കേരളത്തില്‍ ഇപ്പോള്‍ ട്രെന്റില്‍ നില്‍ക്കുന്നത് സ്ത്രീ പീഡനവും, ലൈംഗിക കഥകളുമാണ്. സ്ത്രീയുടെ സമ്മതമില്ലാതെ പീഡിപ്പിക്കല്‍, ശീരിരിക മാനസികമായ ഉപദ്രവിക്കല്‍, കയറി പിടിക്കല്‍, പ്രണയം നടിച്ച് വശീകരിക്കല്‍, മോഹിപ്പിക്കല്‍ തുടങ്ങിയ ലീലാ വിലാസങ്ങള്‍ സമസ്ത മേഖലയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പാലക്കാട് എം.എല്‍.എയുടെ ലൈംഗിക അപവാദ കഥകളും, ഇരയുടെ വെളിപ്പെടുത്തലുകളും വന്നത്. ഒന്നില്‍ നിന്ന് മറ്റു സ്ത്രീകളിലേക്ക് ആ കഥകള്‍ കൂടുമാറിപ്പോയതോടെ പാര്‍ട്ടിയില്‍ നിന്നും ശിക്ഷാ നടപടി ഏറ്റുവാങ്ങേണ്ടി വന്നു യുവ നേതാവിന്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗീക കഥ പുറത്തു കൊണ്ടു വന്നതും, ഇരയുടെ വെളിപ്പെടുത്തല്‍ പുറത്തു വിട്ടതും റിപ്പോര്‍ട്ടര്‍ ചാനല്‍ ആണ്.
ഇതോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ എല്ലാവരുടെ കണ്ണില്‍ കുളിര്‍മ നല്‍കുന്ന വാര്‍ത്തകള്‍ നിരന്തരം സംപ്രേക്ഷണം ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിനോട് അല്‍പ്പം പോലും ദയ കാട്ടാതെ വാര്‍ത്തകള്‍ ബ്രേക്ക് ചെയ്തു കൊണ്ടേയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ സത്യസന്ധമായ വാര്‍ത്തകള്‍ വീക്ഷിച്ചു കൊണ്ടിരുന്ന പ്രേക്ഷകര്‍ മറ്റുരൊ വാര്‍ത്ത കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു സ്ത്രീ പീഡനമായിരുന്നു അത്. രാഹുലിനെ ലൈംഗിക ദരിദ്ര്‌നായി വാര്‍ത്തകള്‍ ചെയ്യുമ്പോള്‍, സത്യം മാത്രം വിളിച്ചു പറയുമ്പോള്‍ ചാനല്‍ മുറിക്കുള്ളിലെ പീഡനം എന്തുകൊണ്ടു പുറത്തു വന്നില്ല എന്നൊരു ചോദ്യം സ്വാഭാവികമാണ്. എന്നാല്‍, അത് ബോധപൂര്‍വ്വം മറച്ചു വെച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൂശിച്ചത്.
എന്നാല്‍, സത്യം എല്ലാക്കാലത്തും മറച്ചു വെയ്ക്കാനാവില്ല എന്നതു കൊണ്ടുതന്നെ അത് സോഷ്യല്‍ മീഡിയ വഴി പുറത്തു വന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ ജോലി ചെയ്തിരുന്ന അഞ്ജന എന്ന മുന്‍ ജീവനക്കാരിയുടേതാണ് പരാതി. പരാതിയല്ല, റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് ഡെസ്‌ക്ക് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ല എന്നാണ് ഇതിലൂടെ പറഞ്ഞുവെച്ചത്. സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത ഡെസ്‌ക്കില്‍ നിന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ത്രീ പീഡന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്നതെന്ന് ആലോചിക്കുമ്പോഴാണ് ഭയം തോന്നുന്നത്. അഞ്ജനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍, തന്നോട് വളരെ മോശമായി പെരുമാറിയ ജീവനക്കരനെ കുറിച്ചായിരുന്നു പരാമര്‍ശം. ഇതേ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അവഗണന തൊട്ട്, മാനസികവും ശാരീരികവുമായ പീഡനങ്ങലും അഞ്ജന തുറന്നെഴുതി.
ഇതോടെ റിപ്പോര്‍ട്ടര്‍ നല്‍കുന്ന സ്ത്രീ പീഡന വാര്‍ത്തെയാണോ, അതോ റിപ്പോര്‍ട്ടറില്‍ നടക്കുന്ന സ്ത്രീ പീഡനമാണോ സത്യം എന്ന ആശയക്കുഴപ്പത്തിലായി ജനം. റിപ്പോര്‍ട്ടര്‍ ടിവിയില്‍ സഹപ്രവര്‍ത്തകനില്‍ നിന്ന് ദുരനുഭവം നേരിട്ടെന്ന മുന്‍ വനിതാ റിപ്പോര്‍ട്ടറുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ചാനല്‍ എഡിറ്റര്‍ അരുണ്‍ കുമാര്‍ അതിനു പിന്നാലെ രംഗത്തെത്തി. വിഷയം ഗൗരവമേറിയതാണെന്നും, മുന്‍ സഹപ്രവര്‍ത്തകയ്ക്ക് നേരിട്ടതായി പറയുന്ന ദുരനുഭവത്തെക്കുറിച്ച് ഇനിയും അന്വേഷിക്കാമെന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പരാതി നല്‍കിയാല്‍ എല്ലാവിധ പിന്തുണയും നിയമനടപടികള്‍ക്ക് സഹായവും അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.
എന്നാല്‍, ഈ ഉറപ്പ്, വെറും കുറുപ്പിന്റെ ഉറപ്പാണെന്ന് ഉറപ്പുള്ള അഞ്ജന തന്നെ വീണ്ടും രംഗത്തു വന്നിരിക്കുകയാണ്. ഇത്തവണ പോസ്റ്റല്ല. ലൈവിലാണ് വന്നിരിക്കുന്നത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആലിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ടാണ് അഞ്ജനയുടെ ഫേസ്ബുക്ക് ലൈവ്. ക്രിസ്റ്റി എം തോമസാണ് തന്നോട് മോശമായി പെരുമറിയതെന്നും, ഇത് മാനേജ്‌മെന്റിനോട് പറഞ്ഞപ്പോള്‍ തന്നെ കുറ്റക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നുമാണ് അഞ്ജനയുടെ വെളിപ്പെടുത്തല്‍. ഇതുക1ണ്ട് വലിയ പ്രയോജനമുണ്ടാകും എന്നൊന്നും തോന്നുന്നില്ല. പക്ഷെ, ക്രിസ്തീയ സമൂഹവും ജനങ്ങളും അറിയണമെന്നുള്ളതു കൊണ്ടാണ് പറയുന്നതെന്നും അഞ്ജന പറയുന്നു.
അഞ്ജന ലൈവില്‍ പറഞ്ഞത് ഇങ്ങനെ
ഹായ് എന്റെ പേര് അഞ്ജന. ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലായി എന്റെ പേരിലുള്ള ഒരു ഇഷ്യൂ കണ്ടിന്യൂസായി അഡ്രസ്സ് ചെയ്യുന്നുണ്ട്. അതൊക്കെ നിര്‍ത്തി എന്റെ കാര്യങ്ങളുമായി മുമ്പോട്ടു പോകാം എന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷെ, കുറച്ചു ദിവസായിട്ട് അതിനു പറ്റാത്തൊരു സാഹചര്യത്തിലാണ് ഞാനുള്ളത്. കാരണം, ഞാന്‍ കുറച്ചു ദിവസമായി മര്യാദയ്‌ക്കൊന്നുറങ്ങിയിട്ട്, മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ട്. ഈ വിഷയം കാരണം ഉറക്കവും ഭക്ഷണവുമൊക്കെ തോന്നിയപോലെ ആയിട്ടുണ്ട്. അപ്പൊ അതൊക്കെയെന്നെ അഫക്ട് ചെയ്യുന്നുണ്ട്. അതുകൂടാതെ ഈ സംഭവം തുടങ്ങിയപ്പോ തൊട്ടുള്ള ഫോണ്‍കോളുകള്‍ അവരോടൊക്കെ പറയുന്ന മറുപടി, മെസ്സേജുകള്‍, ചില കമന്റുകള്‍ അതൊക്കെ എന്നെ വല്ലാതെ അഫ്കട് ചെയ്യുന്നുണ്ട്. ഞാനീ പേര് ആദ്യം തൊട്ടേ പറയാതിരുന്നത്, ആ വ്യക്തിയെ കുറിച്ചോര്‍ത്തിട്ടല്ല. ആ കുടുംബത്തെ കുറിച്ചോര്‍ത്തിട്ടാണ് എന്ന് ആദ്യമേ പറഞ്ഞിരുന്നു.
പക്ഷെ, ഇങ്ങനെയുള്ള മനുഷ്യത്വമൊന്നും ഇവനെപ്പോലുള്ളവര്‍ അര്‍ഹിക്കുന്നില്ല എന്നാണ് കഴിഞ്ഞ കുറച്ചു ദിവസത്തെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത്. അതുകൊണ്ടു തന്നെ ആ പേര് ഇനി പറയുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. അയാളെപ്പോലുള്ളവരെ സമൂഹം അറിയണം. അവനൊക്കെ ആരാണെന്ന്, അല്ലെങ്കില്‍ ഇതുതന്നെ ഇനി തുടരും. കാരണം, എന്നോടു ചെയ്ത പോലെ അവിടെ ജോലിചെയ്യുന്നവരോടല്ല, ഇനി ആരോടും ചെയ്യാന്‍ പാടില്ല. എനിക്ക് നല്ല സുഹൃത്തായിരുന്നു, ചോട്ടനെ പോലെ ആയിരുന്നു എന്നൊക്കെ പറയാം. ഞാന്‍ ജോലി സംബന്ധമായ സംശയങ്ങളും അങ്ങനത്തെ കാര്യങ്ങളും സ്ഥിരമായി വിളിച്ചു ചോദിച്ചിരുന്ന ആളായിരുന്നു. ഞാനീ ന്യൂസ് ഡെസ്‌ക്കില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്ന ആളാണ്. അതുകൊണ്ട് അടുത്ത സൗഹൃദമുണ്ടായിരുന്നു, ചോട്ടനെപ്പോലെ ആയിരുന്നു.
എന്റെ അതേ ജില്ലയിലെ വ്യക്തി ആയിരുന്നു. അങ്ങനൊരു സ്‌നേഹും സൗഹൃദവും എനിക്കും ഉണ്ടായിരുന്നു. പക്ഷെ, ഇത് വഴിമാറിപ്പോകുന്നത് ഞാന്‍ പതുക്കെയാണ് മനസ്സിലാക്കിയത്. മനസ്സിലാക്കിയപ്പോ മുതല്‍ ഗ്യാപ്പിട്ട് തുടങ്ങിയിരുന്നു. പക്ഷെ, പിന്നീടത് നേരിട്ട് കാണുന്ന സാഹചര്യം എത്തിയപ്പോഴാണ് മോശം അവസ്ഥയിലേക്കെത്തിയത്. ഈ പ്രശ്‌നം എനിക്ക് അന്ന് ആരോടും തുറന്നു പറയാന്‍ പറ്റിയൊരവസ്ഥയില്‍ അല്ലായിരുന്നു, അടുത്ത ഒന്നുരണ്ടു സുഹൃത്തുക്കളോട് ഒഴിച്ച്. ആ സമയത്ത് മുഴുവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. എനിക്കിപ്പോഴും അറിയില്ല ഞാനെങ്ങനെയാണ് അവിടെ ജോലി ചെയ്തത് എന്നുള്ളത്. പിന്നെ കൈയ്‌ക്കൊരു പരിക്കു പറ്റി. പിന്നെശ്രദ്ധ കൈയ്യിലേക്കായി. പക്ഷെ, ഇപ്പോഴും എനിക്കൊരു ഷോക്കായിരുന്നു. കാരണം, ആ വ്യക്തിയില്‍ നിന്നും ഒരിുക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല.
ഒരു സ്‌ട്രെയിഞ്ചര്‍ ആയിരുന്നെങ്കില്‍ ഞാന്‍ ഇമോഷണലി ബ്രേക്ക് ഡൗണ്‍ ആവില്ലായിരുന്നു. ഇതൊക്കെ ആ സ്ഥാപനത്തില്‍ പറഞ്ഞാല്‍ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടെന്നു തോന്നിയില്ല. പറയാന്‍ ഞാന്‍ ശ്രിമിച്ചതുമാണ്. ശ്രമിച്ചപ്പോള്‍ത്തന്നെ അവിടെ നിന്നും എന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശമാണുണ്ടായത്. അപ്പോ ഞാന്‍ അവിടെ വെച്ച് നിര്‍ത്തി. ഈ സംഭവം വിവരിക്കാനോ ഒന്നിനും നിന്നില്ല. പിന്നെ ഇങ്ങനെ തുടര്‍ച്ചയായി ഓരോ രീതിയില്‍ സ്ഥാപനത്തില്‍ നിന്നും ഉപദ്രവിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ രാജി വെച്ചത്. ആ വ്യക്തിയുടെ പേര് പറയാം. അത് പറയണം. അങ്ങനെതന്നെയാണ് ചിന്തിക്കുന്നത്. റിപ്പോര്‍ട്ട് ടിവിയിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിട്ടുള്ള ക്രിസ്റ്റി എം. തോമസ് എന്ന വ്യക്തിയാണ്. ഞാന്‍ മെയ്മാസം അവിടെ ഡെപ്യൂട്ടേഷനില്‍ ന്യൂസ്‌ഡെസ്‌ക്കില്‍ ചേര്‍ന്ന സമയത്ത് മോശമായി പെരുമാറിയത്. ഇയാള്‍ എന്നോടു മാത്രമല്ല മോശമായി പെരുമായത്. ഇതിനു മുമ്പും അവിടെ ജോലി ചെയ്തിരുന്ന ചിലരോടും മോശമായി പെരുമാറിയിട്ടുണ്ട്.
