Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഇന്ത്യന്‍ പതാകയുടെ നിറവും KSRTCയും: ഓണത്തിന് നിരത്തിലിറക്കാന്‍ സജ്ജം; നൂറെണ്ണം റെഡി ബാക്കി പിന്നാലെയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍; AC സീറ്റര്‍ കം സ്ലീപ്പര്‍, AC സ്ലീപ്പര്‍, AC സീറ്റര്‍ എന്നീ മൂന്നു വിഭാഗം ബസുകളാണ് വരുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2025, 12:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നഷ്ടക്കണക്കും, ശമ്പളം കിട്ടാത്തതിന്റെ ദുഖവുമെല്ലാം കുറച്ചു മാസങ്ങളായി KSRTCയില്‍ നിന്നും കേള്‍ക്കാനില്ല. പരാതികളുടെും സമരങ്ങളുടെയും സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ തയ്യാറായിരിക്കുകയാണ്. അതും ഇന്ത്യന്‍ പതാകയുടെ നിറത്തിലാണ് ബസുകള്‍ ഇറക്കുന്നത്. ഓണത്തിന് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ബസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ബി.എസ് 6 വിഭാഗത്തിലുള്ള നൂറ്റിനാല്‍പ്പതോളം ബസുകളാണ് ഓണത്തിനുമുമ്പ് നിരത്തിലിറക്കുന്നത്. കെഎസ്ആര്‍ടിസിക്ക് 2019 നുശേഷം ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലിങ്ക് ബസുകള്‍ എന്നിവ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തുടര്‍വര്‍ഷങ്ങളിലും ബസുകള്‍ വാങ്ങിയിരുന്നെങ്കിലും അവ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്.

എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍ എന്നീ മൂന്നുവിഭാഗത്തിലാണ് ബസുകള്‍. ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരു നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ്. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. ആംബിയന്‍ ലൈറ്റിങ്ങുമുണ്ട്. സ്ലീപ്പര്‍ ബസിലെ ബെര്‍ത്തില്‍ എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് സ്‌പേസ് എന്നിവയുമുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ്. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റുകളില്‍ 50 സീറ്റുണ്ടാകും. മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവി, പുറത്തും അകത്തുമായി അഞ്ച് കാമറയും സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ നിറമാണെങ്കിലും ഡിസൈനില്‍ മാറ്റമുണ്ട്.

മള്‍ട്ടി ആക്‌സില്‍ വോള്‍വോ എസി സീറ്റര്‍, ഒമ്പത് മീറ്ററിന്റെ ഓര്‍ഡിനറി ബസ് എന്നിവയും ഇറക്കുന്നുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ എന്നിങ്ങനെ 164 ബസുകള്‍ ഈ മാസം പുറത്തിറക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇംഗ്ലണ്ടിലെ കവെന്‍ട്രി യൂണിവേഴ്സിറ്റിയില്‍ ഓട്ടൊമൊബീല്‍ ഡിസൈനിങ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് പഠിച്ച ജി. ആദിതൃ കൃഷ്ണനും സുഹൃത്ത് തിരുവനന്തപുരം സ്വദേശി അമല്‍ ജോക്കിന്‍ സാലറ്റുമാണ് പുതിയ ബസുകളുടെ ഡിസൈന്‍ തയാറാക്കിയത്. മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മകനാണ് ആദിത്യ കൃഷ്ണന്‍. സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ സീറ്റുകള്‍ക്ക് മുകളിലായാണ് ബെര്‍ത്തുകളുള്ളത്.

ഒരു വശത്ത് സിംഗിള്‍ ബെര്‍ത്തും മറുഭാഗത്ത് ഡബിള്‍ ബെര്‍ത്തും. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്‍ ഫാസ്റ്റിനുമായി എത്തിയത് ടാറ്റയുടെ ബസുകളാണ്. ബാക്കി അശോക് ലെയ്‌ലന്‍ഡ് ബസുകളും. പുതിയ ബസുകള്‍ കനകക്കുന്നില്‍ 22 മുതല്‍ 24 വരെ ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഓണസമ്മാനമായി പുതിയ ബസുകള്‍ യാത്രക്കാര്‍ക്ക് ഓണസമ്മാനമായി കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകള്‍ എത്തിത്തുടങ്ങി. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ബസുകള്‍ ഓടിച്ചു നോക്കി. മന്ത്രി നിര്‍ദേശിച്ച മാറ്റങ്ങളോടെ 13.5 മീറ്റര്‍ ഡീസല്‍ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, 10.5 മീറ്റര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് തിരുവനന്തപുരത്തെ ആനറയ സ്വിഫ്റ്റ് ഡിപ്പോയില്‍ എത്തിയത്.

‘ ഞങ്ങള്‍ ഫുള്‍ സെറ്റാണ് യാത്ര ചെയ്യാന്‍ നിങ്ങളോ? പുതിയ ബസുകള്‍ ഓടിച്ചു പരിശോധിച്ചു. ഉടന്‍ നിങ്ങള്‍ക്കും പുതിയ ബസുകളില്‍ യാത്ര ചെയ്യാമെന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ ബസുകള്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഓണത്തിന് മുമ്പായി 100 ബസുകള്‍ എത്തുമെന്നും കിടന്ന് യാത്ര ചെയ്യാവുന്നതും ഇരുന്ന് യാത്ര ചെയ്യാവുന്നതുമായി ബസുകള്‍ക്കൊപ്പം 15.5 മീറ്റര്‍ നീളമുള്ള വോള്‍വോയുടെ ബസും എത്തുന്നുണ്ടെന്നാണ് മന്ത്രി ഗണേഷ് കുമാര്‍ പറയുന്നത്.’

വാഹനത്തിനുള്ളില്‍ ആളുകള്‍ എഴുതി വയ്ക്കുന്നതും വൃത്തികേടാക്കുന്നതും തടയുന്നതിനായി സ്റ്റെയിന്‍ലെസ് സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ സീറ്റുകളിലേക്കും ചാര്‍ജര്‍, പുഷ് ബാക്ക് സീറ്റുകള്‍, വൈ-ഫൈ, ടെലിവിഷന്‍, വിന്‍ഡോ കര്‍ട്ടണ്‍, ഹാന്‍ഡ് റെസ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സീറ്റര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ നല്‍കുന്നുണ്ട്. സ്ലീപ്പര്‍ ബസുകളില്‍ ഏറ്റവും മികച്ച ബെര്‍ത്തുകളാണ് നല്‍കുന്നത്. അതിലും വൈ-ഫൈ സൗകര്യം ഉള്‍പ്പെടെയുള്ളവ നല്‍കും. ഏറ്റവും മികച്ച സേവനമാണ് കെഎസ്ആര്‍ടിസി നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം-മൂകാംബിക, ബെംഗളൂരു തുടങ്ങിയ റൂട്ടുകളിലേക്കും ഉയര്‍ന്ന കളക്ഷന്‍ ഉള്ള റൂട്ടുകളിലും എല്ലാ സൗകര്യങ്ങളുമുള്ള എസി ബസുകള്‍ തന്നെ ഓടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

വോള്‍വോ, ലെയ്‌ലാന്‍ഡ് സ്ലീപ്പര്‍, സീറ്റര്‍, സ്ലീപ്പര്‍ കം സീറ്റര്‍ ബസുകള്‍ക്കൊപ്പം ലെയ്‌ലന്‍ഡിന്റെ തന്നെ ഷോട്ട് ചെയ്‌സ് ഫോര്‍ സിലണ്ടര്‍ ബസുകളും ലിങ്ക് ബസ് എന്ന പേരില്‍ എത്തിച്ചിട്ടുണ്ട്. ഇനി 8.5 മീറ്റര്‍ നീളമുള്ള ഐഷര്‍ ബസുകള്‍ വരുന്നുണ്ട്. പുതിയ റൂട്ടുകള്‍ ഇനിയും കണ്ടെത്തും. നല്ല വണ്ടികളില്ലെന്ന് ഏറ്റവുമധികം പരാതി പറഞ്ഞിരുന്നത് ബെംഗളൂരു മലയാളികളാണ്. എന്നാല്‍, പുതിയ ബസുകള്‍ എത്തുന്നതോടെ അവര്‍ക്ക് അഭിമാനിക്കാമെന്നും, ബംഗളൂരു ബസ് സ്റ്റാന്‍ഡില്‍ കയറുന്ന ഏറ്റവും നല്ല ബസുകള്‍ കേരളത്തിന്റേതായിരിക്കും. ആദ്യമെത്തുന്ന ബസുകള്‍ ബെംഗളൂരുവിലേക്ക് ഓണക്കാലത്ത് സ്‌പെഷ്യല്‍ സര്‍വീസായി ഓടിയ ശേഷമായിരിക്കും ഓരോ ഡിപ്പോകള്‍ക്കായി കൈമാറുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. തലമുറ മാറ്റത്തിന് കെഎസ്ആര്‍ടിസി 2+1 ലേഔട്ടിലാണ് സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ സീറ്റുകളും ബെര്‍ത്തുകളും ഒരുങ്ങുന്നത്.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

