Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഇനിയുള്ള ജീവിതം പത്മനാഭന്റെ മണ്ണിലോ ?: തിരിച്ചു പോകാന്‍ മനസ്സില്ലെന്ന് ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റ് F-35; വിമാനത്തെ ഹാംഗര്‍ യൂണിറ്റിലേക്കു മാറ്റി; അതീവ രഹസ്യമായി തകരാര്‍ പരിഹരിക്കാല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 8, 2025, 11:05 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരത്തിനൊരു പ്രത്യേകതയുണ്ട്. ഇവിടെ വരുന്നവരാരും തിരിച്ചു പോകറില്ല. സര്‍ക്കാര്‍ ജോലി കിട്ടി വന്നാലും, അല്ലാതെ നാടുകാണാന്‍ വന്നാലുമൊക്കെ തരംകിട്ടിയാല്‍ ഇവിടങ്ങു കൂടും. അത് പത്മനാഭന്റെ മണ്ണിന്റെ ഒരു വലിയ പ്രത്യേകതയാണ്. ഇതില്‍ സത്യമുണ്ടോ എന്നതിനേക്കാള്‍ വിശ്വസനീയമായത്, ഇവിടെ വന്നിട്് തിരികെ പോകാത്തവരുടെ വാക്കുകളാണ്. അതുപോലെ ഒന്നാണ് ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റിന്റെ കഥയും. പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രയേലും തമ്മില്‍ കടുത്ത പോരാട്ടം നടക്കുമ്പോഴാണ് ബ്രിട്ടീസ് ഫൈറ്റര്‍ ജെറ്റ് തലസ്ഥാനത്തെ വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. യുദ്ധം പശ്ചിമേഷ്യയിലാണ് നടക്കതുന്നതെങ്കിലും യുദ്ധവിമാനം പറന്നിറങ്ങിയതില്‍ കടുത്ത ആശങ്കയാണ് അന്നുണ്ടായത്. എന്നാല്‍, ഇന്ധനം തീര്‍ന്നിതനെ തുടര്‍ന്നാണ് യുദ്ധ വിമാനം ഇറങ്ങിയതെന്ന് ബ്രിട്ടീഷ് ഭരണകൂടം അറിയിച്ച ശേഷമാണ് ആശങ്കകള്‍ അകന്നത്.

പക്ഷെ, പറന്നിറങ്ങിയ യുദ്ധ വിമാനം ചില്ലറക്കാരനല്ലെന്ന് പിന്നീടാണ് ഇന്ത്യയ്ക്ക് ബോധ്യമായത്. മാത്രമല്ല, ഇറങ്ങിയതിനു ശേഷം പറക്കാന്‍ പറ്റില്ലെന്ന് തിരച്ചറിഞ്ഞതും പിന്നീടാണ്. ഇന്ധനമല്ല പ്രശ്‌നമായത്, തകരാറാണ് യുദ്ധ വിമാനമത്തിനുണ്ടായതെന്ന് ദിവസങ്ങള്‍ നീണ്ടപ്പോള്‍ മനസ്സിലായി. കഴിഞ്ഞ ജൂണ്‍ 14നായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സി.ഐ.എസ്.എഫിന്റെ സുരക്ഷാ വലയത്തിലായിരുന്നു വിമാനം. അത് ഇന്നലെയോടെ ഹാംഗര്‍ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവില്‍ ബ്രിട്ടിഷ് സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ആരേയും അതിന്റെ പരിസരത്ത് പോലും പോകാന്‍ അനുവദിക്കില്ല.

പക്ഷെ, അപ്പോഴും ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തിരിച്ചു പറക്കലില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നു തിരികെ പോകുമെന്നോ, എങ്ങനെ കൊണ്ടു പോകുമെന്നോ ഒരു പിടിയുമില്ലാത്ത സ്ഥിതി. തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം ശ്രമം തുടരുകയാണ്. എന്താണ് വിമാനത്തിനുണ്ടായ പ്രശ്‌നമെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ നിര്‍മ്മാതാക്കളായ യു.എസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്. ഇത് എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയ എഫ് 35-യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി അതീവസുരക്ഷാ സംവിധാനത്തിലാണ് നടക്കുന്നത്.

ഞായറാഴ്ച വൈകീട്ടോടെയാണ് ബ്രിട്ടനില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുള്ള പണികള്‍ക്ക് തുടക്കമായത്. ചാക്കയിലെ രണ്ടാം നമ്പര്‍ ഹാംഗറിനുള്ളില്‍ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ്-35 സൂക്ഷിച്ചിരിക്കുന്ന പ്രദേശം മുഴുവന്‍ ഭാഗവും മറച്ചാണ് തകരാര്‍ പരിഹരിക്കുന്നത്. എന്നാല്‍, യുദ്ധ വിമാനത്തിന്റെ സാങ്കേതിക വശം അറിയാനുള്ള കൂര്‍മ്മബുദ്ധിയൊന്നും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്നുറപ്പാണ്. പക്ഷെ, വിമാനം പാര്‍ക്കു ചെയ്തതിന്റെയും ഹാംഗര്‍ ഉപയോഗിക്കുന്നതിന്റെയും വാടകയാണ് പ്രശ്‌നം. വാടക അടയ്ക്കാമെന്ന നിലപാടിലാണ് ബ്രിട്ടീഷ് റോയല്‍ നേവി. അതുകൊണ്ടു തന്നെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടിഷ് അധികൃതരില്‍നിന്ന് ഈടാക്കും.

