മോഹന്‍ലാല്‍ അധോലോക നായകന്റെ റോളില്‍ വന്ന സിനിമയാണ് ഇരുപതാം നൂറ്റാണ്ട്. അതില്‍ സാഗര്‍ എന്ന പേരിനൊപ്പം ഏലിയാസ് ജാക്കി എന്നുകൂടി പറയുമ്പോഴാണ് ഗോള്‍ഡ് സ്മഗ്‌ളിംഗിന്റെ രാജാവായി ആ ക്യാരക്ടര്‍ മാറുന്നത്. അതുപോലെയാണ് സൗമ്യ വധക്കേസിലെ ഗോവിന്ദ ചാമി എന്ന കൊടും ക്രിമിനലിന്റെയും കഥ. തമിഴ്‌നാട്ടില്‍ ചാര്‍ലി തോമസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ആ ചാര്‍ലി തോമസാണ് ഗോവിന്ദ ചാമി. ചാര്‍ളി തോമസ് എന്ന പേരിലാണ് ഗോവിന്ദച്ചാമി തമിഴ്നാട് പൊലീസ് രേഖകളില്‍ അറിയപ്പെട്ടിരുന്നത്. സൗമ്യ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് പല വര്‍ഷങ്ങളായി ഇയാള്‍ ജയിലിനകത്തും പുറത്തുമൊക്കെയായിരുന്നു.
ഏത് കുറ്റകൃത്യം ചെയ്യുമ്പോഴും ഒരു പ്ലാന്‍ ഉണ്ടാകും. അതിന്റെ കൃത്യതയിലാണ് ചാര്‍ളി തോമസെന്ന ഗോവിന്ദ ചാമിയുടെ ഓപ്പറേഷന്‍. ലൈംഗിക വൈകൃതമാണ് പ്രധാന ഹോബി. സ്ത്രീകളോട് പ്രത്യേക ആവേശമാണ് ഇയാള്‍ക്കുള്ളത്. മോഷണവും, അതിനോടനുബന്ധിച്ചുള്ള കൊലപാതകവും വലിയ ഹരമാണ്. ഒറ്റക്കൈയ്യുള്ളയാള്‍ എന്ന നിലയില്‍ ആരും സംശയിക്കില്ല എന്നതാണ് ഗോവിന്ദ ചാമിക്കുള്ള ആത്മവിശ്വാസം.
മലയാളികള്‍ ഏറ്റവും വെറുക്കപ്പട്ട കുറ്റവാളികളിലൊരാളാണ് ഒറ്റക്കൈയ്യനായ സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടി സ്വദേശിയായ ഗോവിന്ദച്ചാമി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 2011 നവംബര്‍ 11നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത് മുതല്‍ ഗോവിന്ദച്ചാമി ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം തലവേദനയായിരുന്നു. ജയില്‍മാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകം വരെ കളിച്ചിട്ടുണ്ട്. പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടന്നു. എല്ലാ ദിവസവും ബിരിയാണി വേണമെന്നും ആവശ്യപ്പെട്ടവനാണ് ഗോവിന്ദചാമി. സെല്ലിനുള്ളിലെ സി.സി.ടി.വി ക്യാമറ തകരാറിലാക്കി. ജയില്‍ ജീവനക്കാര്‍ക്കെതിരെ വിസര്‍ജ്യമെറിഞ്ഞു.
ജയിലിലെ അക്രമത്തിന്റെ കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിന് ശിക്ഷിച്ചിരുന്നു. ഗോവിന്ദച്ചാമിയുടെ ഒരു കൈ നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് കൃത്യമായ രേഖകളില്ല. കൈമുട്ടിന് 16 സെന്റീമീറ്റര്‍ താഴെ വച്ചാണ് ഇയാളുടെ കൈ നഷ്ടപ്പെട്ടതെന്നും എന്നാല്‍ ആ കൈയ്ക്ക് പൂര്‍ണ ശേഷി ഉണ്ടായിരുന്നുവെന്നും ഗോവിന്ദച്ചാമിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമിന് ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അന്ന് സൗമ്യയെ പരിശോധിക്കുമ്പോള്‍ പ്രതി ക്രൂരമായി പരിക്കേല്‍പ്പിച്ച പാടുകള്‍ കണ്ടെത്തിയിരുന്നു. പൂര്‍ണ ആരോഗ്യവതിയായ സൗമ്യയെ ഒരു കൈ മാത്രമുള്ളയാള്‍ കീഴപ്പെടുത്തിയെന്ന് പറയുമ്പോള്‍ അയാള്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്ത് പരിചയമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. രണ്ട് കൈയ്യുള്ള ആളുകളെക്കാള്‍ കെല്‍പ്പുളയാളാണ് അയാള്‍. ലൈംഗിക സംതൃപ്തിക്കായി അയാള്‍ എന്തും ചെയ്യും. ആക്രമണം നടത്തുമ്പോള്‍ കൃത്യമായ പദ്ധതി അയാള്‍ക്കുണ്ടായിരുന്നു. അയാള്‍ ഒരു ഹാബിച്വല്‍ ഒഫന്‍ഡറാണ്. അയാളുടെ മുഖ പ്രകൃതത്തില്‍ പോലും ക്രൂരതയുണ്ട്. അമേരിക്കയിലെ ഒരു നരഭോജിയായ ക്രിമിനല്‍ കുറ്റവാളിയുടെ മുഖപ്രകൃതമാണ് അയാളിലും പലപ്പോഴും കണ്ടിരുന്നത്.
2016 ലാണ് ഗോവിന്ദ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒമ്പതു വര്‍ഷം ഗോവിന്ദ ചാമി ജയിലില്‍ അതീവ സുരക്ഷാ സെല്ലില്‍ തടവിലാണ്. അവിടുന്നാണ് ഇന്ന് പുലര്‍ച്ചെ ചാടിയത്. ജയില്‍ കമ്പി മുറിച്ചുമാറ്റി അതിവിദഗ്ധമായാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കില്‍ നിന്നായിരുന്നു രക്ഷപ്പെട്ടത്.
ഗോവിന്ദച്ചാമിക്കെതിരെ നിരവധി കുറ്റങ്ങള്‍ വേറെയുമുണ്ട്.
2004ല്‍ തമിഴ്നാട്ടിലെ തിണ്ടിവനം കോടതി ഭവനഭേദനത്തിന് ശിക്ഷിച്ചു.
2005ല്‍ കടലൂര്‍ കോടതിയില്‍ 45 ദിവസത്തെ തടവ് (കജഇ സെക്ഷന്‍ 457, 511 പ്രകാരം)
പളനി കോടതിയില്‍ 8 മാസത്തെ തടവ് (കജഇ സെക്ഷന്‍ 379 പ്രകാരം).
2006ല്‍ ഈറോഡ് കോടതിയില്‍ 7 മാസത്തെ തടവ് (കജഇ സെക്ഷന്‍ 379 പ്രകാരം).
2007ല്‍ താമ്പരം കോടതിയില്‍ 5 മാസത്തെ തടവ് (കജഇ സെക്ഷന്‍ 380 പ്രകാരം).
തിരുവള്ളൂര്‍ കോടതിയില്‍ 3 മാസത്തെ തടവ് (കജഇ സെക്ഷന്‍ 379 പ്രകാരം).
2008ല്‍ സേലം കോടതിയില്‍ ശിക്ഷിക്കപ്പെട്ടു.
CONTENT HIGH LIGHTS;Charlie Thomas alias Govindachamy?: The star-like life of a notorious criminal; There are many other cases in Tamil Nadu; The beggar who plucked tobacco like a flower