വളരെ മൃദുവായതും കനം കുറഞ്ഞതുമായ ഒരു ദോശയാണിത്.
ചേരുവകൾ:
അരിപ്പൊടി
വെള്ളം
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം:
അരിപ്പൊടിയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ദോശമാവിനേക്കാൾ കനം കുറഞ്ഞ മാവ് തയ്യാറാക്കുക.
ഒരു തവ ചൂടാക്കി എണ്ണ പുരട്ടുക.
മാവ് നന്നായി ഇളക്കിയ ശേഷം തവയിലേക്ക് ഒഴിച്ച് കനം കുറച്ച് പരത്തുക.
ഒരു ഭാഗം മാത്രം വേവിച്ചാൽ മതി.
തേങ്ങാ ചട്ണിക്കൊപ്പം വിളമ്പാം.
















