ചേരുവകൾ:-
ചോറ് – 4 കപ്പ്
മുളകുപൊടി – 2 സ്പൂൺ (ഏരിവിനു ആവശ്യത്തിന്)
ഉപ്പ് – ആവശ്യത്തിന്
കായം പൊടി – 2 നുള്ള്
ജീരകം – 2 സ്പൂൺ
എള്ള് – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം :-
ചോറ് ഒന്ന് അരച്ചെടുത്ത് ( വെള്ളം ചേർക്കരുത്, പിച്ചി എടുക്കാവുന്ന തരത്തിൽ ആയിരിക്കണം അരപ്പ്) എല്ലാ ചെരുവകളും മിക്സ് ചെയ്യുക. ഇത് ഒരു ഷീറ്റിൽ സ്പൂൺ കൊണ്ട് കൊരിയിട്ട് വെയിലത്ത് ഉണക്കി എടുക്കുക. ആവശ്യാനുസരണം എടുത്ത് എണ്ണയിൽ വറുത്ത് ഉപയോഗിക്കാം. കുറേകാലം കേടകാതെയിരിക്കും.
















