Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2025, 11:12 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിന്റെ റെയില്‍ പാളങ്ങള്‍ എന്നും വികസനത്തിന്റെയും മനുഷ്യരുടെ വികാസത്തിന്റെ ചൂളം വിളികളുടെ പ്രതീകമാണ്. എന്നാല്‍, ചില ദുര്‍നിമിത്തങ്ങള്‍ പോലെ ചിലപ്പോഴൊക്കെ റെയില്‍ പാളങ്ങളും ട്രെയിനുകളും മനുഷ്യന്റെ അന്തസ്സിനെയും, മാനത്തെയും, ജീവനെയും കവര്‍ന്നെടുക്കുന്ന കാലന്റെ വാസസ്ഥലങ്ങളായി മാറാറുണ്ട്. അങ്ങനെയൊരു കാലന്റെ ജയില്‍ ചാട്ടമണ് ഇന്നു പുലര്‍ച്ചെ കേരളം കേട്ടുണര്‍ന്നത്. കൊല്ലാന്‍ വിധിച്ചാലും കൊല്ലാതെ പോറ്റണമെന്ന് മറുവിധി വരുന്ന കാലന്റെ ഫോട്ടോസ്റ്റാറ്റാണ് ഗോവിന്ദചാമി. ജയില്‍ ചാടിയെന്നറിയുമ്പോള്‍ വധശിക്ഷ ഇളവു ചെയ്ത പരമോന്നത നീതി പീഠം പോലും ഒന്നു ഭയന്നിട്ടുണ്ടാകും.

കാരണം, ഗോവിന്ദചാമി എന്ന ബോണ്‍ ക്രിമിനലിന് ലൈംഗീകാസക്തിയും പൈശാചികതമായ കൊലപാതകവും ഉന്‍മാദമാണ്. പിടികിട്ടുന്നതു വരെ ആധി എരിഞ്ഞ എത്രയോ മാതാപിതാക്കളുണ്ട്. തീ തിന്ന എത്രയോ പെണ്‍കുട്ടികള്‍. നിര്‍ഭയമായി ജോലിക്കും, പഠിക്കാനും, മറ്റാവശ്യങ്ങള്‍ക്കും നിരത്തിലിറഹ്ങി നടക്കുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭയക്കാതിരിക്കാനാവില്ലല്ലോ. അത്രയും കൊടും കുറ്റവാളിയാണ് ഒറ്റക്കൈയ്യന്‍ ഗോവിന്ദ ചാമി. നോക്കൂ, സൗമ്യ എന്ന പാവം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ രീതി. ഓടുന്ന ട്രെയിനില്‍ നിന്നും തള്ളി താഴെയിട്ട്, മരിക്കുന്നതിനും തൊട്ടുമുമ്പുള്ള ശ്വാസത്തില്‍ ആര്‍ത്തിയോടെ ഭോഗിച്ചാണ് അവന്‍ കൊല ചെയ്തത്. ശരീരത്തിലെ ലൈംഗീകാവയവം ആയുധമാക്കിയാണ് ഗോവിന്ദചാമി കൊലപാതകം നടത്തുന്നത്.

2011 ഫെബ്രുവരി 1നായിരുന്നു ഗോവിന്ദ ചാമിയുടെ ഒറ്റക്കൈയ്യുടെ ബലം കേരളം ഞെട്ടലോടെ അറിഞ്ഞത്. ട്രെയിനില്‍ ഭകിഷയെടുക്കുന്ന സകലമാന ഭിക്ഷക്കാരെയും അന്നുമുതല്‍ മലയാളികള്‍ വെറുത്തു. തൃശൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിക്കുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയും മരണം ഉറപ്പാക്കി കടന്നുകളയുകയും ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെ പിന്നീട് കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൊല നടത്തി മുങ്ങിയ ചാമിയെ ആറ് ദിവസത്തിനു ശേഷം 2011 ഫെബ്രുവരി 6ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

സൗമ്യ ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നതും ഫെബ്രുവരി 6നാണ്. ഇതോടെ കേസ് കൊലപാതകവും ബലാത്സംഗവുമായി മാറുന്നു. തുടര്‍ന്ന് ഗോവിന്ദ ചാമിയെ കോടതിയില്‍ ഹാജരാക്കി. 2011 മാര്‍ച്ചില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ബി.എ. ആളൂര്‍ എന്ന അഭിഭാഷകന്‍ ഹാജരാകുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കാരണം ആളൂര്‍ നേരത്തെ നിരവധി ഹൈ പ്രൊഫൈല്‍ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായ വ്യക്തിയായിരുന്നു. 2011 മാര്‍ച്ച് 23ന് തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ച്ച് 31ന് കേസ് തൃശൂര്‍ അതിവേഗ കോടതിയിലേക്ക് മാറ്റി. ഒക്ടോബര്‍ 26ന്
തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബലാത്സംഗം, കൊലപാതകം, ട്രെയിന്‍ യാത്രക്കാരെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.

2011 നവംബര്‍ 11 ന് ഗോവിന്ദച്ചാമിക്ക് വധശിക്ഷയും ഇരട്ട ജീവപര്യന്തവും തൃശൂര്‍ അതിവേഗ കോടതി വിധിക്കുന്നു. ബലാത്സംഗത്തിന് ജീവപര്യന്തവും കൊലപാതകത്തിന് വധശിക്ഷയും നല്‍കി. ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് 7 വര്‍ഷം കഠിനതടവും മറ്റ് കുറ്റങ്ങള്‍ക്ക് 1 വര്‍ഷം തടവും വിധിച്ചു. എന്നാല്‍, 2012ല്‍ ഗോവിന്ദച്ചാമി വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നു. 2013 ഡിസംബര്‍ 17 ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെക്കുന്നു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ഹൈക്കോടതിയും അംഗീകരിക്കുന്നു. എന്നാല്‍, അവനിടെയും ഗോവിന്ദ ചാമി നിന്നില്ല. 2014 ഗോവിന്ദച്ചാമി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.

2016 സെപ്റ്റംബര്‍ 15ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി വരുന്നു. കൊലപാതകക്കുറ്റം (IPC 302) റദ്ദാക്കുകയും ബലാത്സംഗം (IPC 376) ഉള്‍പ്പെടെയുള്ള മറ്റ് കുറ്റങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊലപാതക ഉദ്ദേശ്യത്തോടെയായിരുന്നില്ലെന്നും, ബലാത്സംഗം തെളിയിക്കപ്പെട്ടെങ്കിലും സൗമ്യയുടെ മരണകാരണം ട്രെയിനില്‍ നിന്ന് വീണതു മൂലമുള്ള പരിക്കുകളാണെന്നും കോടതി നിരീക്ഷിച്ചു. ഇത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചു. 2016 നവംബര്‍ 11ല്‍ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുന്നു.

സൗമ്യയുടെ അമ്മയും റിവ്യൂ ഹര്‍ജി നല്‍കി. 2016 നവംബര്‍ 17ന് റിവ്യൂ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ കേസില്‍ തനിക്ക് ചില സംശയങ്ങളുണ്ടെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ പരസ്യമായി പറയുന്ന അപൂര്‍വ സാഹചര്യവും ഉണ്ടായി. ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം എങ്ങനെ ചെയ്തു എന്നത് സംശയകരമാണെന്നായിരുന്നു സുപ്രീംകോടതി അന്ന് ചോദിച്ചത്. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് വാദത്തിനിടെ പറഞ്ഞിരുന്നു.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിത്. 2016 നവംബര്‍ 17ന് സുപ്രീം കോടതി റിവ്യൂ ഹര്‍ജികള്‍ തള്ളുന്നു. ഇതോടെ ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം ശിക്ഷ അന്തിമമായി. എന്നാല്‍, ഗോവിന്ദ ചാമിക്ക് സൗമ്യ ട്രെയിന്‍ നിന്ന് എടുത്തുചാടിയതല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ലി വാസു കേസ് തോറ്റപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ട്രെയിനില്‍ നിന്ന് വീഴുമ്പോള്‍ 5 സെമീ മാത്രമെ ശരീരം മുന്നോട്ട് നീങ്ങിയിരുന്നുള്ളൂ. ട്രാക്ക് മാറവെ തീവണ്ടിയുടെ വേഗത കുറയുമെന്ന് കണക്കുകൂട്ടി പ്രതി വളരെ വിദഗ്ധമായാണ് സൗമ്യയെ തളളിയിട്ടത്.

സൗമ്യയുടെ ശരീരത്തിലേറ്റ ഓരോ പരിക്കിനും വ്യക്തമായ വിശദീകരണമുളള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് താന്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് കൃത്യമായി അവതരിപ്പിക്കാന്‍ അഭിഭാഷകന് കഴിയാതിരുന്നതാണ് വധശിക്ഷ റദ്ദാക്കപ്പെട്ടതെന്നും ഷെര്‍ലി വാസു പറഞ്ഞിട്ടുണ്ട്. തീവണ്ടിയില്‍ നിന്നും എടുത്തുചാടുമ്പോള്‍ ഉണ്ടാകാറുള്ള പരിക്കുകളൊന്നും സൗമ്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. മുടിയും കഴുത്തും വലിച്ച് പിടിച്ച് ട്രയിനിന്റെ വാതിലില്‍ ശക്തിയായി ഇടിച്ചതിന്റെ മുറിപ്പാടുകളും നഖപ്പാടുകളും സൗമ്യയുടെ ശരീരത്തിലുണ്ടായിരുന്നു.

തീവണ്ടിയ്ക്കകത്തുവെച്ച് തന്നെ സൗമ്യയെ ക്രൂരമായി ശാരീരിക ഉപദ്രവത്തിന് വിധേയയാക്കിയതിന് വ്യക്തമായ തെളിവാണിതെന്നും ഷെര്‍ലി വാസു പറഞ്ഞിട്ടുണ്ട്. ഇത്തരം ക്ഷതത്താല്‍ അര്‍ധ അബോധാവസ്ഥയിലായ സൗമ്യ ഇടത് കവിള്‍ ഇടിച്ച് മെയിന്‍ ട്രാക്കില്‍ നിന്നും വേര്‍പിരിഞ്ഞ് പോകുന്ന മറ്റൊരു ട്രാക്കിലേക്കാണ് വീണതെന്നും ഡോക്ടര്‍ ഷേര്‍ലി വ്യക്തമാക്കിയിട്ടുണ്ട്.

CONTENT HIGH LIGHTS; How was Soumya killed?: A bona fide criminal who uses Govindachamy’s body parts as weapons?; Are mothers of daughters in Kerala happy when he escapes from jail and is caught within hours?; Want to know about Chami’s cruel deeds?

Tags: kerala prisonskerala policeANWESHANAM NEWSADVOCATE BA AALOOR DEADGOVINDA CHAMYSOUMYA MURDER CASEBA AALOORസൗമ്യയെ കൊന്നതെങ്ങനെ ?ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

Latest News

15 വർഷങ്ങൾക്ക് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി ഡൽഹി പോലീസിന്റെ പിടിയിൽ

രഞ്ജി ട്രോഫിയിൽ കേരളം നാളെ സൗരാഷ്ട്രയ്ക്കെതിരെ

BJP comes up with a new plan to create a Modi wave in Kerala too

മുസ്ലീങ്ങളെ ചേർത്തുപിടിക്കാൻ ബിജെപി; ഗൃഹ സന്ദര്‍ശനം നടത്താനൊരുങ്ങുന്നു

‘ഓപ്പറേഷന്‍ രക്ഷിത’; മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേർ തിരുവനന്തപുരത്ത് പിടിയിൽ

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു: നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക്; അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies