എല്ലാവർക്കും ഇഷ്ട്ടമുള്ള പൂവാണ് റോസ്. ഒട്ടുമിക്ക വീടുകളിലും റോസാച്ചെടി കാണാനും സാധിക്കും. റോസാച്ചെടി വളരണമെങ്കിൽ നല്ല രീതിയിലുള്ള പരിപാലനം നൽകേണ്ടതുണ്ട്. റോസ് ഏതുതരമായാലും വളർത്തുന്ന സ്ഥലം നല്ലതല്ലെങ്കിൽ ചെടി നശിച്ച് പോകും.
സൂര്യപ്രകാശം നേരിട്ടടിക്കുന്ന സ്ഥലങ്ങളിൽ റോസാച്ചെടി വളർത്തുന്നത് ഒഴിവാക്കാം. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കുന്നു. അമിതമായി ചൂടേറ്റാൽ ചെടി നശിച്ച് പോകാൻ കാരണമാകുന്നു. 6 മണിക്കൂറിൽ കൂടുതൽ സൂര്യപ്രകാശം റോസാച്ചെടികൾക്ക് ആവശ്യമില്ല.
റോസാച്ചെടികൾക്ക് സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ മരത്തിനോട് ചേർത്ത് വളർത്തുമ്പോൾ ചെടിക്ക് ആവശ്യമായ വെളിച്ചം ലഭിക്കാതെ വരുന്നു. കൂടാതെ വേരുകൾ വളർന്ന് പടരാനും സ്ഥലം ആവശ്യമാണ്. റോസാച്ചെടി നല്ല പോഷകഗുണങ്ങളും ഈർപ്പവുമുള്ള മണ്ണിൽ നട്ടുവളർത്താം.
ആഴം കുറഞ്ഞ വേരുകളാണ് കുറ്റിച്ചെടിക്കുള്ളത്. അതിനാൽ തന്നെ ഇവ പോഷകങ്ങൾക്കും ഈർപ്പത്തിനും വേണ്ടി റോസാച്ചെടികളുമായി മത്സരിക്കുന്നു. ഇത് റോസാച്ചെടിയുടെ വളർച്ചയെ ബാധിക്കാൻ സാധ്യതയുണ്ട്.
റോസാച്ചെടികളിൽ എളുപ്പത്തിൽ ഫങ്കസ് രോഗങ്ങൾ ഉണ്ടാവാനും വേരുകൾ ചീഞ്ഞുപോകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ നനവുള്ളതോ, ചളി പോലുള്ള മണ്ണിലോ ഇത് വളർത്തരുത്. ചെടിക്ക് വളരാൻ അനുയോജ്യമല്ലാത്ത മണ്ണാണെങ്കിൽ മാറ്റി നടുന്നതാണ് നല്ലത്.
രോഗബാധയുള്ള സസ്യങ്ങൾക്കൊപ്പം റോസാച്ചെടി വളർത്തുന്നത് ഒഴിവാക്കാം. മറ്റ് ചെടികളിലുള്ള രോഗങ്ങൾ റോസാച്ചെടിയിലേക്കും പകരാൻ സാധ്യതയുണ്ട്. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു.