ഭാരതാംബയെ പൂജിക്കണോ, തൊഴണോ എന്ന കാര്യത്തില്‍ തര്‍ക്കവും തര്‍ക്കുത്തരവും നടപടികളുമായി രാഷ്ട്രീയ രംഗം കൊഴുക്കുകയാണ്. നേരിട്ട് ഇടപെടാതെ ബി.ജി.പിയും പോരാട്ടത്തിന് പരസ്യമായിറങ്ങി സര്‍ക്കാരും. ഗവര്‍ണറാണ് എതിര്‍ ടീമിന്റെ മെയിന്‍ പ്രെയര്‍. കേരളത്തില്‍ അധികാരം പിടിക്കാന്‍ അടുത്തെങ്ങും കഴിയില്ലെന്ന് മനസ്സിലാക്കിക്കൊണ്ടുള്ള നീക്കുപോക്കുകള്‍ സര്‍ക്കാര്‍ തലത്തില്‍ കേന്ദ്ര സര്‍ക്കാരും അതുവഴി കേരള ഗവര്‍ണറും നടത്തിയിരുന്നു. ഇതുകൊണ്ടൊന്നും കേരളം പിടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ റോളില്‍ ഒരു വ്യവസായിയെ കൊണ്ടുവന്നത്. യുവജനങ്ങളെയും, ജോലി സാധ്യതകളെ കുറിച്ചുള്ള കാഴ്പ്പാടുമൊക്കെ ഇതിലൂടെ കൊണ്ടുവന്ന് ബി.ജെ.പിയെ ജനകീയമാക്കാമെന്ന ചിന്തയായിരുന്നു അത്. പക്ഷെ, അതും ഫലം കണ്ടില്ല.
ഇതിനു പിന്നാലെയാണ് ഭരണഘടനാ സ്ഥാപനത്തിന്റെ തലവനായ ഗവര്‍ണറുടെ കടുത്തപിടിയിലൂടെ ബി.ജെ.പി രാഷ്ട്രീയം കൊണ്ടുവരാനുള്ള നീക്കം നടത്തിയത്. ഇതിനും സര്‍ക്കാര്‍ വിലങ്ങുതടിയായി നിന്നു. ഗവര്‍ണറും മന്ത്രിമാരും നേരിട്ട് പൊരുതാനുള്ള ഇടവന്നതോടെ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. ഭരണഘടനയെ മുറുകെ പിടിച്ചുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഇപ്പോള്‍ കാണുന്നത്. ഇത് ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് വഴിവെച്ചു. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭാരതാംബയെ പ്രദര്‍ശിപ്പിച്ചത്, ചട്ട വിരുദ്ധമാണെന്ന് കാട്ടി രജിസ്ട്രാര്‍ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നോട്ടീസ് നല്‍കി. പരിപാടി റദ്ദു ചെയ്യാനായിരുന്നു നോട്ടീസ്.
എന്നാല്‍, ഈ പരിടാപിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുകയും, ഭാരതാംബയുടെ ചിത്രത്തില്‍ തിരിതെളിക്കുകയും ചെയ്തു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടവെച്ചു. രജിസ്ട്രാര്‍ക്കെതിരേ ഗവര്‍ണര് വി.സിക്ക് പരാതി നല്‍കി. രാജ്ഭവനിലെ പരിപാടിയില്‍ നിന്നും വാക്കൗട്ട് നടത്തിയ മന്ത്രിക്കെതിരേയും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. വി.സിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് രജിസ്ട്രാറെ വി.സി സസ്‌പെന്റ് ചെയ്തു. മന്ത്രിക്കെതിരേ നടപടിയൊന്നും എടുക്കാതെ മുഖ്യമന്ത്രി നിന്നു. രജ്‌സ്ട്രാര്‍ക്കെതിരേയെടുത്ത നടപടി ചട്ട വിരുദ്ദവും, ഭരണഘടനാ വിരുദ്ധ നടപടിക്ക് ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രി പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്. കേരള വി.സി ഗവര്‍ണറുടെ കൂലിച്ചട്ടമ്പിയെപ്പോലെ പെരുമാറുന്നുവെന്നാണ് മന്ത്രി പറഞ്ഞ്.
മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ
സര്‍വ്വകലാശാല എന്നത് ഒരു സ്വയം ഭരണ സ്ഥാപനമാണ്. അവിടെ ദൈനദിന ഭരണം നടത്തുന്നതിനു വേണ്ടി ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സിണ്ടിക്കേറ്റുണ്ട്. സിണ്ടിക്കേറ്റിനെ സഹായിക്കുന്നതിനു വേണ്ടി വിവിധ സംബ്ക്കമ്മിറ്റികളുണ്ട്. ഇതാണ് അതിന്റെ ഘടന. കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മേല്‍ ഇതൊന്നും പരിഗണിക്കാതെ രജിസ്ട്രാറിനെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. തികച്ചും ജാനാധിപത്യ വിരുദ്ധമായ നടപടിയാണിത്. സര്‍വ്വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ നടപടി. രജിസ്ട്രാറിനെ നിയമിക്കുന്നത് സിണ്ടിക്കേറ്റാണ്. അച്ചടക്ക നടപടി എടചുക്കുന്നതിനുള്ള അധികാരവും സിണ്ടിക്കേറ്റിനുള്ളതാണ്.
