Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“ചോവ ചെക്കനില്‍” നിന്ന് കേരളത്തിന്റെ “സമര സൂര്യനിലേക്കുള്ള” യാത്ര: തീവ്രവും കഠിനവും യാതനകളും നിറഞ്ഞത്; സവര്‍ണ്ണ ജാതി പിള്ളാരെ തല്ലി തോല്‍പ്പിച്ച് തുടക്കം; പാര്‍ട്ടിയിലെ ജനകീയ ശബ്ദമായി കേരളം പിടിച്ചടക്കി; ആ വിപ്ലവ സൂര്യന്‍ അസ്തമിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2025, 11:42 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പാവപ്പെട്ടവരുടെ, സാധാരണക്കാരുടെ അഭയ കൂടാരമാണ് തകര്‍ന്നു വീണത്. കേരളത്തിലൊരു വി.എസ് ഉണ്ടെന്നും, ഏത് അനീതിക്കെതിരെയും പൊരുതാനുറച്ച് ഒറ്റക്കാലില്‍ നില്‍പ്പുണ്ടെന്നും വിശ്വസിച്ച് ചെങ്കൊടിയേന്തിയ എത്രയോ മനുഷ്യരുണ്ട്. അവരുടെയെല്ലാം പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മുകളില്‍ കാലങ്ങളായി ഉദിച്ചുയര്‍ന്നു പ്രകാശവും വിശ്വാസവും ചൊരിഞ്ഞ വിപ്ലവ സൂരന്യണ് അസ്തമിച്ചിരിക്കുന്നത്. പകരം വെയ്ക്കാനില്ലാത്ത നേതാവ്. പരാതി പറയാന്‍ അടുത്തെത്താന്‍ ഇനിയൊരാളില്ലാതെ പോയതിന്റെ വിഷമവും വേദനയുമാണ് ഒടുവില്‍ ഒരു നോക്കു കാണാന്‍ എത്തിയവരുടെ മുഖത്തു നിന്നു വായിക്കാനാവുന്നത്.

ആലപ്പുഴയിലെ കളര്‍കോട് സ്‌കൂളില്‍ പറിക്കാന്‍ പോകുമ്പോള്‍ സവര്‍ണ്ണ പിള്ളേര്‍ വളഞ്ഞിട്ട് തല്ലിയ ആ ചോവ ചെക്കന്‍ പിറ്റേ ദിവസം സ്‌കൂളിലേക്കു പോയത് തിരിച്ചു തല്ലാന്‍ അച്ഛന്‍ നല്‍കിയ പിടി അരഞ്ഞാണവുമായാണ്. സ്‌കൂളില്‍ വന്നതെന്തിനെന്ന് ചോദ്യം ചെയ്ത എല്ലാ സവര്‍ണ്ണ പിള്ളേരെയും ആ ചോവ ചെക്കന്‍ ഒറ്റയക്കു നിന്ന് പിടി അരഞ്ഞാണം കൊണ്ട് നേരിട്ടു. ചല്ലിയവരെ തല്ലിത്തന്നെ തോല്‍പ്പിച്ചാണ് ചോവ ചെക്കന്റെ വിജയഗാഥയുടെ തുടക്കം. സവര്‍ണ്ണ ജാതി പിള്ളേര്‍ സ്‌കൂള്‍ പ്രധാനാധ്യാപകനോട് പരാതിയുമായി ചെയ്യപ്പോള്‍, അധ്യാപകന്‍ അവരെ വഴക്കു പറയുകയാണുണ്ടായത്. വി.എസിന് സ്‌കൂളില്‍ അഡ്മിഷനും കൊടുത്തു.

എന്നാല്‍, ചെരുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട വി.എസിന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്നാണ് ജേഷ്ഠന്റെ തുണിക്കടയില്‍ സഹായിയായി പോകാന്‍ തുടങ്ങിയത്. അന്ന് കളര്‍കോട് സ്‌കൂളില്‍ സവര്‍ണ്ണജാതി പിള്ളാരെ തല്ലിയോടിച്ച വി.എസ്. പിന്നീട് കേരളത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കൃഷിക്കാരുടെയുമെല്ലാം പ്രിയ നേതാവായി ഉയരുകയായിരുന്നു. അവരുടെ അത്താണിയായി, വിളിച്ചാല്‍ വിളിപ്പുറത്തുള്ള നേതാവായി സമരവും, സംഘര്‍ഷവും നിറഞ്ഞ കമ്യൂണിസ്റ്റ് ജീവിതത്തിലൂടെ അണികളുടെ നെഞ്ചിലെ അണയാത്ത വിശ്വാസമായി മാറുകയായിരുന്നു. അനീതികള്‍ക്കെതിരേ, അധികാര കേന്ദ്രങ്ങളിലായാലും തെരുവിലായാലും മലയിലും, കടലിലും, കാട്ടിലുമെല്ലാം വി.എസ് നടന്നെത്തി.

അവിടെയെല്ലാം നേരിന്റെ സൂര്യനായി വി.എസ് ഉദിച്ചുയര്‍ന്നു. അങ്ങനെ അദ്ദേഹം പാവങ്ങളുടെ വിപ്ലവ സൂര്യനായി പ്രകാശിച്ചു. പദ്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വര്‍ണ്ണം കളവു പോകുന്നതുമായി ബന്ധപ്പെട്ട് കവടിയാര്‍ കൊട്ടരത്തിലെ രാജാക്കന്‍മാരെ നിശിചതമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ ഏക നേതാവാണ് വി.എസ്. മുഖം നോക്കാതെ നീതി നടപ്പാക്കുന്ന വിപ്ലവകാരി. സാധാരണ കുടുംബത്തില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക് ഒരു സാധാരണക്കാരന്‍ ആയി ജനിച്ചു വളര്‍ന്ന വിഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ വളര്‍ന്നു. അദ്ദേഹത്തിന്റെ ആദ്യകാല തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലും തിരിച്ചടികള്‍ ഉണ്ടായിരുന്നു.

1965 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം 2327 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നീട് 1977 ഇതേ മണ്ഡലത്തില്‍ നിന്ന് 5585 വോട്ടുകള്‍ക്ക് വീണ്ടും തോറ്റു. ഈ തോല്‍വികള്‍ ഒന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് തിരിച്ചടിയായി ഇല്ല. ഇതെല്ലാം ഒരു സാധാരണ പരാജയങ്ങള്‍ ആയിരുന്നു എങ്കിലും ഏറ്റവും നാടകീയമായ പരാജയം നടന്നത് 1996 ലാണ്. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വിഎസ് സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന മാരാരിക്കുളത്ത് കോണ്‍ഗ്രസിന്റെ പി ജെ ഫ്രാന്‍സിനോട് 1965 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

അതുവരെ ആ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു വിഎസ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അന്ന് ഇടതുമുന്നണി അധികാരത്തില്‍ വന്നിട്ടും വിഎസിന്റെ തോല്‍വി മുന്നണിയുടെ വിജയത്തിന്റെ മാറ്റ് കുറച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയും സ്വന്തം അണികളുടെ വോട്ട് ചോര്‍ച്ചയുമാണ് ഈ പരാജയത്തിന് പ്രധാന കാരണമായി അന്ന് ചൂണ്ടിക്കാട്ടപ്പെട്ടത്. ഇതോടെ വിഎസിനെ വല്ലാതെ ഉലച്ചെങ്കിലും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായി. അധികാരത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചിതനായ അദ്ദേഹം ജനങ്ങളുടെ പോരാളി എന്ന പുതിയ വേഷം സ്വീകരിച്ചു.

പരിസ്ഥിതി സംരക്ഷണം കയ്യേറ്റം അഴിമതി സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ശക്തമായി ഇടപെട്ടു. സാധാരണക്കാരുമായി നേരിട്ട് സംസാരിച്ചു അവരുടെ ശബ്ദമായി മാറി. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. അച്യുതാനന്ദന്റെ ഈ ജനപിന്തുണ സിപിഎം നേതൃത്വത്തിന് അവഗണിക്കാനായില്ല. ഒടുവില്‍ 2001ല്‍ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം നിയമസഭയിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് 2006, 2011, 2016, എന്നീ വര്‍ഷങ്ങളിലും മലമ്പുഴയില്‍ നിന്ന് അദ്ദേഹം ഉജ്വല വിജയങ്ങള്‍ നേടി. 2006 ഉള്ളിലെ എതിര്‍പ്പുകളെ മറികടന്ന് ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ReadAlso:

