പഹല്‍ഗാമില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കുരുതിക്ക് പകരം ചോദിച്ചതാണ് പാക്കിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട പ്രത്യാക്രമണം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിടാന്‍ തന്നെ കാരണം, ഭരണകൂടവും സേനയും വെളിപ്പെടുത്തിയിട്ടുണ്ട്. പഹല്‍ഗാം കൂട്ടക്കുരിതി തന്നെയാണ്. പതിയെ നഷ്ടപ്പെട്ട സ്ത്രീകള്‍ ഇന്നും നിരാശയുടെ കവലയില്‍ പ്രജ്ഞയറ്റു നില്‍ക്കുന്നുണ്ട്. അഴര്‍ക്കെല്ലാം വേണ്ടിയുള്ള ചോദ്യമാണിത്. പഹല്‍ഗാമില്‍ പോയിന്റ് ബ്ലാങ്കില്‍ ഇന്ത്യാക്കാരെ വെടിവെച്ചിട്ട ഭീകരവാദികളില്‍ ആരെയെങ്കിലും ഒറാളെ പിടിക്കാന്‍ കഴിഞ്ഞോ. വേണ്ട, കൊല്ലാന്‍ കഴിഞ്ഞോ.
ഇത് ചോദ്യമായി ഉയരേണ്ടത് ഇപ്പോഴത്തെ ആവശ്യം കൂടിയാണ്. കാരണം, ഒരു രാജ്യം മറ്റൊരു രാജ്യത്തിലേക്ക് യുദ്ധസമാനമായ തിരിച്ചടി നല്‍കുമ്പോള്‍ അതിനെ പറഞ്ഞവസാനിപ്പിച്ചത് തങ്ങളാണെന്ന് മൂന്നാമതൊരു രാജ്യം അവകാശപ്പെടുകയാണ്. അതും അമേരിക്ക. ഇന്ത്യ-പാക്ക് യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടത് താനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പറയുകയാണ്. വിരുന്നു സത്ക്കാരത്തില്‍, മാധ്യമങ്ങളുമായുള്ള സംവാദത്തില്‍, വിദേശ പര്യടനങ്ങളില്‍ അങ്ങനെ എല്ലായിടങ്ങളിലും അദ്ദേഹം ഇത് വീണ്ടും വീണ്ടും പറയുന്നു. അപ്പോഴും ചോദിക്കാനുള്ള ചോദ്യം ഇതാണ്. പഹല്‍ഗാമില്‍ നുഴഞ്ഞുകയറി ഇന്ത്യാക്കാരെ വെടിവെച്ചിട്ട ആ കൊലയാളികളായ ഭീകരവാദികളില്‍ ഒരാളെലെങ്കിലും പിടിക്കാനായിട്ടുണ്ടോ ?.
ഇല്ല, എന്നാണ് ഉത്തരമെങ്കില്‍, അപ്പോള്‍ പാക്കിസ്താനുമായി യുദ്ധം ചെയ്തതെന്തിന് എന്നൊരു ചോദ്യം പ്രസക്തമാവുകയാണ്. അതുകൊണ്ടല്ലേ, അമേരിക്ക ഇടപെട്ടു എന്നു വിശ്വസിക്കേണ്ടി വരുന്നതും, ഒരു കാരണവുമില്ലാതെ പാക്കിസ്താനെ ആക്രമിക്കുന്നത് ശരിയല്ല എന്നുള്ള വാദത്തിന് ശക്തി വരുന്നതും. പാക്കിസ്താന്റെ മിലിട്ടറി നീക്കമായിരുന്നു പഹല്‍ഗാമില്‍ നടന്നത് എന്നു പറയാനാവില്ല. എന്നാല്‍, പാക്കിസ്താന്റെ എല്ലാ പിന്തുണയോടും കൂടി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പാണെന്നേ പറയാനാകൂ. ഈ ഭീകരവാദി ഗ്രൂപ്പുകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയരുന്നുണ്ട്. ചെരുതും വലുതുമായ ആക്രമണങ്ങള്‍ അതിര്‍ത്തികളില്‍ നടത്തുന്നുമുണ്ട്. അതെല്ലാം സൈന്യം തിരിച്ചടിക്കുന്നുമുണ്ട്.
