ്റം പറഞ്ഞത്. സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍ എന്തുകൊണ്ടോ വിചാരിച്ചതിനും അപ്പുറത്തേക്ക് കടന്നുപോവുകയും വലിയ മാനങ്ങളിലേക്ക് പോകുകയും ചെയ്തു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സി.പി.എം പാര്‍ട്ടി എന്നിവര്‍ തനിക്ക് എപ്പോഴും എല്ലാ പിന്തുണയും നല്‍കിയവരാണ്. അവര്‍ക്കെതിരെ തന്റെ പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ വളരെ വേദന തോന്നി. നടപടിയെക്കുറിച്ച് ഭയക്കുന്നില്ല. ഡോക്ടര്‍ എന്ന നിലയില്‍ തനിക്ക് എവിടെയെങ്കിലും ജോലി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ജോലി ലഭിക്കാത്തതു കൊണ്ടല്ല, സാധാരണക്കാരായ രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുക എന്ന ലക്ഷ്യം കൊണ്ടുമാത്രമാണ് സര്‍ക്കാര്‍ ജോലി തെരഞ്ഞെടുത്തത്.

അതിന് സാധ്യമാകാതെ വന്നാലുള്ള പ്രയാസം മാത്രമേയുള്ളൂ. ജോലി നഷ്ടപ്പെട്ടാല്‍ വരുമാനം പോകുമോയെന്ന് ഭയമില്ല. സത്യം പറയുക എന്നത് തന്റെ ശീലമാണ്. അതിന്റെ തിക്തഫലങ്ങള്‍ പലപ്പോഴും താന്‍ അനുഭവിച്ചിട്ടുണ്ട്. തനിക്ക് സാമ്പത്തിക ബാധ്യതകളൊന്നുമില്ല. വലിയ ചെലവുകളൊന്നുമില്ല. ബൈക്കിന് പെട്രോള്‍ അടിക്കാനുള്ള പണം കിട്ടിയാല്‍ തന്റെ ഒരു ദിവസത്തെ കാര്യങ്ങള്‍ നടക്കും. ഭാര്യയ്ക്കും മകനും ജോലിയുണ്ട്. എന്തുതരം നടപടിയാണ് വരുന്നതെന്നറിയില്ല. സ്ഥലം മറ്റമാണെങ്കിലോ, സസ്‌പെന്‍നാണെങ്കിലോ അത് നേരിടും. തെറ്റു ചെയ്തുവെന്ന് ബോധ്യമുണ്ട്. അതിനുള്ള ശിക്ഷ ലഭിക്കുമല്ലോ. അതിനു മുമ്പ് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍, ചാര്‍ജ്ജ് കൈമാറല്‍ എല്ലാം നടത്തി. എനിക്കു താഴെയുള്ള ഡോക്ടര്‍ ലീവിലാണ്. അതിനും താഴെയുള്ള ഡോക്ടറും ലീവിലാണ്. അതിനു താഴെയുള്ള ഡോക്ടറിനാണ് ചാര്‍ജ് കൈമാറിയത്. ഇനി നടപടി വരുന്ന മറയ്ക്ക താക്കോല്‍ ഏല്‍പ്പിക്കുക മാത്രമാണ് ഉത്തരവാദിത്വം.

അപ്പോഴും ഒരു ചോദ്യമുണ്ട്. എന്തിനാണ് ഡോക്ടര്‍ക്കെതിരേ നടപടി. എന്തു തെറ്റാണ് ചെയ്തത്. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കു വരുന്ന രോഗികള്‍ ഈ നാട്ടിലെ ജനങ്ങളാണ്. സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്തവര്‍. അഴര്‍ക്കാവശ്യമായ ചികിത്സയും അതിനുള്ള സംവിധാനങ്ങളും ഒരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. അതില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ഡോക്ടറുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനേറ്റ അടിയായിട്ടാണ് കാണുന്നത്. ഇത് പ്രതിപക്ഷവും വിഷയമാക്കിയതോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

CONTENT HIGH LIGHTS; The third page of the crucifixion of openness: Dr. Harris Chirakkal prepared himself for any punishment from the government; He wore the crown of thorns of sin on himself; Unbelievable statement that the problem is not the government, but the system

Latest News