Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഗര്‍ഭഛിദ്ര കേസോ, സ്ത്രീ പീഡന കേസോ ?: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എടുത്ത കേസെന്ത് ?; ഇടതുപക്ഷവും സര്‍ക്കാരും ചേര്‍ന്ന് പൂട്ടുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2025, 01:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പെണ്ണു കേസും ഗര്‍ഭഛിദ്ര കേസുമൊക്കെ പറഞ്ഞ് കോടതികള്‍ കയറിയിറങ്ങി നടക്കേണ്ട സ്ഥിതിയിലാകുമോ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്. ആരോപണങ്ങളും പരാതികളുമെല്ലാം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത് കൈ കഴുകി നില്‍ക്കുകയാണ്. സസ്‌പെന്‍ഷന്‍ എന്നാല്‍, പുറത്താക്കല്‍ അല്ലെന്ന ബോധ്യത്തോടെയാണ്, കിട്ടുന്ന സമയത്തിനുള്‌ലില്‍ രാഹുലിന്റെ പേരില്‍ കേസെടുത്ത് ജയിലിലാക്കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. അതിന്റെ സൂചനയാണ് മുഖ്യമന്ത്രി നല്‍കിയതും. അതായത്, എം.എല്‍.എ ആയതുകൊണ്ട് കേസില്‍ അറസ്റ്റു നടക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം.

മാത്രമല്ല, പരാതിയും പരാതിക്കാരും ശക്തമായ നിലപാടെടുക്കണം. കേസ് ശക്തമായിരിക്കണം. ഇതെല്ലാം മുന്‍കൂട്ടിക്കണ്ടാണ് സ്ത്രീ പീഡന വിഷമല്ലെന്നും, ഗര്‍ഭഛിദ്ര പ്രേരണയാണ് വലിയ കേസെന്നും മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞത്. കോണ്‍ഗ്രസ് തത്ക്കാലത്തേക്ക് കൈവിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാന്‍ ഇനി യു.ഡി.എഫില്‍ നിന്നും ഏതെങ്കിലും കക്ഷികള്‍ മുന്നോട്ടു വരുമോയെന്നാണ് അറിയേണ്ടത്. കോണ്‍ഗ്രസുകാര്‍ കൈവിട്ടാല്‍ പിന്നെ ഘടകകക്ഷികള്‍ക്ക് എന്തു കാര്യം എന്നതാണ് ഉയര്‍ന്നു വരുന്ന പ്രശ്‌നം. പെണ്ണുകേസില്‍പ്പെട്ട് നാറിയ മറ്റു കോണ്‍ഗ്രസ് എം.എള്‍.എമാര്‍ക്ക് വിധിക്കാത്ത ശിക്ഷ എങ്ങനെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനു മാത്രം നല്‍കിയതെന്ന ചോദ്യം ഉണ്ടെങ്കിലും ആരും ചോദിക്കാന്‍ മുതിരുന്നില്ല.

കാരണം, രേമശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്യമായി വിഷയത്തില്‍ നിലപാടെടുത്തതോടെയാണ് മറ്റു നേതാക്കളെല്ലാം മൗനത്തിലായത്. ഇതിനിടയിലാണ് ഇടതുപക്ഷവും സര്‍ക്കാരും രാഹുലിനെ കിട്ടിയ തക്കത്തിനു പൂട്ടാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. പാലക്കാട് സീറ്റില്‍ കണ്ണുണ്ടെന്നതാണ് ഇതിന്റെ രാഷ്ട്രീയക്കണ്ണ് എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ രാഹുല്‍ മാങ്കൂട്ടത്തെ ഒതുക്കി, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ചേക്കേറിയ സരിനെ പാലക്കാടഡ് വിജയിപ്പിച്ചെടുക്കാനുള്ള നീക്കവും ഇതിന്റെ പിന്നിലുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണത്തില്‍ കേസ് എടുത്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരില്‍കണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടും. ആര്‍ക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കില്‍ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകും. രാഹുലിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്. നിലവില്‍ ജാമ്യമുള്ള വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ അന്വേഷണം ഗൗരവത്തിലുള്ളതാകണമെന്നും കൃത്യമായ നടപടികള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യക്തമായ മൊഴി എടുക്കല്‍ ഈ കേസിലുണ്ടാകും. തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസില്‍ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവില്‍ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക.

