Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

RSS നെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ ?: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗ വിവാദം കത്തുമ്പോള്‍ മറുപടി പറഞ്ഞ് ഇടതു വലത് സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍; RSS ന്റെ രാഷ്ട്ര നിര്‍മാണത്തിന്റെ ചെറീയേ കുറച്ചു സാമ്പിള്‍കള്‍ ഇതാ ?

1948 രാഷ്ട്ര പിതാവ് ഗാന്ധിജിയെ വെടിവെച്ചു കൊന്നു. 1992 ബാബരി മസ്ജിദ് പൊളിച്ചു, അതിനെ തുടര്‍ന്ന് കലാപം ഉണ്ടാക്കി 2300 മുസ്ലിങ്ങളെ കൊന്നു. 1998 കോയമ്പത്തൂര്‍ കലാപം 765 പേരെ കൊന്നു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 16, 2025, 12:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ RSS പ്രശംസ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ രാജ്യത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നിലപാടുകള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പറഞ്ഞ RSSന്റെ സംഭാവനകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെ RSSനെ പൊങ്കാലയിടുന്ന തിരക്കിലാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍. എന്നാല്‍, ഇതിനെ പ്രതിരോധിക്കാന്‍, സംഘപരിവാറും രംഗത്തുണ്ട്. പക്ഷെ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും പറയാന്‍ കഴിയാത്ത സ്ഥിതിയിലായിരിക്കുകയാണ് ബി.ജെ.പി.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാലാപാനി സിനിമയിലെ ഒരു ഫോട്ടോയാണ്. ബ്രിട്ടീഷുകാരുടെ ഷൂ നക്കി തുടയ്ക്കുന്ന ഇന്ത്യാക്കാരന്റെ ഫോട്ടോ. ഇത് സവര്‍ക്കറെന്ന രീതിയിലാണ് മന്ത്രി പോസ്റ്റിട്ടിരിക്കുന്നത്. ഇതും വിവദാമായിരിക്കുകയാണ്. ഫേസ്ബുക്ക പോസ്റ്റ് വൈറലാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, RSSന്റെ സംഭവാനകള്‍ എന്നു പറഞ്ഞ് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായ മറ്റൊരു പോസ്റ്റുണ്ട്. സ്വാതന്ത്രായനന്തര ഭാരതത്തില്‍ അവര്‍ ചെയ്ത പ്രവൃത്തികള്‍. അതാണ് കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തുന്നത്. ‘RSSന്റെ രാഷ്ട്ര നിര്‍മാണത്തിന്റെ ചെറീയേ കുറച്ചു സാമ്പിള്‍കള്‍ ഇതാ’ എന്ന തലക്കെട്ടോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റു സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും ഇത് പ്രചരിക്കുന്നത്.

1948 രാഷ്ട്ര പിതാവ് ഗാന്ധിജിയെ വെടിവെച്ചു കൊന്നു. 1992 ബാബരി മസ്ജിദ് പൊളിച്ചു, അതിനെ തുടര്‍ന്ന് കലാപം ഉണ്ടാക്കി 2300 മുസ്ലിങ്ങളെ കൊന്നു. 1998 കോയമ്പത്തൂര്‍ കലാപം 765 പേരെ കൊന്നു. 1999 ഗ്രഹാം സ്‌റിന്‍സിനെയും ഭാര്യയെയും കുട്ടികളെയും പച്ചക്ക് ചുട്ടു കൊന്നു. 2000 മുംബൈ കലാപം 2144 പേരെ കൊന്നു. 2002 ഗുജറാത്ത് കലാപം 3790 പേരെ കൊന്നു. 2007 സംജോദ എക്‌സ്പ്രസ്സ് സ്‌ഫോടനം 325 പേരെ കൊന്നു. 2007 അജ്മീര്‍ ദര്‍ഗ ആക്രമണം 600 പേരെ കൊന്നു. 2007 മക്ക മസ്ജിദ് സ്‌ഫോടനം 269 പേരെ കൊന്നു. 2008 മലേഗാവ് സ്‌ഫോടനം 213 പേരെ കൊന്നു. 2010 മുതല്‍ 2023 വരെ 673 പശു കൊലപാതകങ്ങള്‍.

2013 മുസാഫിര്‍ നഗര്‍ കൂട്ടക്കൊല 574 പേരെ കൊന്നു. 2015 ഗോവിന്ദ് പന്‌സാരെയുടെ കൊലപാതകം. 2015 കാബുര്‍ഗിയുടെ കൊലപാതകം. 2017 ഗൗരി ലങ്കേഷിന്റെ കൊലപാതകം. 2017 ഘോരക്പുരില്‍ 200 കുഞ്ഞുങ്ങളുടെ മരണം. 2019 ബംഗാള്‍ കലാപം 332 പേരെ കൊന്നു. 2020 ദില്ലി കലാപം 231 പേരെ കൊന്നു. 2023 മൈഥികള്‍ക്ക് പട്ടാളത്തിന്റെ ആയുധം നല്‍കി 3240 കുക്കികളെ (ക്രിസ്ത്യനികളെ) ഇതുവരെ കൊന്നു. ഇതുകൂടാതെ നടന്ന ഒരായിരം ബലാത്സംഗങ്ങള്‍ ദളിത് കൊലപാതകങ്ങള്‍ പീഡനങ്ങള്‍ മതം മാറിയവരുടെ കൊലപാതകങ്ങള്‍ വര്‍ഗീയ പ്രസംഗങ്ങള്‍ പ്രസ്താവനകള്‍ കൊലവിളികള്‍ സര്‍ക്കാര്‍ അട്ടിമറികള്‍ കുതിരക്കച്ചവടങ്ങള്‍ ആയിരക്കണക്കിന് കോടി രൂപ ചിലവഴിച്ചുള്ള പ്രതിമ നിര്‍മ്മാണങ്ങള്‍ രാജ്യത്തെ കൊള്ളയടിച്ചവര്‍ക്ക് നൂറോളം (ഗുജറാത്തികള്‍ക്ക് ) രാജ്യം വിടാന്‍ ഒത്താശചെയ്യല്‍ ചാര പ്രവര്‍ത്തനം കള്ള നോട്ടടി.

തോല്‍ക്കുന്ന സ്ഥലത്തു EVM വെച്ചു ജയിപ്പിക്കല്‍, രാജ്യത്തെ എല്ലാ പ്രമുഖരുടെയും ഫോണ്‍ ചോര്‍ത്താല്‍, വ്യാജവാര്‍ത്ത പടച്ചു വിടല്‍ ജാമിയ ആക്രമണം ജെ.എന്‍.യൂ ആക്രമണം. ആ ലിസ്റ്റ് അവസാനിക്കുന്നേയില്ല. രാജ്യസ്‌നേഹവും സംസ്‌കാരവും പഠിപ്പിക്കുന്ന പാര്‍ട്ടിക്കാരുടെ, ആര്‍ഷഭാരത സംസ്‌കാരം പഠിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് ഇത്.’

അതേ സമയം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ ആര്‍.എസ്.എസിന് യാതൊരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 1925ലാണ് ആര്‍എസ്എസ് രൂപീകൃതമായതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. 79മത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനെ പുകഴ്ത്തിയതിനുള്ള മറുപടിയുമായാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ, തുടങ്ങി ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യത്ത് അരങ്ങേറിയിട്ടുള്ള ബഹുജനപ്രക്ഷോഭങ്ങളില്‍ നിന്ന് വിട്ടു നിന്ന ഒരു സംഘടന കൂടിയാണിതെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ചൂണ്ടിക്കാട്ടി. കെ.ബി ഹെഗ്ഡേവാര്‍ ആര്‍എസ്എസ് സ്ഥാപിക്കും മുമ്പ് കോണ്‍ഗ്രസ് നടത്തിയിട്ടുള്ള ബഹുജന പ്രക്ഷോഭങ്ങളില്‍ ഭാഗാക്കായിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസ് രൂപീകരിച്ച ശേഷം അവര്‍ സാംസ്‌ക്കാരിക ദേശീയതയിലേക്ക് ശ്രദ്ധ തിരിച്ചു. കോളനിശക്തികള്‍ക്കെതിരെ ചെറുവിരല്‍ പോലും അവര്‍ അനക്കിയിട്ടില്ല. കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍എസ്എസ് ഒരു ഭീഷണിയല്ലെന്ന് ബ്രിട്ടീഷുകാരും വിലയിരുത്തിയിരുന്നതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

ഇന്നലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ RSS പരാമര്‍ശം ഇങ്ങനെ

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

‘ഞങ്ങളുടെ വ്യക്തമായ കാഴ്ചപ്പാട് ഇതാണ്. ഗവണ്‍മെന്റുകള്‍ രൂപീകരിച്ചുകൊണ്ട് മാത്രമല്ല ഈ രാഷ്ട്രം കെട്ടിപ്പടുക്കുന്നത്… ഋഷിമാര്‍, ഋഷിമാര്‍, ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, കര്‍ഷകര്‍, യുവാക്കള്‍, സൈനികര്‍, തൊഴിലാളികള്‍ എന്നിങ്ങനെ ദശലക്ഷക്കണക്കിന് ആളുകളുടെ സമര്‍പ്പിത പരിശ്രമത്തിലൂടെയാണ് ഇത് നിര്‍മ്മിക്കപ്പെടുന്നത്. ഓരോരുത്തരുടെയും പരിശ്രമത്തിലൂടെയാണ് ഇത് കെട്ടിപ്പടുക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും ചേര്‍ന്നാണ് ഇത് രൂപപ്പെടുത്തുന്നത്.

