ഒടുവില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റ് മാധ്യമ പ്രവര്‍ത്തകയുടെ തുറന്നു പറച്ചിലിനു ശേഷം നടപടി എടുത്തിരിക്കുന്നു. അതുവരെ ‘ഹൂ കേയേഴ്‌സ്’ നിലപാടെടുത്ത റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റിന് അഞ്ജന ഉന്നയിച്ച വിഷയവും അവിടെ നടന്ന പ്രശ്‌നങ്ങളുമെല്ലാം അറിയാമായിരുന്നു. എന്നിട്ടും, മുട്ടാ തര്‍ക്കങ്ങള്‍ പറഞ്ഞാണ് ഇതുവരെ പിടിച്ചു നിന്നത്. കഴിഞ്ഞ വര്‍ഷമാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. അതായത്, 12 മാസം മുമ്പ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹൂ കെയേഴ്‌സ് പീഡനം പുറത്തു വന്നപ്പോഴാണ്, നല്ലപിള്ള ചമഞ്ഞ് പീഡന വാര്‍ത്ത പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉള്ളില്‍ നടക്കുന്നതെന്ത് എന്ന് അവിടെ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരി തന്നെ തുറന്നു പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റില്‍, തന്നോട് മോശമായി പെരുമാറിയതാരാണെന്നോ, എന്താണ് ചെയ്തതെന്നോ കൃത്യമായി പറയാതെയാണ്, അഞ്ജന തനിക്കെതിരേയും മോശം പ്രവൃത്തി ഉണ്ടായെന്ന് പറഞ്ഞിരുന്നത്. ആരാണ് പീഡിപ്പിച്ചതെന്നോ, എന്താണ് ചെയ്തതെന്നോ അഞ്ജന പറയാത്തിടത്തോളം കാലം റിപ്പോര്‍ട്ടര്‍ ചാനലും മാനേജ്‌മെന്റും പീഡകനും സുരക്ഷിതരാണ്. ആ സുരക്ഷിതത്വത്തില്‍ നിന്നു കൊണ്ടായിരുന്നു ഇതുവരെയും എല്ലാവരും വീരവാദങ്ങള്‍ മുഴക്കിയതും നിവര്‍ന്നു നിന്നതും. ഇന്ന് അഞ്ജനയുടെ വെളിപ്പെടുത്തല്‍ വന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഉടനടി നടപടികളുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ സംവിധിനം ഉണര്‍ന്നു. അസിസ്റ്റന്റ് ന്യൂസ് എഡിറ്ററെ സസ്‌പെന്റ് ചെയ്തു.
റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് ഡെസ്‌കില്‍ മാധ്യമ പ്രവര്‍ത്തകന്‍ മോശമായി പെരുമാറിയെന്ന മുന്‍ ജേണലിസ്റ്റിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ആരോപണ വിധേയനെ സസ്‌പെന്‍ഡു ചെയ്തത്. മുന്‍പ് ജോലി ചെയ്തിരുന്നപ്പോള്‍ അസി. ന്യൂസ് എഡിറ്ററായിരുന്ന ക്രിസ്റ്റി എം തോമസ് മോശമായി പെരുമാറിയെന്ന് അഞ്ജന അനില്‍കുമാറാണ് സാമൂഹ്യ മാധ്യമത്തില്‍ വെളിപ്പെടുത്തിയത്. ഇതേ ത്തുടര്‍ന്നാണ് ആരോപണവിധേയനെ മാറ്റിനിര്‍ത്താന്‍ തീരുമാനിക്കുന്നത്. തന്നോടു മാത്രമല്ല, മറ്റു പലരോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ കെട്ടടങ്ങുമ്പോള്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് താന്‍ പേര് വെളിപ്പെടുത്തുന്നതെന്നും അഞ്ജന വ്യക്തമാക്കിയിരുന്നു.
ചാനലിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ യുവതി ഉന്നയിച്ചിരുന്നു. സംഭവം നടന്നശേഷം ഇത് സ്ഥാപനത്തില്‍ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍, തന്നെ കുറ്റപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. ക്രിസ്റ്റി എം. തോമസിന്റെ കുടുംബത്തെ ഓര്‍ത്ത് ഈ വിവരം പുറത്തു പറയാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. സ്ഥാപനത്തില്‍ നിന്ന് നേരിട്ട മാനസിക പീഡനം കാരണമാണ് ഒടുവില്‍ രാജി വക്കാന്‍ നിര്‍ബന്ധിതയായത്. ഈ വിഷയം തന്നെ മാനസികമായി വളരെയധികം ബാധിച്ചെന്നും അഞ്ജന പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയിലെ സഹപ്രവര്‍ത്തക രാജിവച്ച് രണ്ടുമാസത്തിനു ശേഷം നടത്തിയ വെളിപ്പെടുത്തലില്‍ ക്രിസ്റ്റി എം തോമസിനെതിരായ ആരോപണം പരാതിയായി കണക്കാക്കുകയാണെന്ന് റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റില്‍ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.
ആരോപണവിധേയനെ സ്ഥാപനത്തില്‍ നിന്നും സസ്‌പെന്‍ഡു ചെയ്ത് മാറ്റിനിര്‍ത്താനും അടിയന്തരമായി ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചു. കൂടാതെ വിഷയം പോലീസില്‍ അറിയിക്കുമെന്നും ആന്റോ അറിയിച്ചു. അപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. എഡിറ്റര്‍ അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്, ന്യൂസ് ഡെസ്‌ക്കിലും, സ്റ്റുഡിയോയിലും സി.സി.ടി.വി ക്യാമറകള്‍ നിരവധി ഉണ്ടെന്നാണ്. അതിലൊന്നും ഇദ്ദേഹത്തിന്റെ വിക്രിയകള്‍ പതിഞ്ഞിട്ടില്ലേ. അതോ അന്നേരം ക്യാമറ ഓഫായിരുന്നോ. പെണ്‍കുട്ടി പറയുന്നതുവരെ ഇല്ലാതിരുന്ന പ്രശ്‌നങ്ങള്‍ പെണ്‍കുട്ടി ഉന്നയിച്ചപ്പോള്‍ ആരംഭിച്ചത് എങ്ങനെയാണ്.
ഇനി അഥവാ പെണ്‍കുട്ടിയുടെ ആരോപണവും, വെളിപ്പെടുത്തലും നിരപരാധിയായ ഒരാളെ കുറിച്ചുള്ളതാണെങ്കില്‍ മാനേജ്‌മെന്റ് ഇപ്പോള്‍ എടുത്തിട്ടുള്ള നടപടി തെറ്റാകില്ലേ. മാത്രമല്ല, ക്രിസ്റ്റിയെ സസ്‌പെന്റ് ചെയ്തത് അഞ്ജനയുടെ പേര് വെളിപ്പെടുത്തല്‍ വന്നതിനു ശേഷമാണ്. അതായത് ഇന്നു രാവിലെ. കഴിഞ്ഞ മാസമാണ് അഞ്ജനയുടെ പേസ്ബുക്ക് പോസ്റ്റ് വരുന്നത്. അന്നേരം മുതല്‍ ചാനല്‍ മാനേജ്‌മെന്റ് നടത്തുന്ന ഒളിച്ചുകളിക്ക് വിരാമമിട്ടതും അഞ്ജനയുടെ വെളിപ്പെടുത്തലാണ്. അല്ലാതെ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റിന്റെ അന്വേഷണത്തില്‍ േെതറ്റു ചെയ്തുവെന്ന് കണ്ടെത്തി, സസ്‌പെന്റ് ചെയ്തതല്ല. അഞ്ജനയുടെ വെളിപ്പെടുത്തലിനു പിന്നാലെ നടത്തിയ സസ്‌പെന്‍ഷനാണെന്ന് വ്യക്തം.
ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റിന് വിഷയങ്ങള്‍ നേരത്തെ അറിയാമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അതല്ലെങ്കില്‍ ഇതേക്കുറിച്ച് ഒന്നും അറിയില്ല എന്നാണ്. ഒരു മാധ്യമ സ്ഥാപനത്തിനുള്ളില്‍ നടക്കുന്ന വിഷയങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്ത മാനേജ്‌മെന്റാണെന്ന് വിശ്വസിക്കാനാവില്ല. അപ്പോള്‍ ഈ വിഷയം നേരത്തെ അറിഞ്ഞിട്ടും നടപടി എടുക്കാന്‍ മുതിര്‍ന്നില്ല എന്നതാണ് വസ്തുത. വിഷയം ഉന്നയിച്ച് സ്ഥാപനത്തില്‍ തുടരാന്‍ ശ്രമിച്ച അഞ്ജനയാണ് മാനേജ്‌മെന്റിന് പ്രശ്‌നമായത്. അതുകൊ1ണ്ടാണ് രാജിവെയ്ക്കാന്‍ നിര്‍ബന്ധിത ആയതും. ഇപ്പോള്‍ എടുത്തിട്ടുള്ള സസ്‌പെന്‍ഷന്‍ നടപടികള്‍ കൊണ്ട് തീരുന്നതല്ല പ്രശ്‌നങ്ങള്‍. എന്നാല്‍, അഞ്ജന കേസിനു പോകില്ലെന്ന് പറയുന്നുണ്ട്. അതൊരാശ്വാസമാണ് റിപ്പോര്‍ട്ടറിനും, ക്രിസ്റ്റിക്കും.
എന്നാല്‍, അഞ്ജന ഉന്നയിച്ച മറ്റൊരു ഗുരുതരമായ പ്രശ്‌നമുണ്ട്. തനിക്കു മുന്‍പേ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നതാണ്. അപ്പോള്‍ നിലവില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ അവസ്ഥ എന്തായിരിക്കും. മിണ്ടാതെ, ഭയന്നു ജോലി ചെയ്യുന്നതാണോ എന്നത് എങ്ങനെ അറിയാനാകും. ഇതെല്ലാം തെളിയേണ്ടിയിരിക്കുന്നു.
content high lights; Will the woman issue end in suspension?; Reporter’s Assistant News Editor Christy M. Thomas has been suspended; Was it to hear from the victim’s mouth that we waited so long?
















