കർണാടകയിൽ വളരെ പ്രശസ്തമായ ഒരു പ്രാതൽ വിഭവമാണിത്.
ചേരുവകൾ:
റവ, തൈര്
വെള്ളം
ഉപ്പ്, സോഡാപ്പൊടി
കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില
എണ്ണ
തയ്യാറാക്കുന്ന വിധം:
റവ നന്നായി വറുത്തെടുക്കുക.
റവയും തൈരും ഉപ്പും ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കുക.
ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക.
ഇത് മാവിലേക്ക് ചേർക്കുക.
സോഡാപ്പൊടി ചേർത്ത് നന്നായി ഇളക്കി ഇഡ്‌ലി പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിക്കുക.
ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം.
