‘ഇന്ന്, വളരെ അഭിമാനത്തോടെ, ഒരു പ്രധാന കാര്യം ഞാന്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സംഘടന പിറന്നു – രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്). രാഷ്ട്രത്തിനായുള്ള നൂറു വര്‍ഷത്തെ സേവനം ഏറ്റവും മഹത്വമേറിയതും സുവര്‍ണ്ണവുമായ ഒരു അധ്യായമാണ്. സ്വഭാവ നിര്‍മ്മാണത്തിലൂടെ രാഷ്ട്രനിര്‍മ്മാണത്തിന്റെ ദൃഢനിശ്ചയത്താല്‍ നയിക്കപ്പെടുകയും, ഭാരതമാതാവിനെ സേവിക്കുക എന്ന ലക്ഷ്യത്തോടെയും, ഈ നൂറു വര്‍ഷത്തിനിടയില്‍ ഒരു ദശലക്ഷത്തിലധികം സ്വയംസേവകര്‍ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു.

‘സേവനം, സമര്‍പ്പണം, സംഘാടനശേഷി, അതുല്യമായ അച്ചടക്കം എന്നിവയാണ് അതിന്റെ മുഖമുദ്രകള്‍. ഒരര്‍ത്ഥത്തില്‍, രാഷ്ട്രീയ സ്വയംസേവക സംഘം ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ ആണ്. അതിന്റെ ചരിത്രം ഒരു നൂറ്റാണ്ടിന്റെ നിസ്വാര്‍ത്ഥ പ്രതിബദ്ധതയുടേതാണ്,’ പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. ‘ഇന്ന്, ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന്, രാഷ്ട്രത്തിനായുള്ള ഈ നൂറു വര്‍ഷത്തെ സേവന യാത്രയില്‍ സംഭാവന നല്‍കിയ എല്ലാ സ്വയംസേവകരെയും ഞാന്‍ ആദരപൂര്‍വ്വം സ്മരിക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഈ മഹത്തായ, സമര്‍പ്പിതമായ ഒരു നൂറ്റാണ്ട് നീണ്ട യാത്രയില്‍ രാജ്യം അഭിമാനിക്കുന്നു, അത് നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.’

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം രക്തസാക്ഷികളെ അഫമാനിച്ചെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം. സ്വാതന്ത്ര്യദിന സന്ദേശത്തിനിടയിലുള്ള പ്രധാനമന്ത്രിയുടെ ‘ആര്‍എസ്എസ്’ പരാമര്‍ശ വറലെ ലജ്ജാകരമെന്നും സി.പി.എം പ്രതികരിച്ചിരുന്നു. പ്രസംഗത്തില്‍ പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും പലപ്പോഴും നിരോധിക്കപ്പെട്ട വിഭാഗീയ സംഘടനയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സിപിഎം വിമര്‍ശിച്ചു. ഒരു ചരിത്ര സന്ദര്‍ഭത്തെ അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രിയെന്നും ആര്‍എസ്എസ് പരാമര്‍ശം അസ്വീകാര്യവും ലജ്ജാകരവുമാണെന്നും സിപിഎം.

ഇതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് RSSന്റെ പ്രവര്‍ത്തനങ്ങളുടെ പട്ടിക നിരത്തി സോഷ്യല്‍ മീഡിയ രംഗത്തു വന്നിരിക്കുന്നത്.

CONTENT HIGH LIGHTS; Social media trolling RSS?: Left and right social media handles respond as PM’s Independence Day speech controversy rages; Here are some samples of RSS’s nation-building efforts?

Tags: PRIME MINISTER NARENDRA MODIINDIPENDENT SPEECHRSS നെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ ?പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗ വിവാദം കത്തുമ്പോള്‍ മറുപടി പറഞ്ഞ് ഇടതു വലത് സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍rssANWESHANAM NEWSred fort

Latest News

മന്ത്രിസഭായോഗത്തിൽ ധന- ആരോഗ്യ വകുപ്പ് മന്ത്രിമാർ തമ്മിൽ വാക്കേറ്റം?

മന്ത്രിക്കെതിരെ ഉയർന്നത് അനാവശ്യ വിവാദം; വേടന്‍

ഹരിയാന കള്ളവോട്ട് വിവാദം:’ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള’ 22 പേരിൽ ഒരാൾ 2022-ൽ മരിച്ചയാൾ; വെളിപ്പെടുത്തലുമായി ബന്ധുക്കൾ

സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

100 കോടിയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies