മധുരമുള്ള പൊങ്കലാണിത്. പച്ചരിയും ശർക്കരയും നെയ്യും ചേർത്ത് ഉണ്ടാക്കുന്നു.
ആവശ്യമായ സാധനങ്ങൾ:
പച്ചരി, ചെറുപയർ പരിപ്പ്, ശർക്കര, നെയ്യ്, ഏലക്ക, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി.
തയ്യാറാക്കുന്ന വിധം:
പച്ചരിയും പരിപ്പും വേവിച്ച ശേഷം ശർക്കര ഉരുക്കി ചേർക്കുക. നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് ചേർത്ത് നന്നായി ഇളക്കി വിളമ്പുക.
















