ട്രാന്‍സ്‌ജെന്റര്‍ കോണ്‍ഗ്രസിന്റെ മുഖ്യ രക്ഷാധികാരി അരുണിമ എം കുറുപ്പിന്റെ പ്രതികരണം വന്നതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിന്റെ എം.എല്‍.എ കസേരയും തെറിക്കുമെന്നു തന്നെയാണ് സൂചനകള്‍ ലഭിക്കുന്നത്. കോണ്‍ഗ്രസിലെ യുവ നേതാക്കളുടെയെല്ലാം രക്ഷകനായി നിന്ന വി.ഡി. സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ആദ്യം പ്രതികരിച്ചതും, നടപടി ഉണ്ടാകുമെന്നു പറഞ്ഞതും. അതിനു പിന്നാലെ പ്രതികരിച്ച നേതാക്കള്‍ക്കെല്ലാം സതീശന്റെ വാക്കുകള്‍ക്കു പിന്നാലെ പോകാനല്ലാതെ മറ്റൊന്നും പറയാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇനി അറിയേണ്ട കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോ എന്നാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നു അന്വേഷണത്തിനുള്ള നേതാക്കള്‍ ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സൂചനകള്‍. ഇനിയും ആരോപണവുമായി സ്ത്രീകള്‍ രംഗത്തു വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. രാഹുല്‍ മാങ്കൂട്ടം ഇത്തരം രീതികളില്‍ ഇടപെടുന്ന ആളാണെന്നു പറയുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ക്രെഡിബിലിറ്റിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. നടപടികളൊന്നും എടുക്കാതെ എങ്ങനെയാണ് മുന്നോട്ടു പോകാനാകുന്നതെന്ന ചോദ്യവും ബാക്കിയാകുന്നു. ഈ പ്രതിസന്ധിയെ മറികടന്നേ മതിയാകൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുകയാണ്.
പ്രതിഷേധങ്ങള്‍ ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. ഷാഫി പറമ്പിലും ഈ വിഷയത്തില്‍ പ്രതികരിച്ചു കഴിഞ്ഞു. ആരോപണം ഉന്നയിച്ച് അടുത്താര് എന്നതാണ് കേരളം ഉറ്റു നോക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിശദീകരിച്ചതിനൊപ്പം ചില സൂചനകളും നല്‍കിയിട്ടുണ്ട്. രാഹുല്‍ ആദ്യ ഘട്ടമായാണ് സംഘടനാ ചുമതല ഒഴിഞ്ഞത്. തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലന്ന് സതീശന്‍ നിസ്സംശയം പറഞ്ഞിട്ടുണ്ട്. വേറിട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറും. ഇത് മാങ്കൂട്ടത്തില്‍ രാജിവയ്ക്കുമെന്നതിന്റെ സൂചനയായി കാണാം. രാഹുലിനും ഈ സന്ദേശം കോണ്‍ഗ്രസ് വ്യക്തമായി നല്‍കിയിട്ടുണ്ട്. മുന്‍ നിലപാടുകളല്ല, ഇനി എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് കണ്ടോളൂ എന്നാണ് സതീശന്‍ മുന്‍കൂട്ടി പറഞ്ഞു വെക്കുന്നത്.
ഈ വിഷത്തില്‍ മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന. മൂന്നുപേര്‍ക്കും ഈ വിഷയത്തില്‍ ഒരേ അഭിപ്രായം തന്നെയാണ്. അതുകൊണ്ടാണ് യൂത്തുകോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വെയ്ക്കുന്നതിലേക്ക് രാഹുലിന്റെ തീരുമാനം എത്തിയതും. എന്നാല്‍, എം.എല്‍.എ സ്ഥാനം വേഗത്തില്‍ രാജിവെച്ചാല്‍ അത് രാഷ്ട്രീയമായി വലിയ തിരിച്ചടി ഉണ്ടാകുമെന്നതാണ് പ്രതിസന്ധി. ഇത് തരണം ചെയ്യാന്‍ എന്തു മുന്‍കരുതലുകള്‍ എടുക്കണമെന്നതിന്റെ പശ്താത്തലത്തിലായിരിക്കും രാജി ഉണ്ടാവുക. പാര്‍ട്ടിക്ക് പോറലേല്‍ക്കാത്ത വിധം, രാജി വെയ്ക്കുകയാണ് വേണ്ടത്. അതിന് പ്രതിരോധങ്ങള്‍ ശക്തമാക്കിയ ശേഷമാകും രാജി.
അതുവരെ നേതാക്കള്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്നും നിര്‍ദ്ദേശം വന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയ്ക്കും ഇതേ അഭിപ്രായയമാണുള്ളത്. എന്നാല്‍, കേരളത്തില്‍ ആരോപണവിധേയരായ ആളുകളെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന മറുവാദം സതീശന്‍ ഉന്നയിക്കുന്നുണ്ട്. ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ല. രാജി വേണ്ടെന്ന് വാദിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്. കെപിസിസി നേതൃത്വം ഇക്കാര്യത്തില്‍ വലിയ ആശയക്കുഴപ്പത്തിലാണെന്നാണ് സൂചന. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ വി.കെ. ശ്രീകണ്ഠന്‍ എംപിയെ പൂര്‍ണ്ണമായി തള്ളി പ്രതിപക്ഷനേതാവ്.
വികെ ശ്രീകണ്ഠന്റെ പരാമര്‍ശം പൊളിറ്റിക്കലി ഇന്‍കറക്ടാണ്. ഒരു കാരണവശാലും കോണ്‍ഗ്രസ് ഇത്തരം പരാമര്‍ശങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പരാമര്‍ശത്തിന് പിന്നാലെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. അദ്ദേഹം തിരുത്തുകയും ചെയ്തു. സിപിഎം നേതാക്കള്‍ കോഴി ഫാം നടത്തുകയാണെന്നും ബിജെപിയുടെ ഒരു മുന്‍ മുഖ്യമന്ത്രി പോക്‌സോ കേസില്‍ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിലുണ്ട്. എന്നിട്ടാണ് അവര്‍ സമരം നടത്തുന്നത്. ഒരു വിരല്‍ കോണ്‍ഗ്രസിന് നേരെ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകള്‍ സ്വന്തം നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്ന് മനസിലാക്കണം. ആരോപണവിധേയരായ എത്രയോ ആളുകളുണ്ട്. അവരില്‍ എത്ര പേര്‍ രാജിവെച്ചു? സിപിഎം എന്തു ചെയ്തു, ബിജെപി എന്തു ചെയ്തു എന്ന് പരിശോധിച്ചല്ല കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നത്.
ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത തീരുമാനമാണ് കോണ്‍ഗ്രസെടുക്കുന്നത്. ചെന്നിത്തലയും രാജിയ്ക്ക് അനുകൂലമാണ്. ഹൈക്കമാണ്ട് ഇക്കാര്യത്തില്‍ അഭിപ്രായം പറയില്ല. ഈ സാഹചര്യത്തില്‍ രാഹുലിന് മുന്നില്‍ സമ്മര്‍ദ്ദം ഏറുകയാണ്. ‘രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ ഗൗരവപരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അദ്ദേഹത്തിനെതിരെ ഒരു പരാതി പോലും ഉണ്ടായിട്ടില്ല. എന്നിട്ടും ആരോപണങ്ങള്‍ വന്ന് 24 മണിക്കൂറിനുളളില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു. ഈ കാര്യങ്ങളില്‍ വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കേരളത്തില്‍ ആരോപണവിധേയരായ ആളുകളെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് വി.ഡി. സതീശന്റെ നിലപാട്.
CONTENT HIGH LIGHTS;Will Rahul Mangkootatil’s MLA seat also be up for grabs?: Pressure is mounting in the party; Will the opposition leader, KPCC president and front convener discuss the issue?
















