വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞ വീടുകള്‍ ഇതുവരെ നിര്‍മ്മാണം ആരംഭിക്കാനായിട്ടില്ല. അതായത് ഉരുള്‍ പൊട്ടല്‍ അനാഥമാക്കിയവര്‍ 365 ദിവസമായി തെരുവില്‍ എന്നര്‍ത്ഥം. ഇത്രയും ദിവസവും നിയമക്കുരുക്കുകള്‍ തൊട്ട് സാമ്പത്തിക പ്രശ്‌നങ്ങള്‍ വരെ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഒരു കാര്യം സര്‍ക്കാര്‍ എടുത്തു പറയുന്നത്, ദുരന്തത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ടൗണ്‍ഷിപ്പിനുള്ള സ്ഥലം കണ്ടെത്തി, അത് പ്ലോട്ടാക്കി, നിര്‍മ്മാണക്കമ്പനിയെ കണ്ടെത്തി, മാതൃകാ വീടും പണി കഴിപ്പിച്ചു എന്നാണ്.
മാതൃകാ വീടുകണ്ട ദുരന്ത ബാധിതരാണ് ശരിക്കും പെട്ടിരിക്കുന്നത്. കാരണം, നിര്‍മ്മിച്ചിരിക്കുന്ന മാതൃകാ വീടുപോലെയാണ് ശരിക്കും വീടെങ്കില്‍ അതില്‍ കുറ്റം പറയാനോ നല്ലതെന്നു പറയാനോ അവകാശം നഷ്ടപ്പെടുന്നവരായി അവര്‍ മാറും. കിട്ടുന്നത് വാങ്ങുക എന്നല്ലാതെ മറ്റൊന്നും പറയാനാവില്ല. ഇതാണ് അവസ്ഥ. കുറ്റവും കുറവും പറഞ്ഞാല്‍ സര്‍ക്കാര്‍ എതിരാകും. സത്യം പറയാതിരിക്കാനുമാവില്ല. പറഞ്ഞാല്‍ അതും പ്രശ്‌നമാകും. എന്നാല്‍, സര്‍ക്കാരും പ്രതിപക്ഷവും മാതൃകാ വീടിനെ ന്യായീകരിച്ചും എതിര്‍ത്തും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സൈബര്‍ സഖാക്കളും യൂത്തന്‍മാരും പോരാട്ടം തുടരുകയാണ്. മുന്‍ എം.എല്‍.എ വി.ടി ബല്‍റാം ഇതു സംബന്ധിച്ച ഫോസ് ബുക്ക് പോസ്റ്റ് ഇട്ടതോടെ ഇടത് കടന്നല്‍ക്കൂട്ടം ഇളകിയിട്ടുണ്ട്. വീടിന്റെ നിര്‍മാണ ചിലവ് 30 ലക്ഷം രൂപയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മാതൃകാ വീടിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബല്‍റാമും വിമര്‍ശനവുമായി രംഗത്തുവന്നത്.
ഒരു വീടിന്റെ നിര്‍മാണ ചെലവ് 30 ലക്ഷം രൂപയാകുന്നത് എങ്ങനെയെന്ന് സംസ്ഥാന സര്‍ക്കാരും നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിയും വിശദീകരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ആവശ്യപ്പെട്ടു. റവന്യു മന്ത്രി കെ. രാജന്‍ പറയുന്നതനുസരിച്ച് വീട് ഒന്നിന് നിര്‍മാണ ചെലവായി ഊരാളുങ്കലിന് സര്‍ക്കാര്‍ നല്‍കുന്നത് 30 ലക്ഷം രൂപയാണ്. നാട്ടുനടപ്പനുസരിച്ച് സാമാന്യം നല്ല രീതിയിലുള്ള നിര്‍മാണത്തിന് സ്‌ക്വയര്‍ ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ എടുക്കുന്നത്. കിച്ചണിലും മറ്റും അടിസ്ഥാനപരമായ ഫര്‍ണീഷിങ്ങും പുട്ടി ഫിനിഷില്‍ പെയിന്റ് ചെയ്യുന്നതും അടക്കമുള്ള നിരക്കാണിത്. 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന് 17-18 ലക്ഷം വന്നേക്കും. കുറച്ചുകൂടി നന്നാക്കി ചെയ്താല്‍ 20 ലക്ഷം വരെ ആവാം.
