മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. മലയാളികള്‍ ലോകത്ത് എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം അവര്‍ ഓണം ആഘോഷിക്കും. എന്നാല്‍, ഓണക്കാലത്ത് നാട്ടിലെത്തി സ്വന്തം വീട്ടില്‍ കുടുംബക്കാരോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ സുഖം ഒന്നു വേറെയാണ്. അതുകൊണ്ടു തന്നെ ഓണ അവധിക്കു മുമ്പ തന്നെ അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, പഠിക്കുന്നവര്‍, താമസിക്കുന്നവരെല്ലാം കേരളത്തിലേക്കെത്താന്‍ ട്രെയിനും ബസും ഫ്‌ളൈറ്റും ബുക്ക് ചെയ്യാറുണ്ട്. കാരണം, നേരത്തെ ബുക്ക് ചെയ്തില്ലെങ്കില്‍ ഓണം കൂടാന്‍ നാട്ടിലെത്താന്‍ വളരെ കഷ്ടപ്പെടേണ്ടി വരും.
ഇത് മുന്‍കൂട്ടിയാണ് മുന്‍കൂറായി ബുക്ക് ചെയ്യുന്നത്. ലക്ഷക്കണക്കിന് മലയാളികളാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്നത്. കൂടാതെ, സ്ഥിര താമസമാക്കിയവരും കുറവല്ല. ഉന്നത പഠനം മുതല്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലയില്‍ പഠിക്കുന്നവരും നിരവധിയുണ്ട്. വിദേശങ്ങളിലും ഇങ്ങനെ എത്തിപ്പെട്ടവരുണ്ട്. അത്തരക്കാരെല്ലാം ഓണം കൂടാന്‍ കേരളത്തിലേക്കെത്തും. ഇവരകോടെല്ലാം പറാനുള്ളത് ഓണം ആഘോഷിക്കാന്‍ നാട്ടില്‍ എത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വൈകിയാല്‍ പണി കിട്ടും എന്നാണ്. ഓണ തിരക്ക് പരിഗണിച്ച്
ദക്ഷിണ റെയില്‍വേ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും റിസര്‍വേഷന്‍ തുടങ്ങി ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ സീറ്റുകള്‍ ഭൂരിഭാഗവും ഫുള്ളായി കഴിഞ്ഞു. ബെംഗളൂരുവിലും ചെന്നൈയിലും അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. സെപ്റ്റംബര്‍ 4, 5 തീയതികളില്‍ ആണ് ഓണാഘോഷത്തിന് മലയാളികള്‍ നാട്ടില്‍ എത്താന്‍ ആഗ്രഹിക്കുന്നത്. നാലിനു ഉത്രാടവും അഞ്ചിന് തിരുവോണവും ആണ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 5 വരെ ട്രെയിനുകള്‍, ബസുകളില്‍ എല്ലാം സീറ്റുകള്‍ ഫുള്ളായിക്കൊണ്ടിരിക്കുന്നു.
ഓഗസ്റ്റ് രണ്ടു മുതലാണ് സ്‌പെഷല്‍ ട്രെയിന്‍ ബുക്കിങ് ആരംഭിച്ചത്. കേരള, കര്‍ണാടക ആര്‍ടിസികളുടെ സെപ്റ്റംബര്‍ ആദ്യവാരത്തിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഓഗസ്റ്റ് ഒന്നിനും ആരംഭിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്ന് 2,3,4 ദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നത്. പതിവ് സര്‍വീസുകളിലെ സീറ്റുകള്‍ തീരുന്നതിനനുസരിച്ചു സ്‌പെഷലുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കും.