എഫ്-35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ പ്രതിദിന ഫീസ് 10,000 – 20,000 രൂപ വരെയാകാം. വിമാനം കഴിഞ്ഞ 24 ദിവസമായി വിമാനത്താവളത്തിലുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1 – 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്. യുദ്ധവിമാനത്തിനു പുറമെ കഴിഞ്ഞ ദിവസം വിദഗ്ധ എന്‍ജിനീയര്‍മാരുമായി ബ്രിട്ടനില്‍ നിന്നെത്തിയ എയര്‍ബസ് എ 400 എം അറ്റ്‌ലസ് വിമാനത്തിനും ലാന്‍ഡിങ് ചാര്‍ജ് നല്‍കേണ്ടി വരും. നേരത്തെ സൈനിക വിമാനമായതു കൊണ്ട് തന്നെ ഇളവ് കൊടുക്കുന്നത് പ്രതിരോധ വകുപ്പ് പരിഗണിച്ചിരുന്നു. എന്നാല്‍ അത് ഭാവിയില്‍ പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. അതിനാല്‍ വാടക വാങ്ങാനാണ് തീരുമാനം.

വിദഗ്ധസംഘമെത്തി പരിശോധന തുടരുകയാണെങ്കിലും ഹോഡ്രോളിക് സംവിധാനത്തിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ മറ്റ് തീരുമാനങ്ങളിലേക്ക് കടക്കും. യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊളിച്ചുകൊണ്ട് പോകാനാണ് നീക്കം. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും തകരാര്‍ കണ്ടെത്തിയിരുന്നു.

CONTENT HIGH LIGHTS; Will the rest of his life be in Padmanabhan’s land?: British fighter jet F-35 refuses to return; aircraft moved to hangar unit; if the fault is fixed in top secret

ReadAlso:

ഡയസ്‌നോണ്‍ വെറും നാടകം: KSRTC ഓടുമെന്ന് പറഞ്ഞത് മന്ത്രിയുടെ നാടക ഡയലോഗ്; ഡ്യൂട്ടിക്കെത്തിയവരെ തടഞ്ഞിട്ടും പോലീസ് സഹായമില്ല; ഇന്നത്തെ KSRTC നഷ്ടം ആരുടെ കണക്കില്‍ കൊള്ളിക്കും മന്ത്രീ ?

KSRTC കേന്ദ്രത്തിന് എതിരല്ലേ ?: സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പണി മുടക്കില്‍ KSRTC ഇല്ലേ; മന്ത്രി ഗണേഷ് കുമാറിന് എന്തു പറ്റിയെന്ന് യൂണിയന്‍കാര്‍ ?; നോട്ടീസൊന്നും കിട്ടിയില്ലെന്ന് മന്ത്രിയും; അടുത്ത മാസത്തെ ശമ്പളത്തില്‍ ഒരു ദിവസത്തെ കൂലി കുറയ്ക്കുമോ ?

പ്രവചനം ‘ചീറ്റി’:എല്ലാ ദിവസവും പോലെ ജൂലായ് 5ഉം; റിയോ തത്സുകിയുടെ പ്രവചനത്തില്‍ ഒന്നും സംഭവിക്കാതെ ജപ്പാന്‍; എവിടേയും ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല; ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്ത പൊട്ടത്തരമോ; ആരാണ് റിയോ തത്സുകി ?

കണ്ടക ശനി ആരോഗ്യ വകുപ്പിനെയും കൊണ്ടേപോകൂ: മൂടിവെയ്ക്കപ്പെടുന്ന കഴിവുകേടുകളെല്ലാം വെളിച്ചത്തു വരുന്നു; നമ്പര്‍ വണ്‍ ആരോഗ്യം ഇപ്പോള്‍ മോര്‍ച്ചറിയില്‍: മന്ത്രിക്കും സര്‍ക്കാരിനും പറയാനെന്തുണ്ട് ?

ഭാരതാംബ വിഷയം കത്തിപ്പടരുന്നു: ഗവര്‍ണറുടെ കൂലിത്തല്ലുകാരനാകരുത് കേരള സര്‍വ്വകലശാലാ വിസി: ചട്ടമ്പിത്തരം അംഗീകരിച്ചു കൊടുക്കില്ല; വി.സിയുടെ ചുമതലകള്‍ എന്തൊക്കെയെന്ന് ചട്ടം പറഞ്ഞ് മന്ത്രി

Tags: F-35THIRUVANANTHAPURAM AIR PORTHANGER UNITBRITISH ROYAL NAVYANWESHANAM NEWSF-35 FIGHTER JETSBritish fighter jet

Latest News

പണിമുടക്കിലെ ഉടക്ക് പ്രസ്താവന; ഗണേഷ് കുമാർ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ലെന്ന് എ.കെ ബാലന്‍ | A K Balan

Congress leader Sandeep Warrier says he is ready to sign over the land, as his mother promised before she died.

മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം: വിമർശിച്ച് സന്ദീപ് വാര്യർ | Sandeep Varrier

കെ.എം സലിംകുമാറിന്റെ മരണവും ദലിത് സംഘടനകളുടെ ‘പേക്കൂത്തും’

കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി | KEEM

‘ജാനകിയെന്ന ടൈറ്റിൽ മാറ്റണ്ട, പക്ഷേ കോടതി സീനിൽ വേണ്ട’; നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.