രാഹുലിന്റെ മൊഴിയടക്കം ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും. സ്ത്രീകളെ പിന്തുടര്‍ന്ന് നിരന്തരം ശല്യം ചെയ്തന്ന വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നിലവില്‍ കേസ് എടുത്തിട്ടുള്ളത്. സ്വമേധയാ എടുത്തിട്ടുള്ള കേസില്‍ പരാതിക്കാര്‍ ആരെങ്കിലും നേരിട്ട് എത്തുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് രാഹുലിനെതിരെ കേസ് എടുത്തത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസേജുകളയച്ചും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബി എന്‍ എസ് 78(2), 351 കേരള പോലീസ് ആക്ട് 120 (0) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ ഡി.ജി.പിക്ക് ലഭിച്ച പരാതികള്‍ പരിശോധിച്ചതില്‍ നിന്നും അവ കോഗ്നൈസിബിള്‍ ഒഫന്‍സില്‍ ഉള്‍പ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണ ചുമതല. പുറത്തുവന്ന ശബ്ദരേഖകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍, പരാതികളില്‍ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കും. ഇതുവരെ രാഹുലിനെതിരെ ആറ് പരാതികളാണ് ഡിജിപിക്ക് ലഭിച്ചിട്ടുള്ളത്. ഗര്‍ഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍സംഭാഷണവും പുറത്തുവന്നു.

ജാതിയുടെ പേരില്‍ രാഹുല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകള്‍ എഐസിസിക്ക് പരാതി നല്‍കിയിട്ടുമുണ്ട്. ഈ യുവതിയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ബന്ധപ്പെടും. പ്രിയങ്കാഗാന്ധിക്കും നിരവധി വനിതാ പ്രവര്‍ത്തകര്‍ പരാതികളയച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനം വെളിപ്പെടുത്തിയവര്‍ പരാതിയുമായി നിയമത്തിനുമുന്നില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. പരാതി കൊടുക്കാന്‍ തയ്യാറാകുന്ന അതിജീവിതകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് സംരക്ഷണം ഉറപ്പിച്ച സാഹചര്യത്തിലാണിത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ കൂട്ടുകാരികളെയും ബന്ധുക്കളെയും കണ്ട് നേരിലും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് ഭീഷണി.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

മുന്‍പ് പരാതി കൊടുത്തവരുടെ അവസ്ഥ നിങ്ങള്‍ക്കുമുണ്ടാകുമെന്നും മാങ്കൂട്ടത്തിലിനെ രക്ഷപ്പെടുത്താന്‍ അറിയാമെന്നും അതീജിവിതകള്‍ക്കെതിരായ ചാറ്റുകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണി മുഴക്കുന്നുമുണ്ടെന്ന് സിപിഎം പറയുന്നു. നടി കൂടിയായ കോണ്‍ഗ്രസ് അനുഭാവി റിനി ആന്‍ ജോര്‍ജ്, എഴുത്തുകാരി ഹണി ഭാസ്‌കരന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തിക എന്നിവരാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി പരാതി ഉന്നയിച്ചത്. ഇതില്‍ അവന്തികയ്‌ക്കെതിരെ രാഹുല്‍തന്നെ രംഗത്തുവന്നു. എന്നാല്‍, പീഡന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അവന്തിക ആവര്‍ത്തിച്ചു. ഇവരുടെ എല്ലാം മൊഴി എടുക്കും. താന്‍ ഒരു ഗൂഢാലോചനാ സിദ്ധാന്തത്തിന്റെയും ഭാഗമല്ലെന്നും അത്തരം ആരോപണം ഉന്നയിച്ച് ഭീഷണി വേണ്ടെന്നും റിനി സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഹണി ഭാസ്‌കരന്‍ നേരത്തെതന്നെ ഇത്തരം ഭീഷണികളെ തുറന്നുകാണിച്ചിരുന്നു. പേര് പുറത്തുവരാത്ത യുവതിയുടെ ശബ്ദസന്ദേശത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും വധഭീഷണി മുഴക്കുന്നതും. ഇതൊരു മാധ്യമ പ്രവര്‍ത്തകയുടേതാണെന്നാണ് പോലീസ് നിഗമനം. ഇവരേയും കണ്ട് ക്രൈംബ്രാഞ്ച് മൊഴി എടുക്കും.

CONTENT HIGH LIGHTS; Abortion case or rape case?: What is the case filed against Rahul Mangkootatil?; Will the ruling party and the government work together to close it?

Tags: SHAFI PARAMBIL MPCRIME BRANCH CASECongressvd satheesanCPMUDFLDFkpccRAHUL MANKOOTTATHILANWESHANAM NEWS

Latest News

നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

വിമാനദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ല; കേന്ദ്ര സർക്കാരിനും DGCA-ക്കും സുപ്രീം കോടതി നോട്ടീസ്

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ അനിൽ അക്കര തല്ലിത്തകര്‍ത്തു

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിൽ ലൈംഗികാതിക്രമ ആരോപണം: മുൻ ക്യാപ്റ്റൻ ജഹനാര ആലത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies