ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ലോകംകണ്ട ഫുട്‌ബോളറെ കേരളത്തിലെ കായികമന്ത്രിയും, ഒരു സ്വകാര്യ ബ്രോഡ്കാസ്റ്റിംഗം കമ്പനിയും കൂടി ഫുട്‌ബോള്‍ കളിക്കുകയായിരുന്നു കഴിഞ്ഞ കുറേമാസങ്ങളായി. ഇക്കാര്യം വല്ലതും മെസ്സി അറിഞ്ഞിട്ടുണ്ടോ എന്നതുപോലും സംശയമാണ്. അദ്ദേഹത്തോട് അദ്ദേഹത്തിന്റെ രാജ്യത്തിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്ന കാര്യങ്ങളല്ലാതെ മറ്റെന്താണ് അറിയുന്നത്. അതുകൊണ്ട് കേരളത്തിലുള്ള മന്ത്രിയും ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും ഇതുവരെ പറഞ്ഞതെല്ലാം നുണകളുടെ കൂമ്പാരമായിരുന്നുവെന്നു തന്നെ വിശ്വസിക്കേണ്ടി വരും.
ഒടുവില്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ വന്നില്ലെങ്കില്‍ അതിന്റെ നഷ്ടം മെസ്സിക്കും ടീമിനുമാണെന്നു വരെ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അധികൃതര്‍ പറഞ്ഞു. അതുവരെ കാര്യങ്ങള്‍ എത്തിയതിനു ശേഷമാണ് ശുഭകരമായ വാര്‍ത്ത പ്രചരിക്കുന്നത്. മെസ്സി വരും. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ വന്ന് സൗഹൃദമത്സരം കൡക്കും. ഇത് പറഞ്ഞിരിക്കുന്നത് അര്‍ഡന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. അതുകൊണ്ടു മാത്രം വിശ്വസിക്കാം. കേരളത്തിലെ കായികമന്ത്രിയോ, ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോ പറഞ്ഞിരുന്നെങ്കില്‍ വീണ്ടും ആശയക്കുഴപ്പം വന്നേനെ. പക്ഷെ, അര്‍ജന്റീനിയന്‍ ഫുട്‌ബോ്# അസോസിയേഷനുമായി ആശയവിനിമയം നിരന്തരം നടത്താതെ ഇങ്ങനെയൊരു തീരുമാനം വരാനും വഴിയില്ല. അതുകൊണ്ട് അതനുവേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നവരാണ് മന്ത്രിയും ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും.
അില്‍ അവരെ പ്രശംസിച്ചേ മതിയാകൂ. അവരുടെ നിതാന്ത ശ്രമത്തിന്റെ ഫലം തന്നെയാണ് മെസ്സി കേരളത്തിലേക്ക് വരുന്നത്. കോടികളുടെ സാമ്പത്തിക ഇടപാടുകളും ഇതിനോടൊപ്പം നടന്നിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്. പിണറായി സര്‍ക്കാരിന് അഭിമാന നിമിഷമാകും മെസിയുടെ കേരളത്തിലേക്കുള്ള വരവ് നല്‍കുക.
ഫുട്ബോള്‍ ആരാധകരുടെ മിശിഹയാണ് കേരളത്തിലേക്ക് എത്തുന്നത്. ഫിഫ സൗഹൃദമല്‍സരത്തിനായി മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. മത്സര തിയതിയും എതിരാളികളേയും പിന്നീട് തീരുമാനിക്കും. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാകും സൗഹൃദ മത്സരം കളിക്കുക. മെസി ഇത് രണ്ടാം തവണയാണ് ഇന്ത്യയില്‍ കളിക്കുന്നത്. മുമ്പ് കൊല്‍ക്കത്തയില്‍ മെസി കളിച്ചിട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദമുണ്ടായി. ഈ പ്രതിസന്ധി കൂടിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്.
വസ്തുതകള്‍ അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവദിനങ്ങള്‍ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്. 2024 സെപ്തംബര്‍ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് തങ്ങള്‍ക്കായി ആര്‍ത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അര്‍ജന്റീനയുടെ ദേശീയ ടീം കേരളത്തിലെത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാന്‍ അന്ന് വ്യക്തമാക്കിയിരുന്നു.
ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്.
അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കെഎഫ്എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ള പ്രതിനിധികളായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തില്‍ അര്‍ജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളവുമായി ഫുട്ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചതായും മന്ത്രി അറിയിച്ചിരുന്നു.
ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചതോടെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സര്‍ ആയി നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതു പ്രകാരം, 2024 ഡിസംബര്‍ 20ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പിട്ടിരുന്നു.
CONTENT HIGH LIGHTS;Is Messi’s arrival confirmed?: Confirmed… This is what the Argentine Football Association is saying; If you believe other lies, you will be caught again
















