മൈസൂരിൻ്റെ പേരിൽ അറിയപ്പെടുന്ന ഒരു മധുരപലഹാരമാണിത്.
ചേരുവകൾ:
കടലമാവ്
പഞ്ചസാര
നെയ്യ്
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ നെയ്യ് ചൂടാക്കി കടലമാവ് ചെറുതായി വറുത്തെടുക്കുക.
ഒരു പാത്രത്തിൽ വെള്ളം, പഞ്ചസാര എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് പഞ്ചസാര പാനിയുണ്ടാക്കുക.
ഇതിലേക്ക് വറുത്ത കടലമാവ് ചേർത്ത് നന്നായി ഇളക്കി കട്ടയില്ലാതെ യോജിപ്പിക്കുക.
നെയ്യ് ചേർത്ത് നന്നായി യോജിപ്പിച്ച് നെയ്യ് തെളിഞ്ഞ് വരുമ്പോൾ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി നിരത്തുക.
ചൂടാറിയ ശേഷം ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുക്കുക.
