400 വീടിന് 20 ലക്ഷം വീതമാണെങ്കില്‍ 80 കോടി മതി. നൂറിലേറെയാളുകള്‍ സര്‍ക്കാറിന്റെ വീട് വേണ്ട എന്ന് പറഞ്ഞ് 15 ലക്ഷം വീതം വാങ്ങി ഒഴിവായിട്ടുണ്ട്. ബാക്കി 300ഓളം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ വീട് നിര്‍മിക്കേണ്ടതുള്ളൂ. അതിന് പരമാവധി 60 കോടി രൂപ മതിയാകും. അതായത് ദുരിതാശ്വാസനിധിയില്‍ കിടക്കുന്ന പണത്തിന്റെ പലിശ മാത്രം മതിയാകും ബാക്കിയുള്ള ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാനെന്നും ബല്‍റാം എഫ്.ബി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. വയനാട് ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ജൂലൈ 30നാണ് കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിക്കുന്ന മാതൃകാവീടിന്റെ ചിത്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഏഴ് സെന്റില്‍ 1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ടൗണ്‍ഷിപ്പിലെ വീടുകള്‍ ഒരുങ്ങുന്നത്. രണ്ട് കിടപ്പുമുറികള്‍, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം, സ്റ്റഡി ഏരിയ, വര്‍ക്ക് ഏരിയ എന്നിവയുണ്ട്. രണ്ട് കിടപ്പുമുറികളില്‍ ഒന്നില്‍ അറ്റാച്ച്ഡ് ബാത്ത്റൂമും ഉണ്ട്. കൂടാതെ, ഒരു കോമണ്‍ ടോയ്‌ലെറ്റും വീട്ടിലുണ്ട്. ഏപ്രില്‍ 16നാണ് ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങിയത്.
നിര്‍മാണം പൂര്‍ത്തിയായ മാതൃക വീട് കാണാനെത്തിയ മന്ത്രി കെ. രാജനോട് വീടിന്റെ നിര്‍മാണത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് ഗുണഭോക്താക്കളില്‍ ചിലര്‍ പറഞ്ഞു. 2025 ഡിസംബര്‍ 31 നകം ടൗണ്‍ഷിപ്പിലെ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും 2026 ജനുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറുമെന്നും മന്ത്രി പറഞ്ഞു. വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് 780 കോടി രൂപ വയനാടിന് മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ചിട്ടുണ്ട്. അതിന്റെ ഒരു വര്‍ഷത്തെ പലിശ തന്നെ കുറഞ്ഞത് 70 കോടി വരും. ഇതാണ് സര്‍ക്കാര്‍ ഊരാളുങ്കല്‍ വഴി നല്‍കുന്ന വീട്. മന്ത്രി കെ. രാജന്‍ പറയുന്നതനുസരിച്ച് 30 ലക്ഷം രൂപയാണ് ചെലവായി നിര്‍മ്മാണക്കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുക. സ്പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിന് 20 ലക്ഷം വീതം നല്‍കിയാല്‍ മതിയാവും. ബാക്കി 10 ലക്ഷം സൗജന്യ സാധന സാമഗ്രികളായും മറ്റും സര്‍ക്കാര്‍ കണ്ടെത്തി നല്‍കും.
നാട്ടുനടപ്പനുസരിച്ച് സാമാന്യം നല്ല രീതിയില്‍ ചെയ്യാന്‍ സ്‌ക്വയര്‍ ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ വര്‍ക്കെടുക്കുന്നത്. കിച്ചണിലും മറ്റും അടിസ്ഥാനപരമായ ഫര്‍ണീഷിംഗും പുട്ടി ഫിനിഷില്‍ പെയിന്റ് ചെയ്യുന്നതുമടക്കമുള്ള റേറ്റാണിത്. 1000 സ്‌ക്വ.ഫീറ്റ് വീടിന് 17- 18 ലക്ഷം വന്നേക്കും. കുറച്ചുകൂടി നന്നാക്കിച്ചെയ്താല്‍ 20 ലക്ഷം വരെ ആവാം. സര്‍ക്കാരിനും ഊരാളുങ്കലിനും ഇത് 30 ലക്ഷം ആവുന്നതെങ്ങനെയെന്ന് അവര്‍ തന്നെ ആധികാരികമായി വിശദീകരിക്കട്ടെ. 400 വീടിന് 20 ലക്ഷം വീതമാണെങ്കില്‍ 80 കോടി മതി. നൂറിലേറെയാളുകള്‍ സര്‍ക്കാരിന്റെ വീട് വേണ്ട എന്നു പറഞ്ഞ് 15 ലക്ഷം വീതം വാങ്ങി ഒഴിവായിട്ടുണ്ട്. ബാക്കി 300ഓളം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വീടുണ്ടാക്കേണ്ടതുള്ളൂ. അതിന് മാക്സിമം 60 കോടി മതിയാകും. അതായത് ദുരിതാശ്വാസ നിധിയില്‍ കിടക്കുന്ന പണത്തിന്റെ പലിശ മാത്രം മതിയാകും ബാക്കിയുള്ള ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാന്‍. അതെങ്കിലും എത്രയും വേഗം നടക്കട്ടെ എന്നാശംസിക്കുന്നു എന്നാണ് ബല്‍റാം പറയുന്നത്. എന്നാല്‍, ഇതിനെതിരേ സൈബറിടങ്ങളില്‍ ഇതു പോരാളികള്‍ 30 ലക്ഷത്തിന്റെ വീടിനെ ന്യായീകരിച്ച് രംഗത്തു വന്നിട്ടുണ്ട്. അതില്‍ ഒരു എഫ്.ബി. പോസ്റ്റ് ഇങ്ങനെയാണ്.
സൈബറിടങ്ങളിലെ 30 ലക്ഷത്തിന്റെ വീടിന്റെ ന്യായീകരണ പോസ്റ്റില്‍ ഒന്ന്
വയനാട് വീടിന്റെ ചെലവെത്ര?
- വയനാട് പുനരധിവാസത്തിന് നിര്‍മ്മിക്കുന്ന വീടൊന്നിന് 30 ലക്ഷം ചെലവാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.
- അങ്ങനെ ഒരു കണക്ക് ആരും പറഞ്ഞിട്ടില്ല.
- കണക്കൊക്കെ യഥാസമയം കൃത്യമായി പറയും.
- അടങ്കലില്‍ കുറവാണ് ചെലവെങ്കില്‍ ഊരാളുങ്കല്‍ തിരിച്ചുതരികയും ചെയ്യും.
- വീടൊന്നിന് 20 ലക്ഷമാണ് മന്ത്രിസഭ അംഗീകരിച്ച അടങ്കല്‍.
- ഈ പദ്ധതിയിലേക്ക് ഒരു വീട് സംഭാവന ചെയ്യാന്‍ വ്യക്തികള്‍, ഡി.വൈ.എഫ്.ഐ. പോലുള്ള സംഘടനകള്‍ എന്നിവരില്‍ നിന്നെല്ലാം സര്‍ക്കാര്‍ വാങ്ങിയത് വീടൊന്നിന് 20 ലക്ഷം ആണ്.
- ഡി.വൈ.എഫ്.ഐ. കൊടുത്ത 20 കോടിയില്‍ 100 വീടുകള്‍ എന്ന പ്രഖ്യാപനം ഇവിടെ ഓര്‍ക്കുക.
- വീടിന്റെ വലിപ്പം 1000 ചതുരശ്ര അടി ആണ്.
- അതില്‍ 2 ബെഡ് റൂം, 2 ബാത്ത് റൂം, ഡൈനിങ് ഹാള്‍, സിറ്റിങ് ഏരിയ, പഠനമുറി, കിച്ചണ്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങളാണുള്ളത്.
- ഇതില്‍ കിച്ചണില്‍ ഇന്റീരിയര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.
- പുറമെ മുറ്റം ഇന്റര്‍ലോക്ക് ചെയ്യുന്നുണ്ട്.
- വീടിന് ചുറ്റും ഭിത്തി നിര്‍മ്മിച്ച് സംരക്ഷിക്കുന്നുണ്ട്.
- ഇതെല്ലാം ചേര്‍ന്നാണ് 20 ലക്ഷം രൂപ.
ഈ വീടിന്റെ പ്രത്യേകതകള്‍ നോക്കാം, അല്പം സാങ്കേതികമാണ്.
1. 9 ആര്‍.സി.സി. ഫൗണ്ടേഷനുകള്‍, ഷിയര്‍ ഭിത്തികള്‍, പ്ലിന്ത് ബീം, റൂഫ് ബീം, സ്ലാബ്, ലിന്റലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആര്‍.സി.സി. ഫ്രെയിംഡ് ഘടന.