28 പേരുടെ ക്രൂരമായ കൊലപാതകം മറഞ്ഞു പോയത്, ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ്. ഇന്ത്യന്‍ ജനതയ്ക്ക് അല്‍പ്പം ആശ്വാസം ലഭിച്ചത് ആ തിരിച്ചടിയിലാണ്. പക്ഷെ, തെറ്റു ചെയ്തവര്‍ ഇന്ത്യന്‍ മണ്ണില്‍ ഇപ്പോഴും ജീവനോടെ ഇരിപ്പുണ്ടോ എന്നതാണ് അറിയേണ്ടത്. അല്ലെങ്കില്‍ അവര്‍ ഇന്ത്യ വിട്ടുപോയോ. ഭീകരവാദികള്‍ ഇന്ത്യയിലുണ്ട് എങ്കില്‍ അവരെ എന്തു വിലകൊടുത്തും കണ്ടെത്തി കൊല്ലേണ്ടതല്ലേ. കാരണം, ഇനിയുമൊരു ഭീകരവാദത്തിന് കോപ്പുകൂട്ടാന്‍ അവസരം കൊടുക്കാനാവില്ല. അതുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരുന്നത്. പഹല്‍ഗാം ഭീകരവാദം നടത്തിയ ഭീകരവാദികളെ കൊല്ലാനായിട്ടുണ്ടോ. ഇല്ലെങ്കില്‍ അവര്‍ എവിടെ.
പാക്കിസ്താനുമായി യുദ്ധം ചെയ്യാന്‍ തീരുമാനിച്ചതു പോലും പഹല്‍ഗാം കൂട്ടക്കുരിതിയുടെ ഭാഗമാണെങ്കില്‍, അറിയേണ്ട ഉത്തരം ഇതു തന്നെയാണ്. അല്ലാതെ നമ്മള്‍ നടത്തിയ തിരിച്ചടിയെ മറയാക്കി, പഹല്‍ഗാമിലെ ഭീകരവാദികളെ മറക്കാനാവില്ല. അവരെ കണ്ടെത്തി ശിക്ഷിച്ചേ മതിയാകൂ. അതിനിടയിലാണ് ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വരുന്നത്. സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടതായും ട്രംപ് അവകാശപ്പെടുന്നുണ്ട്. വൈറ്റ് ഹൗസില്‍ ഏതാനും റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പമുള്ള അത്താഴ വിരുന്നിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍, തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. വ്യാപാര കരാര്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.
‘ഞങ്ങള്‍ കുറേ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. വിമാനങ്ങള്‍ വെടിവെച്ചിടുകയായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്, അവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഇറാനില്‍ നമ്മള്‍ എന്താണ് ചെയ്തതെന്ന് കണ്ടതല്ലേ. അവിടെ നമ്മള്‍ അവരുടെ ആണവ ശേഷി തകര്‍ത്തു, പൂര്‍ണമായും തകര്‍ത്തു. പക്ഷേ, ഇന്ത്യയും പാക്കിസ്താനും സംഘര്‍ഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു. ഒടുവില്‍ വ്യാപാര കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. എന്നാല്‍ നിങ്ങള്‍ ആയുധങ്ങള്‍, ഒരുപക്ഷേ ആണവായുധങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടാന്‍ പോകുകയാണെങ്കില്‍ നിങ്ങളുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു’,
മേയ് 10ന് ഇന്ത്യയും പാക്കിസ്താനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം, ഇന്ത്യ നിരവധി ഹൈടെക് പാക്കിസ്താന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്താന്‍ വ്യോമസേനയുടെ (പിഎഎഫ്) ഒരു വിമാനത്തിന് മാത്രമേ ‘ചെറിയ നാശനഷ്ടം’ സംഭവിച്ചിട്ടുള്ളൂ എന്ന് പാകിസ്താനും പറഞ്ഞിരുന്നു. അതേസമയം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരുപിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്താന്റെ 13 വ്യോമതാവളങ്ങള്‍ നമ്മള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും അങ്ങനെ സംവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും അജിത് ഡോവല്‍ പറഞ്ഞു.
മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തെ പറ്റി വാചാലനായത്. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല. അത്രകൃത്യമായിട്ടാണ് ആക്രമണം നടന്നത്. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനും ഡോവല്‍ വെല്ലുവിളിച്ചു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 23 മിനിറ്റിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളില്‍ കൃത്യമായി ആക്രമണം നടത്തി. ഇതൊക്കെ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുകൊണ്ടുവന്നവയാണ്. എന്നാല്‍ വിദേശ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പക്ഷംപിടിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇന്ത്യയ്ക്ക് വലിയ നാശമുണ്ടായി എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ ഒരു ചിത്രമെങ്കിലും ഹാജരാക്കാന്‍ മാധ്യമങ്ങളെ ഡോവല്‍ വെല്ലുവിളിക്കുകയായിരുന്നു.
CONTENT HIGH LIGHTS; Were the terrorists who carried out the Pahalgam massacre killed?: If not, where are they hiding?; Were those terrorists stoned in Operation Sindoor?; Where are the Pahalgam attack terrorists?