ബസുകളില്‍ ടിക്കറ്റ് നിരക്ക്
കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിങ് ജൂണില്‍ തന്നെ ആരംഭിച്ചിരുന്നു. എറണാകുളത്തേക്ക് എസി സ്ലീപ്പറില്‍ 3200-3800 രൂപയും തിരുവനന്തപുരത്തേക്ക് 3000-3500 രൂപയുമാണ് നിലവിലെ നിരക്ക്. ബംഗളൂരു-കണ്ണൂര്‍ സ്വകാര്യ ബസില്‍ സാധാരണ 800 രൂപ ഉള്ളത് 1500 മുതല്‍ 1700 വരെ ആയി. എസിയില്‍ 1999 മുതല്‍ 2999 വരെ ആണ് ടിക്കറ്റ് ചാര്‍ജ്. ഇതിനു പുറമെ ജിഎസ്ടിയും ഈടാക്കുന്നുണ്ട്. ഈ ബസുകള്‍ ഫുള്ളായാല്‍ കൂടുതല്‍ ബസ് ഇറക്കും. എന്നാല്‍ ഇതിന് തീ വിലയാകും അവര്‍ ഈടാക്കുക. എട്ട് കെഎസ്ആര്‍ടിസി ബസുകളുടെ റിസര്‍വേഷന്‍ ആണ് ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് ഉള്ളത്. ഇതില്‍ എട്ട് ബസിലും സീറ്റ് ഫുള്ളായി കഴിഞ്ഞു. കൂടുതല്‍ സര്‍വീസ് നടത്തുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറയുമ്പോഴും എന്ന് മുതല്‍ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ബംഗളൂരില്‍ നിന്നും കണ്ണൂരിലേക്ക് ഉള്ള ട്രെയിന്‍ ടിക്കറ്റ് ലഭ്യത
സെപ്റ്റംബര്‍ 1
യശ്വന്ത്പുര്‍-കണ്ണൂര്‍ (16527)
സ്ലീപ്പര്‍ – 113 (വെയ്റ്റിങ്)
2എസി – 29 (വെയ്റ്റിങ്)
3എസി – 11 (വെയ്റ്റിങ്)
കണ്ണൂര്‍ എക്സ്പ്രസ് 16511 (മംഗളൂരു വഴി)
സ്ലീപ്പര്‍ – 18 (സീറ്റ് ഒഴിവുണ്ട്)
3എസി – 135 (സീറ്റ് ഒഴിവുണ്ട്)
സെപ്റ്റംബര്‍ 2
യശ്വന്ത്പുര്‍-കണ്ണൂര്‍ (16527)
സ്ലീപ്പര്‍ – ടിക്കറ്റ് (ഫുള്‍)
3എസി- 99 (വെയ്റ്റിങ്)
2എസി – 27 (വെയ്റ്റിങ്)
കണ്ണൂര്‍ എക്സ്പ്രസ് 16511 (മംഗളൂരു വഴി)
സ്ലീപ്പര്‍ – 43 (വെയ്റ്റിങ്)
3എസി – 18 (ആര്‍എസി)
2എസി – 5 (ആര്‍എസി)
സെപ്റ്റംബര്‍ 3
യശ്വന്ത്പുര്‍-കണ്ണൂര്‍ (16527)
സ്ലീപ്പര്‍ – ടിക്കറ്റ് ഫുള്‍
3എസി – ടിക്കറ്റ് ഫുള്‍
2എസി – ടിക്കറ്റ് ഫുള്‍
കണ്ണൂര്‍ എക്സ്പ്രസ് 16511 (മംഗളൂരു വഴി)
സ്ലീപ്പര്‍ – 127 (വെയ്റ്റിങ്)
3എസി – 33 (വെയിറ്റിങ്)
2എസി – 11 (വെയിറ്റിങ്)
സെപ്റ്റംബര്‍ 4
യശ്വന്ത്പുര്‍-കണ്ണൂര്‍ (16527)
സ്ലീപ്പര്‍ – ഫുള്‍
3എസി – 145 (വെയ്റ്റിങ്)
2എസി – 60 (വെയ്റ്റിങ്)
കണ്ണൂര്‍ എക്പ്രസ് 16511 (മംഗളൂരു വഴി)
സ്ലീപ്പര്‍ – 68 (വെയ്റ്റിങ്)
3എസി – 19 (വെയ്റ്റിങ്)
2എസി – 11 (വെയ്റ്റിങ്)
ദക്ഷിണ റെയില്‍വേ അനുവദിച്ച പ്രത്യേക തീവണ്ടികള്‍
06119 ചെന്നൈ സെന്‍ട്രല്‍-കൊല്ലം പ്രതിവാര എക്സ്പ്രസ്
(ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 03, സെപ്റ്റംബര്‍ 10 എന്നീ തീയതികളില്‍ സര്‍വീസ്)
06120 കൊല്ലം-ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ്
(ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 04, 11 എന്നീ തീയതികളില്‍ സര്‍വീസ്)
06041 മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്
(ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബര്‍ 04, 06, 11, 13 തീയതികളില്‍ സര്‍വീസ്)
06042 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ്
(ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബര്‍ 05, 07, 12, 14 തീയതികളില്‍ സര്‍വീസ്)
06047 മംഗളൂരു ജങ്ഷന്‍-കൊല്ലം എക്സ്പ്രസ്
(ഓഗസ്റ്റ് 25, സെപ്റ്റംബര്‍ 01, 08 തീയതികളില്‍ സര്‍വീസ്)
06048 കൊല്ലം-മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ്
(ഓഗസ്റ്റ് 26, സെപ്റ്റംബര്‍ 02,09 തീയതികളില്‍ സര്‍വീസ്)
06547 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എക്പ്രസ്
(ഓഗസ്റ്റ് 13, 27, സെപ്റ്റംബര്‍ 03 തീയതികളില്‍ സര്‍വീസ്)
06548 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്
(ഓഗസ്റ്റ് 14, 28, സെപ്റ്റംബര്‍ 04 തീയതികളില്‍ സര്‍വീസ്)
06523 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്
(ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബര്‍ 01, 08, 15 തീയതികളില്‍ സര്‍വീസ്)
06524 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്
(ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02, 09, 16 തീയതികളില്‍ സര്‍വീസ്)
തെക്കെന്‍ മേഖലയിലേക്ക് സ്പെഷല്‍ ട്രെയിന്‍
തെക്കെന്‍ മേഖലയിലേക്കുള്ള ഓണ യാത്രാത്തിരക്കു കുറയ്ക്കാനും സ്‌പെഷല്‍ ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. നമ്പര്‍ 06119 ചെന്നൈ സെന്‍ട്രല്‍ – കൊല്ലം വീക്ക്ലി (ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 10 വരെ ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.10ന് ചെന്നൈയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40നു കൊല്ലത്തെത്തും. മടക്ക സര്‍വീസ് (06120) ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 11 വരെ വ്യാഴാഴ്ചകളില്‍ രാവിലെ 10.40ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ 3.30നു ചെന്നൈയിലെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. റിസര്‍വേഷന്‍ ആരംഭിച്ചു.
ജനപ്രിയ വണ്ടികളെല്ലാം ഫുള്‍
മലയാളികളുടെ ജനപ്രിയ ട്രെയിനുകള്‍ ആയ മാവേലി 16603, മലബാര്‍ 16630 ട്രെയിനുകളിലും ടിക്കറ്റ് ഫുള്ളായികൊണ്ടിരിക്കുന്നു. സെപ്റ്റംബര്‍ 1 ന് വെയ്റ്റിങ് ലിസ്റ്റ് മാവേലി സ്ലീപ്പര്‍ 61 ല്‍ എത്തി. മലബാര്‍ 63. സെപ്റ്റംബര്‍ 2 നു മാവേലിയില്‍ -91, മലബാര്‍ 99. സെപ്റ്റംബര്‍ 3നു മാവേലി 166, മലബാര്‍ 178. സെപ്റ്റംബര്‍ 4 നു മാവേലി 70, മലബാര്‍ 106. സെപ്റ്റംബര്‍ 5 നു മാവേലി 59, മലബാര്‍ 58 എന്നിങ്ങനെ ആണ് വെയിറ്റിങ് ലിസ്റ്റ്.
ഓണത്തിന് വീട്ടിലെത്താന്‍ ആഗ്രഹിക്കുന്ന അന്യ സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ വേഗം ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് സുഖമായ യാത്ര ഉറപ്പിക്കൂ. നല്ലൊരോണക്കാലം കേരളത്തില്‍ ചിലവഴിച്ച് തിരിച്ചു പോകാം. പുലിക്കളിയും, അത്തച്ചമയവും, സര്‍ക്കാര്‍ ഓണാഘോഷവുമെല്ലാമായി അടചിച്ചു പൊളിക്കാന്‍ വേഗം ടിക്കറ്റ് ബുക്ക് ചെയ്യൂ.
