2. മതിലുകള്‍ക്കുള്ള സോളിഡ് ബ്ലോക്ക് വര്‍ക്ക്.
3. സിമന്റ് മോര്‍ട്ടറില്‍ 1:4, 12 മില്ലീമീറ്റര്‍ കട്ടിയുള്ള മതില്‍ പ്ലാസ്റ്ററിങ്.
4. സിമന്റ് മോര്‍ട്ടറില്‍ 1:3, 9 മില്ലീമീറ്റര്‍ കട്ടിയുള്ള സീലിങ് പ്ലാസ്റ്ററിങ്.
5. കജാരിയ മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകള്‍ ഉപയോഗിച്ചുള്ള ടൈലിങ് വര്‍ക്ക്, ടോയ്ലറ്റുകളുടെ ഫ്‌ലോറിങ്ങിനും ഭിത്തിയ്ക്കും തറയ്ക്കും.
6. ലാപാട്രോ സ്റ്റീല്‍ ഗ്രേ, ലെതര്‍ ഫിനിഷ് ഉള്ള സിറ്റൗട്ടിലും സ്റ്റെപ്പുകളിലും ഗ്രാനൈറ്റ് ഫ്‌ലോറിങ്, അടുക്കളയിലും വര്‍ക്ക് ഏരിയ കൗണ്ടറിലും കറുത്ത പോളിഷ് ചെയ്ത ഗ്രാനൈറ്റ്.
7. 7 വര്‍ഷത്തെ വാറന്റിയുള്ള ഏഷ്യന്‍ പെയിന്റ് പ്രീമിയം അക്രിലിക് എമല്‍ഷന്‍ പെയിന്റ് ഓവര്‍ പുട്ടി ഫിനിഷ് ചെയ്ത ഭിത്തിയുള്ള ഇന്റീരിയറും പ്രീമിയം അക്രിലിക് എമല്‍ഷന്‍ വാട്ടര്‍പ്രൂഫ് പെയിന്റുള്ള എക്സ്റ്റീരിയറും.
8. ട്രസ് വര്‍ക്കിനുള്ള ടാറ്റ സ്റ്റീല്‍ ട്യൂബുകള്‍.
9. 20 വര്‍ഷത്തെ വാറന്റിയുള്ള യു.പി.വി.സി. വിന്‍ഡോകള്‍.
10. 5 വര്‍ഷത്തെ വാറന്റിയുള്ള വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ് (ഡബ്ല്യു.പി.സി.) ഫ്രെയിമുള്ള കിറ്റ്‌പ്ലൈയുടെ മറൈന്‍ ഗ്രേഡ് വുഡ് ഫിനിഷ് ഫ്‌ലഷ് ഡോര്‍.
11. ?ഗോദ്‌റെജ് ലോക്ക്, ഡോര്‍സെറ്റ് ഹിംഗുകള്‍, ടവര്‍ ബോള്‍ട്ട് എന്നിവയുള്ള മുന്‍, പിന്‍ ബാഹ്യ വാതിലുകള്‍ക്കുള്ള ടാറ്റ പ്രവേശ് വുഡ് ഫിനിഷ് സ്റ്റീല്‍ ഡോര്‍, 5 വര്‍ഷത്തെ വാറന്റിയുള്ള ടോര്‍സെറ്റ് ഹിംഗുകള്‍.
12. 10 വര്‍ഷത്തെ വാറന്റിയുള്ള ടോയ്ലറ്റിനുള്ള എഫ്.ആര്‍.പി. ഡോര്‍.
13. ക്ലോസറ്റ്, വാഷ് ബേസിന്‍, മിക്‌സര്‍ ടാപ്പ്, ടവല്‍ വടി തുടങ്ങിയ സെറ ബാത്ത്‌റൂം ഫിക്ചറുകള്‍ക്ക് 10 വര്‍ഷത്തെ വാറന്റിയുണ്ട്.
14. കിറ്റ്‌പ്ലൈയുടെ ലാമിനേറ്റഡ് മറൈന്‍ പ്ലൈവുഡില്‍ നിര്‍മ്മിച്ച കിടപ്പുമുറി കബോര്‍ഡുകള്‍.