ഇതിങ്ങനെ തുടരാന്‍ പാടില്ല. ചിലപ്പോള്‍ ഈ പ്രശ്‌നങ്ങളൊക്കെ കഴിയുമ്പോള്‍ വീണ്ടും ഇയാള്‍ ഇങ്ങനെ തന്നെ പെരുമാറിയേക്കും. അതുകൊണ്ട് ഈ പേരു പറയുന്നു. കഴിഞ്ഞു പോയ അനുഭവങ്ങള്‍ എന്നെ അങ്ങനെ തന്നെയാണ് പഠിപ്പിച്ചത്. ഞങ്ങള്‍ രണ്ടുപേരും മീഡിയ രംഗത്ത് ജോലിചെയ്യുന്നവരാണ്. നമ്മുടെ സുഹൃത്തുക്കളും മീഡിയ രംഗത്ത് ജോലിചെയ്യുന്നവരാണ്. അപ്പോള്‍ അവരോടൊക്കെ ഇയാളുടെ പേര് അറിയുമ്പോള്‍, പല കഥകളാണ് ഇയാള്‍ ഇപ്പോഴും പറയുന്നത്. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട് അതി ഭീകരമാണ്. അയാളുടെ കുടുംബം ഇതറിയണ്ട എന്നോര്‍ത്ത് ഞാനാ പേര് മറച്ചു വെയ്ക്കുമ്പോള്‍ അയാളെന്നെ ഉപദ്രവിക്കാനാണ് ശ്രമിച്ചു കൊ ണ്ടിരിക്കുന്നത്. എന്തായാലും എനിക്ക് ഈ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തേക്കു വരണം. അതിന് ഈ വീഡിയോ ചെയ്യുന്നതും എന്നെ സഹായിക്കും എന്നാണ് ഞാന്‍ കരുതുന്നത്.
അതുകൊണ്ടാണ് ഈ സമയത്തും ഈ വീഡിയോ ചെയ്തത്. ഇപ്പോഴും ഇങ്ങനെവന്നിരിക്കുന്നത്, നല്ല കുറച്ച് സുഹൃത്തുക്കള്‍ ഉള്ളതു കൊണ്ടാണ്. എന്തു ചെയ്യുകയാണ്. ഭക്ഷണം കഴിച്ചോ എന്നൊക്കെ ചെക്ക് ചെയ്യുന്നതു കൊണ്ടാണ്. അപ്പോ അങ്ങനെയുള്ള സുഹൃത്തുക്കളെയൊക്കെ തന്നതിനു നന്ദി. വൈകിയാണെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞു. എന്തായാലും ആ സ്ഥാപനം നടപടി എടുക്കുമോ എന്നൊന്നും എനിക്കു തോന്നുന്നില്ല. ചിലപ്പോള്‍ അടുത്തമാസം പ്രമോഷന്‍ കൊടുക്കുമായിരിക്കും. പോലീസ് കേസുമായി പോണമെന്നൊക്കെയുണ്ട്. പക്ഷെ, ഞാനിപ്പോ പഠിക്കുകയാണ്. ഇതിനിടയ്ക്ക് കേസും കോടതിയുമൊക്കെ വരുമ്പോള്‍ എന്താകുമെന്നെനിക്കറിയില്ല. ഈ വിഷയവും ഈ പോസ്റ്റുമൊക്കെ തന്നെ എന്നെ കാര്യമായിട്ട് ബാധിചട്ചിട്ടുണ്ട്. അപ്പോള്‍ എന്തായാലും സമൂഹം അറിയട്ടെ,. ക്രിസ്തീയ സമൂഹം അറിീയണം.
വെളിപ്പെടുത്തലില്‍ ആരാണ് തെറ്റു ചെയ്തതെന്ന് മനസ്സിലായി. ഇനി റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജ്‌മെന്റാണ് നടപടി എടുക്കേണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്കും ആഗ്രഹമുണ്ടാകും. മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്ത കൊടുത്തു എന്ന പേലില്‍ തെരുവില്‍ തല്ലുന്ന അവസ്ഥയിലേക്ക് മാധ്യമ പ്രവര്‍ത്തനത്തെ എത്തിക്കുകയോ, എത്തുകയോ ചെയ്തിരിക്കുന്നു. സത്യം എന്താണെന്നും, നല്ലത് ഏതാണെന്നും അറിയാനാകാത്ത അവസ്ഥ ഉണ്ടാക്കിയവര്‍ തന്നെ ശിക്ഷയും ഏറ്റു വാങ്ങണം. മറ്റുള്ളവരുടെ തെറ്റുകള്‍ വിളിച്ചു പറയുമ്പോള്‍ സ്വയം നല്ലവരാണെന്ന ബോധ്യം കൂടെ ഉണ്ടാകേണ്ടത് അത്യാവശ്യമല്ലേ.
CONTENT HIGH LIGHTS;Is this the misogynist on the reporter channel?: Anjana’s revelation on Facebook Live; Shocks the media world?
