വെട്ടി നിരത്തിയവരുടെ വിഷമങ്ങളും വി.എസും: വാക്കും പ്രവൃത്തിയും വിട്ടുകൊടുക്കാതെ നിന്ന പോരാട്ട വീര്യം; തോറ്റതും തോറ്റു കൊടുത്തതും പാര്‍ട്ടിക്കു മുമ്പില്‍ മാത്രം

ക്യാപിറ്റല്‍ പണിഷ്‌മെന്റും, വി.എസിന്റെ ജയ പരാജയങ്ങളിലെ പാര്‍ട്ടി കള്ള കളികളും പിന്നെ, സമ്മേളന വേദിയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കും: ചരിത്രത്തിന്റെ ഭാഗമായ വിവാദങ്ങള്‍ക്കും ഇവിടെ അവസാനം

ഒരേയൊരു VS : ‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം-തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം’

ഇന്ന് എല്ലാവരും “വി.എസ് പക്ഷം” ?: മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കാന്‍ വിപ്ലവം നടത്തിയ നേതാവിന്റെ പക്ഷം; ലാല്‍സലാം സഖാവെ

നൂറിലധികം പേർ കൂട്ട ബലാത്സംഘത്തിന് ഇരയായി കൊലപ്പെട്ടു, ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ പുറത്ത് കൊണ്ട് വന്നത് രാജ്യത്തെ നടുക്കിയ കുറ്റകൃത്യ പരമ്പര; 20 വർഷങ്ങൾക്കിപ്പുറം നീതി ലഭിക്കുമോ ആ സ്ത്രീകൾക്ക്, ധർമ്മസ്ഥലയിൽ ഇനിയെന്ത്??

കേരളത്തിന്റെ 11-ാമത്തെ മുഖ്യമന്ത്രിയായാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന എല്ലാവരുടെയും വിഎസ് അധികാരത്തില്‍ എത്തിയത്. 1923ല്‍ തിരുവിതാംകൂറിലെ ആലപ്പുഴ പുന്നപ്രയിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് വിഎസ് മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കെത്തുന്നത്. ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വി എസ് ഏഴ് ക്ലാസോടെ തന്റെ പഠനം അവസാനിപ്പിച്ച് കയര്‍ ഫാക്ടറിയില്‍ ജോലിക്ക് കയറുകയായിരുന്നു. 1940ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. ദിവാന്‍ സര്‍ സി.പി രാമസ്വാമിയ്‌ക്കെതിരെ പുന്നപ്രയില്‍ സ്ഥാപിച്ച തൊഴിലാളികമ്പിന്റെ പ്രധാന ചുമതലക്കാരാനായിരുന്നു വി എസ്.

തുടര്‍ന്ന് താഴെക്കിടയില്‍ നിന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് 1980 സിപിഎം സംസ്ഥാന സെക്രട്ടറിയായി. ശേഷം 1986 മുതല്‍ 2009 പോളിറ്റ് ബ്യൂറോ അംഗാവുമായിരുന്നു. 1965ലാണ് ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യ പരീക്ഷണത്തില്‍ തോറ്റെങ്കിലും പിന്നീട് അമ്പലപ്പുഴയിലും മാരാരിക്കുളത്തും വി എസായിരുന്നു താരം. ഇരു മണ്ഡലങ്ങളിലും ഓരോ തവണ തോറ്റപ്പോള്‍ വിഎസ് തന്റെ തട്ടകം മലമ്പുഴയിലേക്ക് മാറി. 15 വര്‍ഷമാണ് വിഎസ് പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുന്നിട്ടുള്ളത്. എന്നാല്‍ 2006ല്‍ ഒരു മന്ത്രിസ്ഥാനം പോലും അലങ്കരിക്കാതെ വിഎസ് കേരളത്തിന്റെ 11-ാമത്തെ മുഖ്യമന്ത്രിയായി. 140 സീറ്റില്‍ 96 സീറ്റും നേടിയാണ് വിഎസിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയത്.