15. ലാമിനേറ്റഡ് മറൈന്‍ പ്ലൈവുഡ് ഉള്ള അടുക്കള ഓവര്‍ഹെഡ് സ്റ്റോറേജ്, പി.യു. പെയിന്റ് ചെയ്ത ഹൈ ഡെന്‍സിറ്റി മള്‍ട്ടിവുഡ് ഉള്ള കബോര്‍ഡുകള്‍.
16. അടുക്കളയ്ക്കും വാഷ് ബേസിനുമുള്ള മാറ്റ് ഫിനിഷ് സെറ സിങ്ക്, 10 വര്‍ഷത്തെ വാറന്റി.
17. ബാല്‍കോ, എഫ്.ആര്‍.എല്‍.എസ്. എച്ച്.എസ്. വി-ഗാര്‍ഡ് കേബിളുകള്‍, എം.കെ. സ്വിച്ചുകള്‍, എല്‍. ആന്‍ഡ്. ടി. സര്‍ക്യൂട്ട് ബ്രേക്കറുകള്‍, ഫിലിപ്‌സ് ലൈറ്റ് ഫിറ്റിങ് എന്നിവയുടെ കണ്ട്യൂട്ടോടുകൂടിയ ഇലക്ട്രിക്കല്‍ വര്‍ക്ക്. ഹെന്‍സല്‍ മീറ്റര്‍ ബോര്‍ഡ്, ഹാവെല്‍സിന്റെ എക്സ്ഹോസ്റ്റ്, സീലിങ് ഫാന്‍ എന്നിവ വീടുകള്‍ക്ക് ഉപയോഗിക്കുന്നു.
ഈ പറഞ്ഞിരിക്കുന്ന ചെലവ് കണക്കുകള്‍ ശരിക്ക് വിലയിരുത്താന്‍ കെട്ടിടനിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ദ്ധരുടെ സഹായം ആര്‍ക്കും തേടാവുന്നതാണ്.
ഈ പറഞ്ഞ മാനദണ്ഡങ്ങള്‍ പ്രകാരം ചതുരശ്രയടി 2,000 രൂപ നിരക്കില്‍ വീടുവെച്ചു തരാമെന്നു പറഞ്ഞാല്‍ വേണ്ടെന്ന് ഞാന്‍ ഏതായാലും പറയില്ല.
?? ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത് 410 വീടുകളാണ്.
?? ഹെല്‍ത്ത് സെന്റര്‍, അങ്കണവാടി, മാര്‍ക്കറ്റ്, പബ്ലിക് ടോയ്‌ലറ്റ്, എം.സി.എഫ്. ബില്‍ഡിങ്, കമ്മ്യൂണിറ്റി ഹാള്‍ കം ഡിസാസ്റ്റര്‍ റിലീഫ് ഷെല്‍ട്ടര്‍, ആംഫി തിയേറ്റര്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്, ലാന്‍ഡ്‌സ്‌കേപ്പ്, ജിം, കളി ഉപകരണങ്ങള്‍, മെമ്മോറിയല്‍ എന്നിവും പദ്ധതിയിലുണ്ട്.
?? ഇതിനോടൊപ്പം ടൗണ്‍ഷിപ്പിനുള്ളില്‍ മുഴുവന്‍ റോഡ് കണക്ടിവിറ്റിയും ഉണ്ടാവും.
?? വീടിനുള്ള 20 ലക്ഷത്തില്‍ ഇതൊന്നും ഉള്‍പ്പെടുന്നില്ല.
?? ടൗണ്‍ഷിപ്പ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കിയിട്ടുള്ളത് 351 കോടി ആണ്.
?? ഇതു പൂര്‍ത്തിയായി ബില്‍ സമര്‍പ്പിക്കുമ്പോള്‍ ഓരോന്നിനും എത്ര തുക ആയി എന്ന് കൃത്യമായി അറിയാന്‍ പറ്റും.
?? ഈ പദ്ധതിയുടെ മേല്‍നോട്ടത്തിന് ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
?? അതില്‍ പ്രതിപക്ഷ നേതാവും അംഗമാണ് എന്നത് ചിലരെങ്കിലും മറന്നു, അല്ലെങ്കില്‍ മറന്നതായി അഭിനയിക്കുന്നു.
CONTEWNT HIGH LIGHTS; How much will the Wayanad rehabilitation house cost?: Congress says it won’t cost 30 lakhs; Left cyberspaces quote a figure of 30 lakhs; The victims are as if they are trapped by the devil and the sea; Can’t tell if it’s good or bad?
