വീതിയുള്ള ലെതര്‍ സീറ്റുകളാണ് ഇതിലും നല്‍കിയിരിക്കുന്നത്. സീറ്റുകള്‍ക്ക് മുകളിലായാണ് ബെര്‍ത്തുകളുള്ളത്. ഒരു വശത്ത് സിംഗിള്‍ ബെര്‍ത്തും മറുഭാഗത്ത് ഡബ്ബിള്‍ ബെര്‍ത്തുമാണ് നല്‍കുന്നത്. എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജര്‍, മൊബൈല്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക് എന്നിവയ്ക്കൊപ്പം ആംബിയന്റ് ലൈറ്റുകളും സിസിടിവി ക്യാമറയും ഫയര്‍ അലാറവും ഉള്‍പ്പെടെയുള്ള സംവിധാനവും നല്‍കുന്നുണ്ട്. രണ്ട് തട്ടുകളായി 2+1 ലേഔട്ടിലാണ് സ്ലീപ്പര്‍ ബസുകളിലെ ബെര്‍ത്തുകള്‍ നല്‍കിയിരിക്കുന്നത്. എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടിള്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക് എന്നിവയാണ് നല്‍കുന്നത്. അശോക് ലെയ്ലാന്‍ഡിന്റെ 13.5 മീറ്റര്‍ ഗാര്‍ഡ് ഷാസിയിലാണ് സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ ഒരുങ്ങിയിരിക്കുന്നത്. 5.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡിഐ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന്‍ 250 പിഎസ് പവറും 900 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്‍ ഫാസ്റ്റിനുമായി എത്തിയത് ടാറ്റയുടെ ബസുകളായിരുന്നെങ്കില്‍ അതിനുശേഷം എത്തിയിട്ടുള്ളവയെല്ലാം അശോക് ലെയ്‌ലാന്‍ഡ് മോഡലുകളാണ്. ലെയ്‌ലാന്‍ഡിന്റെ 10.5 മീറ്റര്‍ ഷാസിയാണ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനായി തിരഞ്ഞെടുത്തത്. 3.8 ലിറ്റര്‍ എച്ച് സീരീസ് നാല് സിലണ്ടര്‍ ടര്‍ബോ ഡിഐ എന്‍ജിനാണ് ഈ ബസിന് കരുത്തേകുന്നത്. 150 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമാണ് ഇതിലെ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുക. സ്ലീപ്പറും മിനി ബസുകളും ഉള്‍പ്പെടെ 100 പുതിയ ബസുകളാണ് കെഎസ്ആര്‍ടിസി ഇറക്കുന്നത്. ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡി നിര്‍മാതാക്കളാണ് ബസുകള്‍ക്ക് ബോഡി നിര്‍മിക്കുന്നത്. പുതുതായി എത്തുന്ന ബസുകള്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.

ഈ വാഹനപ്രദര്‍ശനത്തില്‍ പ്രമുഖ വാഹനനിര്‍മാണ കമ്പനികളെല്ലാം പങ്കെടുക്കും. ത്രിവര്‍ണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്‌സുമൊക്കെയുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളും പ്രദര്‍ശനത്തിനുണ്ടാകും. വിവിധ ശ്രേണിയിലുള്ള 130 ബസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 21ന് ഉദ്ഘാടനം ചെയ്യും. 49 സീറ്റുകളുള്ള ബസില്‍ വൈഫൈ സംവിധാനം കണക്ട് ചെയ്യാന്‍ പറ്റുന്ന എല്‍ഇഡി ഡിസ്‌പ്ലേയുള്ള ടിവിയുണ്ട്. എല്ലാ സീറ്റുകള്‍ക്കും മൊബൈല്‍ ചാര്‍ജിങ് പോയിന്റ് ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്യാമറകളാണ് ബസിലുള്ളത്. ആറു മാസത്തിനുള്ളില്‍ 340-ലേറെ ബസുകളാണ് പുതുതായി വരുന്നത്.

CONTENT HIGH LIGHTS; The colors of the Indian flag and KSRTC: Ready to be launched on the roads for Onam; Minister Ganesh Kumar says 100 are ready and the rest will follow; Three categories of buses are coming – AC seater cum sleeper, AC sleeper and AC seater

Tags: KB GANESH KUMARANWESHANAM NEWSMALAYALAM FILM ACTOR KB GANESH KUMARksrtc new busashok leylandഇന്ത്യന്‍ പതാകയുടെ നിറവും KSRTCയുടെ വണ്ടിയും

Latest News

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റം; പി.എസ്. പ്രശാന്തിനെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദൻ

15 വർഷങ്ങൾക്ക് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി ഡൽഹി പോലീസിന്റെ പിടിയിൽ

രഞ്ജി ട്രോഫിയിൽ കേരളം നാളെ സൗരാഷ്ട്രയ്ക്കെതിരെ

BJP comes up with a new plan to create a Modi wave in Kerala too

മുസ്ലീങ്ങളെ ചേർത്തുപിടിക്കാൻ ബിജെപി; ഗൃഹ സന്ദര്‍ശനം നടത്താനൊരുങ്ങുന്നു

‘ഓപ്പറേഷന്‍ രക്ഷിത’; മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേർ തിരുവനന്തപുരത്ത് പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies