രണ്ടു രാഷ്ട്രീയ നേതാക്കളുടെ മഹിമയില്‍ അളവു നോക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചില വിരുതന്‍മാര്‍. ആരാണ് കേമന്‍. ആരാണ് ജനകീയന്‍. ആര്‍ക്കാണ് മുന്‍തൂക്കം എന്നാണ് നോക്കുന്നത്. വി.എസ് അച്യുതാനന്ദനോ അതോ ഉമ്മന്‍ചാണ്ടിക്കോ. രണ്ടു പേരും രാഷ്ട്രീയക്കാര്‍. രണ്ടുപേരും ജനകീയര്‍. രണ്ടു പേരും അന്തരിച്ചവര്‍. എന്നാല്‍, ഇവരില്‍ ആരാണ് കൂടുതല്‍ കേമനായിരുന്നത് എന്നാണ് ചോദ്യം. ഈ ചോദ്യത്തിന് പ്രസക്തിയുണ്ടോ. കേമത്തരമായിരുന്നോ അതോ ജനങ്ങള്‍ക്കു വേണ്ടിയുള്ള ത്യാഗമായിരുന്നോ. ഇത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.
ഉമ്മന്‍ചാണ്ടിയും വി.എസ് അച്യുതാനന്ദനും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ തന്നെയാണ്. രണ്ടു പേരും രണ്ടു രീതിയിലാണെന്നു മാത്രം. ഒരാള്‍ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ജനങ്ങളുടെ ആവശ്യങ്ങളും വേദനകളും ചോദിച്ചറിഞ്ഞു. മറ്റൊരാള്‍ ജനങ്ങള്‍ക്കാകെയുള്ള സാമൂഹിക ഇടപെടലുകള്‍ ശക്തമായി നടത്തി. അത് എല്ലാ ജനങ്ങള്‍ക്കും പ്രാപ്യമാക്കി. ഉമ്മന്‍ചാണ്ടി ജനങ്ങളോട് നേരിട്ടു സംവദിച്ച രാഷ്ട്രീയ നേതാവാണ്. ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ക്കു പോലും സമാധാനം കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചു. വി.എസ്് ആകട്ടെ, സമൂഹത്തിനാകെ കോട്ടമുണ്ടാക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങളില്‍ തെല്ലും പിന്നോട്ടു പോകാതെ നിന്നു. അത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയുള്ളതായി മാറി. ഇങ്ങനെയാണ് രണ്ടു നേതാക്കളും ജനകീയരായത്.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായ വി.എസ് ജനങ്ങളിലേക്കെത്തിയത് പൊതു പ്രശ്‌നത്തില്‍ ഇടപെട്ടു കൊണ്ടാണ്. സാമൂഹിക ഉച്ച നീചത്വങ്ങള്‍ക്കെതിരേ പോരാടയാണ്. വിപ്ലം നടത്തിയാണ്. മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങിയാണ്. എന്നാല്‍, ഉമ്മന്‍ചാണ്ടിയാകട്ടെ, ജനങ്ങള്‍ക്കു വേണ്ടി തന്റെ രാഷ്ട്രീയ ജീവിതം തന്നെ മാറ്റി വെച്ചാണ് നേതാവായത്. എന്തിനും ഉമ്മന്‍ചാണ്ടിക്ക് മറുപടിയുണ്ട്. എന്തു പ്രശ്‌നം പറഞ്ഞു പോയാലും അവിടെ ഉത്തരമുണ്ട്. ആരെയും സഹായിക്കാന്‍ തയ്യാറായി ആ മനുഷ്യന്‍ നിലകൊണ്ടു. ആര്‍ക്കു വേണമെങ്കിലും അദ്ദഹത്തെ കാണാനാകുമായിരുന്നു. ഇതാണ് രണ്ടു നേതാക്കലും തമ്മിലുള്ള വ്യത്യാസം. ഒരാള്‍ നേരിച്ചും, മറ്റൊരാള്‍ പരോക്ഷമായും ജനങ്ങളെ തൊട്ട നേതാക്കളാണ്. വി.എസിന്റെ വിലാപയാത്ര റിപ്പോര്‍ട്ട് ചെയ്ത ഒരു സ്വകാര്യ ചാനല്‍ പറഞ്ഞത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
ആ വരികള്‍ ഇങ്ങനെയാണ്
‘അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല. മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല. പകരം തെരുവുകളില്‍ ആ മനുഷ്യന്‍ ഉയര്‍ത്തിയ സമര മുദ്രാവാക്യങ്ങള്‍ വീണ്ടും ഉയരും. മണ്ണും വിണ്ണും വിഷം തീണ്ടുന്ന നേരം പോര്‍മുഖങ്ങളില്‍ പടര്‍ന്ന ആ സമരവീര്യം ജനതയില്‍ വീണ്ടും ആവേശിക്കും.
പുതിയ ആകാശവും പുതിയ ഭൂമിയും പിറക്കുന്ന മഹാദ്ഭുതം സംഭവിക്കുക തന്നെ ചെയ്യും. മനുഷ്യമോചനത്തിന്റെ മഹത്വം അറിഞ്ഞ കമ്യൂണിസ്റ്റ് ആശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന മഹാദ്ഭുതങ്ങള്‍ക്കായി കാത്തിരിക്കു. പ്രിയപ്പെട്ട പ്രേക്ഷകരെ…ഒരുപുണ്യാളനായി സ്വയം അടയാളപ്പെടുത്തിയല്ല വിഎസ് വിട വാങ്ങുന്നത്. വിഎസ് നമ്മുടെയൊക്കെ ഇടനെഞ്ചിലേക്ക് ഒരുതീ കോരിയിട്ട്…ഞാന്‍ കൊളുത്തിയ തീ കെടാതെ സൂക്ഷിക്കണമെന്ന് പറഞ്ഞാണ് യാത്രയാകുന്നത്.’
എന്നാല്‍, ഇത് ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി പ്രിപാദിച്ചതാണെന്ന വാദമാണ് വിവാദമായി മാരുന്നത്. ജനമനസുകളില്‍ ജീവിക്കുന്ന തന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരാന്‍ ആ വാക്കുകള്‍ക്ക് ആവില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ചാണ്ടി ഉമ്മന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിനായകന്‍ തന്റെ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോള്‍ അത് അയാളുടെ സ്വാതന്ത്ര്യം ആണെന്നായിരുന്നു എന്റെ നിലപാട് . ഇന്ന് തന്റെ വാക്കുകളിലൂടെ ശ്രീ അരുണ്‍ കുമാര്‍ എന്റെ പിതാവിനെ അപമാനിച്ചു എന്ന് ചിലരെങ്കിലും കരുതുന്നു. തന്റെ നിലപാട് വ്യക്തമാക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ശ്രീ അരുണ്‍ കുമാറിന് ഉണ്ട് എന്നതാണ് ഇന്നും എന്റെ നിലപാട് .ജന മനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ ഇത്തരം വാക്കുകള്‍ക്ക് ആവില്ല എന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.
ഇതായിരുന്നു പോസ്റ്റ്. ഈ പോസ്റ്റ് വന്നതോടെ സ്വകാര്യ ചാനല്‍ പ്രവര്‍ത്തകന്‍ പറഞ്ഞത്, ഉമ്മന്‍ചാണ്ടിയെ ആണെന്ന് ഉറപ്പിച്ചു. എന്നാല്‍, രണ്ടു രാ,്ട്രീയ വീക്ഷണങ്ങളില്‍ സഞ്ചരിച്ച രണ്ടു വ്യക്തികളെ താരതമ്യം ചെയ്യാന്‍ പറ്റുതല്ല എന്നതാണ് വസ്തുത. വി.എസ്. ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന നേതാവാണ്. അദ്ദേഹം ഒരിക്കലും ഒരു വ്യക്തിക്കോ, ഒരു സ്ഥാപനത്തിനോ വേണ്ടി നിലകൊണ്ടിട്ടില്ല. അദ്ദേഹം ഒരു സമൂഹത്തിനാകെ നന്‍മ ചെയ്യാന്‍ വേണ്ടിയും, ഒരു സമൂഹത്തിലെ തിന്‍മകള്‍ക്കെതിരേ പോരാടിയ വ്യക്തിയാണ്. മതികെട്ടാന്‍ മലിയിലും, മൂന്നാറിലും, ഒരാളുടെ പ്രശ്‌നത്തില്‍ ഇടപെട്ടതല്ല. ഒരു പൊതു പ്രശ്‌നത്തിലായിരുന്നു.
എന്നാല്‍, ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍, കോണ്‍ഗ്രസിലൂടെ അഹിംസയുടെ പാതതിയില്‍ വിഷമിക്കുന്നവരുടെ കണ്ണീര്‍ കണ്ട് അവരെ നേരിട്ടെത്തി ആശ്വസിപ്പിക്കുകയായിരുന്നു. തന്റെ അടുത്ത് എംത്തുന്നവരെയെല്ലാം അദ്ദേഹം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഓരോ വ്യക്തികളിലും അദ്ദേഹം എത്താന്‍ ശ്രമിച്ചു. ഓരോ മനുഷ്യരെയും കണ്ടു. വേദനയും, നിലവിളിയും കേട്ടു. വിഷമങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇതാണ് വ്യത്യാസം.
CONTENT HIGH LIGHTS; Why the debate about who is better in death and life?: VS. Is Oommen Chandy a saint?; Those who are different even in death?