പത്തു ദിവസത്തില്‍ കൂടുതല്‍ ലീവ് അനുവദിക്കാനുള്ള അധികാരം പോലും വൈസ് ചാന്‍സിലര്‍ക്കില്ല എന്നാണ് നിയമത്തില്‍ പറയുന്നത്. സര്‍വ്വകലാശാലാ ചട്ടം 10(13) അനുസരിച്ച് ആണ് വി.സിയുടെ നടപടി എന്നാണ്. എന്നാല്‍, ചട്ടം 10(13) നിര്‍വചിക്കുന്നത്, അസിസ്റ്റന്റ് രജിസ്ട്രാര്‍ വരെയുള്ളവര്‍ക്കെതിരേ മാത്രമേ വി.സിക്ക് അധികാരമുള്ളൂ. മറ്റൊരു ആരോപണം, ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടിറദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കി എന്നാണ്. ഇതും ശറിയല്ല. എന്നാല്‍, അതിനും എത്രയോ മുമ്പ് പരിപാടി റദ്ദാക്കിക്കൊണ്ട് രജിസട്രാര്‍ഉത്തരവിറക്കിയിരുന്നു. പരിപാടിയുടെ സംഘടകര്‍ ഇത് കൈപ്പറ്റാന്‍ വിസ്സമ്മതിച്ചു. തുടര്‍ന്ന് ഇ.മെയില്‍ ചെയ്തു.
സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പരിപാടിയില്‍ പങ്കെടുത്തു. പരമാവധി ഇത്തരം കാര്യങ്ങളില്‍ കേരളത്തില്‍ സംഘര്‍ഷം ഉണ്ടാകട്ടെ എന്ന രീതിയിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. മറ്റൊരു ആരോപണം, ഭാരതാംബയെ രജിസ്ട്രാര്‍ മാനിച്ചില്ല എന്നാണ്. ആരാണീ ഭാരതാംബ. കാവിക്കൊടിയേന്തിയ ഒരു സഹോദരി, അല്ലെങ്കില്‍ ഒരു വനിത. ഇന്ത്യന്‍ ഭരണഘടനയില്‍ ഇതിനെ സംബന്ധിച്ച് ഒന്നും പറയുന്നില്ല. ഒരു പഞ്ചായത്തില്‍പ്പോലും പാസാക്കിയതിന്റെ പിന്‍ബലമില്ല. ഒരിക്കല്‍ക്കൂടി പറയുന്നു, ഇന്ത്യന്‍ അതിര്‍ത്തികളെ മാനിക്കാതെ, ഭരണഘടന പറയാത്ത ഒന്നിനെയും അംഗീകരിക്കേണ്ട കാര്യമില്ല.
ഗവര്‍ണറോട് രജിസ്ട്രാര്‍ അനാദരവ് കാണിച്ചെന്നാണ് മറ്റൊരു ആരോപണം. യഥാര്‍ഥത്തില്‍ ഗവര്‍ണറാണ് സര്‍വ്വകലാശാല ചട്ടങ്ങളോട് അനാദരവ് കാണിച്ചത്. ഭരണഘടനാ പദവിലിരിക്കുന്നവര്‍ നിയമലംഘിക്കുന്നുവെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ചട്ടങ്ങള്‍ ലംഘനം നടത്തിയതിനാല്‍ പരിപാടി റദ്ദാക്കി എന്നറിഞ്ഞിട്ടും പരിപാടിയില്‍ പങ്കെടുത്ത ഗവര്‍ണറാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. വൈസ് ചാന്‍സിലര്‍ പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കണം. ഗവര്‍ണറുടെ കൂലിത്തല്ലുകാരനെപ്പോലെ വൈസ് ചാന്‍സിലര്‍ പ്രവര്‍ത്തിക്കുന്നു. ഇത് കേരളമാണ്. അങ്ങനെയുള്ള ഒരു ചട്ടമ്പിത്തരവും അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറല്ല. ഗവര്‍ണര്‍മാര്‍ RSSന്റെ അജണ്ട നടപ്പാക്കുന്നു എന്നതില്‍ സംശയമില്ല. അത് കേരളത്തില്‍ നടപ്പാകില്ല. അതിനുദാഹരണമാണ് ഉണ്ടായിരുന്ന ഒരു സീറ്റും പൂട്ടിക്കെട്ടിച്ചത്.
ഇതിനെതിരേ ഗവര്‍ണര്‍ ആര്‍ലേക്കര്‍ എന്തു നടപടി എടുക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഗവര്‍ണറെ പരസ്യമായി പിന്തുണയ്ക്കാനോ, രാഷ്ട്രീയമായി സപ്പോര്‍ട്ട് കൊടുക്കാനോ ബി.ജെ.പിക്ക് കഴിയുന്നില്ല. എന്നാല്‍, ഗവര്‍ണറുടെ ഭാരതാംബ പൂജയെ ബി.ജെ.പി പൂര്‍ണ്ണമായി അംഗീകരിക്കുന്നുമുണ്ട്. ഗവര്‍ണര്‍ മറ്റൊരു വിശദീകരണം ചോദിച്ചിട്ടുണ്ട്. വേടന്റെ പാട്ട് പാഠ്യവിഷമായി ഉള്‍പ്പെടുത്തിയതിന് എതിരേയാണ് ആ വിശദീകരണം. അതും വരാനിരിക്കുന്ന വലിയ വിഷയം തന്നെയാണ്. അധകൃതനും, പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവനുമായ വേടന്റെ പാട്ട് പഠിക്കാന്‍ മാത്രകമുള്ളതാണോ എന്നതാണ് ഗവര്‍ണരുടെ സംശയം.