തിരുവനന്തപുരത്തിനൊരു പ്രത്യേകതയുണ്ട്. ഇവിടെ വരുന്നവരാരും തിരിച്ചു പോകറില്ല. സര്‍ക്കാര്‍ ജോലി കിട്ടി വന്നാലും, അല്ലാതെ നാടുകാണാന്‍ വന്നാലുമൊക്കെ തരംകിട്ടിയാല്‍ ഇവിടങ്ങു കൂടും. അത് പത്മനാഭന്റെ മണ്ണിന്റെ ഒരു വലിയ പ്രത്യേകതയാണ്. ഇതില്‍ സത്യമുണ്ടോ എന്നതിനേക്കാള്‍ വിശ്വസനീയമായത്, ഇവിടെ വന്നിട്് തിരികെ പോകാത്തവരുടെ വാക്കുകളാണ്. അതുപോലെ ഒന്നാണ് ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റിന്റെ കഥയും. പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രയേലും തമ്മില്‍ കടുത്ത പോരാട്ടം നടക്കുമ്പോഴാണ് ബ്രിട്ടീസ് ഫൈറ്റര്‍ ജെറ്റ് തലസ്ഥാനത്തെ വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. യുദ്ധം പശ്ചിമേഷ്യയിലാണ് നടക്കതുന്നതെങ്കിലും യുദ്ധവിമാനം പറന്നിറങ്ങിയതില്‍ കടുത്ത ആശങ്കയാണ് അന്നുണ്ടായത്. എന്നാല്‍, ഇന്ധനം തീര്‍ന്നിതനെ തുടര്‍ന്നാണ് യുദ്ധ വിമാനം ഇറങ്ങിയതെന്ന് ബ്രിട്ടീഷ് ഭരണകൂടം അറിയിച്ച ശേഷമാണ് ആശങ്കകള്‍ അകന്നത്.
പക്ഷെ, പറന്നിറങ്ങിയ യുദ്ധ വിമാനം ചില്ലറക്കാരനല്ലെന്ന് പിന്നീടാണ് ഇന്ത്യയ്ക്ക് ബോധ്യമായത്. മാത്രമല്ല, ഇറങ്ങിയതിനു ശേഷം പറക്കാന്‍ പറ്റില്ലെന്ന് തിരച്ചറിഞ്ഞതും പിന്നീടാണ്. ഇന്ധനമല്ല പ്രശ്‌നമായത്, തകരാറാണ് യുദ്ധ വിമാനമത്തിനുണ്ടായതെന്ന് ദിവസങ്ങള്‍ നീണ്ടപ്പോള്‍ മനസ്സിലായി. കഴിഞ്ഞ ജൂണ്‍ 14നായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സി.ഐ.എസ്.എഫിന്റെ സുരക്ഷാ വലയത്തിലായിരുന്നു വിമാനം. അത് ഇന്നലെയോടെ ഹാംഗര്‍ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവില്‍ ബ്രിട്ടിഷ് സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ആരേയും അതിന്റെ പരിസരത്ത് പോലും പോകാന്‍ അനുവദിക്കില്ല.
പക്ഷെ, അപ്പോഴും ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തിരിച്ചു പറക്കലില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നു തിരികെ പോകുമെന്നോ, എങ്ങനെ കൊണ്ടു പോകുമെന്നോ ഒരു പിടിയുമില്ലാത്ത സ്ഥിതി. തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം ശ്രമം തുടരുകയാണ്. എന്താണ് വിമാനത്തിനുണ്ടായ പ്രശ്‌നമെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ നിര്‍മ്മാതാക്കളായ യു.എസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്. ഇത് എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയ എഫ് 35-യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി അതീവസുരക്ഷാ സംവിധാനത്തിലാണ് നടക്കുന്നത്.
ഞായറാഴ്ച വൈകീട്ടോടെയാണ് ബ്രിട്ടനില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുള്ള പണികള്‍ക്ക് തുടക്കമായത്. ചാക്കയിലെ രണ്ടാം നമ്പര്‍ ഹാംഗറിനുള്ളില്‍ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ്-35 സൂക്ഷിച്ചിരിക്കുന്ന പ്രദേശം മുഴുവന്‍ ഭാഗവും മറച്ചാണ് തകരാര്‍ പരിഹരിക്കുന്നത്. എന്നാല്‍, യുദ്ധ വിമാനത്തിന്റെ സാങ്കേതിക വശം അറിയാനുള്ള കൂര്‍മ്മബുദ്ധിയൊന്നും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്നുറപ്പാണ്. പക്ഷെ, വിമാനം പാര്‍ക്കു ചെയ്തതിന്റെയും ഹാംഗര്‍ ഉപയോഗിക്കുന്നതിന്റെയും വാടകയാണ് പ്രശ്‌നം. വാടക അടയ്ക്കാമെന്ന നിലപാടിലാണ് ബ്രിട്ടീഷ് റോയല്‍ നേവി. അതുകൊണ്ടു തന്നെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടിഷ് അധികൃതരില്‍നിന്ന് ഈടാക്കും.
എഫ്-35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ പ്രതിദിന ഫീസ് 10,000 – 20,000 രൂപ വരെയാകാം. വിമാനം കഴിഞ്ഞ 24 ദിവസമായി വിമാനത്താവളത്തിലുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1 – 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്. യുദ്ധവിമാനത്തിനു പുറമെ കഴിഞ്ഞ ദിവസം വിദഗ്ധ എന്‍ജിനീയര്‍മാരുമായി ബ്രിട്ടനില്‍ നിന്നെത്തിയ എയര്‍ബസ് എ 400 എം അറ്റ്‌ലസ് വിമാനത്തിനും ലാന്‍ഡിങ് ചാര്‍ജ് നല്‍കേണ്ടി വരും. നേരത്തെ സൈനിക വിമാനമായതു കൊണ്ട് തന്നെ ഇളവ് കൊടുക്കുന്നത് പ്രതിരോധ വകുപ്പ് പരിഗണിച്ചിരുന്നു. എന്നാല്‍ അത് ഭാവിയില്‍ പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. അതിനാല്‍ വാടക വാങ്ങാനാണ് തീരുമാനം.
വിദഗ്ധസംഘമെത്തി പരിശോധന തുടരുകയാണെങ്കിലും ഹോഡ്രോളിക് സംവിധാനത്തിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ മറ്റ് തീരുമാനങ്ങളിലേക്ക് കടക്കും. യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊളിച്ചുകൊണ്ട് പോകാനാണ് നീക്കം. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും തകരാര്‍ കണ്ടെത്തിയിരുന്നു.
CONTENT HIGH LIGHTS; Will the rest of his life be in Padmanabhan’s land?: British fighter jet F-35 refuses to return; aircraft moved to hangar unit; if the fault is fixed in top secret