കേരളത്തില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഏറ്റവും പ്രായം കൂടി മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അന്ന് 83 വയസായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസ്സിലാണ് അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ഒരുപക്ഷേ അന്നാകും അദ്ദേഹം ജീവിതത്തില്‍ ആദ്യ തോല്‍വി എന്താണെന്ന് അറിഞ്ഞത്. ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച്, ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയില്‍ കൂടി. പിന്നീട് പല ജോലികള്‍ മാറി മാറി ചെയ്തു. കയര്‍ ഫാക്ടറിയില്‍ ജോലി തുടരവെയാണ്, നാട്ടിലെങ്ങും നിവര്‍ത്തന പ്രക്ഷോഭം അരങ്ങേറിയത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വിഎസ് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും സജീവ സാനിധ്യമായ അദ്ദേഹം 1940-ല്‍ തന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടി ജീവിതത്തിന് തുടക്കമിട്ടു.

അച്യുതാനന്ദനില്‍ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണെന്ന് പലപ്പോഴായി പുറത്തുവന്ന കഥകളില്‍ വ്യക്തമാണ്. 1952-ല്‍ വി എസ്‌നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അന്നായിരുന്നു പാര്‍ട്ടി അം?ഗത്തില്‍ നിന്ന് നേതാവിലേക്കുള്ള സ്ഥാനമാറ്റം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവച്ച ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച ഏഴുനേതാക്കളില്‍ ഒരാളാണ് വിഎസ്.

പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വിഎസിന്റേത്. തനിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത പാര്‍ട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും അതിലൂടെ തോല്‍വികളും ശാസനകളും ഏറ്റവാങ്ങിയ വ്യക്തിയാണ് അദ്ദേഹം. 1991 അവസാനം കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി പദവി വിഎസിന് നഷ്ടമായി. പാര്‍ട്ടി സമ്മേളനത്തില്‍ വിഎസിനേറ്റ പരാജയത്തിന്റെ മുറിവില്‍ ഉപ്പുപുരട്ടി 1996ല്‍ മാരാരിക്കുളത്ത് നടന്ന തെരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടി വിജയിച്ചെങ്കിലും വിഎസ് പരാജയപ്പെട്ടു. കേരള രാഷ്ട്രീയത്തില്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഒരു പ്രതീകമാണ്. തീപ്പൊരി പ്രസംഗകനും നിലപാടുകളുള്ള നേതാവുമായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതം വിജയങ്ങളുടെയും തിരിച്ചുവരവുകളുടെയും കഥയാണ്.

CONTENT HIGH LIGHTS; Kerala’s journey from “Chova Chekan” to “Samara Suryan”: Intense, hard and full of suffering; Started by defeating the upper caste Pillai; Conquered Kerala as the popular voice in the party; That revolutionary sun has set

Tags: തീവ്രവും കഠിനവും യാതനകളും നിറഞ്ഞത്ആ വിപ്ലവ സൂര്യന്‍ അസ്തമിച്ചുCPM LEADERVS ACHUTHANANDANANWESHANAM NEWSFORMER CHIEF MINISTER OF KERALA"ചോവ ചെക്കനില്‍" നിന്ന് കേരളത്തിന്റെ "സമര സൂര്യനിലേക്കുള്ള" യാത്ര

Latest News

വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും | Vipanchika’s body to be brought home today

ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി ജനക്കൂട്ടം; ജനനേതാവിന്റെ അവസാന യാത്ര | VS’s Vilapayathra to Alappuzha

വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രാത്രിയിലും വഴിയിലുടനീളം കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍

വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരം; ആലപ്പുഴയിൽ നാളെ കെഎസ്ആർടിസി സർവീസുകൾക്ക് നിയന്ത്രണം

ഉമ്മൻ ചാണ്ടിയുടെ മാനനഷ്ടക്കേസിൽ ആദ്യം തോറ്റും പിന്നെ ജയിച്ചു; വി എസ് വിടാതെ പിടിച്ച കേസുകളും വിധികളും | vs-achuthanandans-legal-battles-against-corruption-solar-idamalayar-pamolein-graft-case

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.