കോഴിക്കോട് : കേരളത്തിലുടനീളമുള്ള 40ഓളം സൈലം സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കാനുള്ള പ്രവേശന പരീക്ഷ, സൈലം നാഷണല്‍ എന്‍ട്രന്‍സ് സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് (നെസ്റ്റ്) സെപ്തംബര്‍ 13 -ന് നടക്കും. പ്ലസ് വണ്‍ , പ്ലസ് ടുവിനോടൊപ്പം മെഡിക്കല്‍ – എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിന് വിദ്യാര്‍ഥികളെ തയ്യാറാക്കുന്ന സൈലത്തിന്റെ പരിശീലന പ്രോഗ്രാമാണ് സൈലം സ്‌കൂള്‍.
സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്സി സിലബസ് പഠിക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നീറ്റ്, ജെഇഇ അഭിരുചി ഉള്ളവര്‍ക്കായി പ്രത്യേകം പരീക്ഷകള്‍ ആയിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സെന്ററുകളിലും ഓഫ്ലൈന്‍ ആയാണ് പരീക്ഷ നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി മുതല്‍ 3:30 വരെയാണ് പരീക്ഷാസമയം. പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 100% വരെ സ്‌കോളര്‍ഷിപ്പും 6 കോടിയോളം വരുന്ന ഫീ സ്‌കോളര്‍ഷിപ്പുകളും ലഭിക്കും.
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 6009100300 എന്ന നമ്പറിലോ https://xlm.bz/nest സൈറ്റിലോ ബന്ധപ്പെടുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്.
















