സ്ത്രീ വിഷയവും ഗര്‍ഭഛിദ്ര കേസുമൊക്കെ തലവേദനയായിരിക്കെ രക്ഷയ്ക്കായി ഒരാളുപോലും കൈകൊടുക്കാത്ത മുന്‍ യൂത്തു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി കളത്തില്‍ ഇറങ്ങിക്കളിക്കുകയാണ് മറ്റൊരു രാഹുല്‍. സാമൂഹ്യ പ്രവര്‍ത്തകനവും ആക്ടിവിസ്റ്റും പുരുഷ സ്വാതന്ത്ര്യ സംരക്ഷകനുമൊക്കെയായ രാഹുല്‍ ഈശ്വരാണ് ഈ അവതാരം. രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി സ്വന്തം പാര്‍ട്ടി നേതാവ് രാഹുല്‍ഗാന്ധി ഇഠപെടില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് തെറ്റിദ്ധാരണ വേണ്ട. ഇവിടെ രാഹുല്‍ ഈശ്വര്‍ ദിവസേന സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ത്രീ വിഷയത്തില്‍ ഘോരഘോരം സംസാരിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോള്‍ രാഹുല്‍ ഈശ്വര്‍ സാക്ഷാല്‍ ഈശ്വരനെ പോലെത്തന്നെയാണ്.
കാരണം, സ്വന്തം പാര്‍ട്ടി പോലും തന്റെ ഭാഗം കേള്‍ക്കാതെ, ആരോപണം ഉന്നയിച്ചവര്‍ക്കൊപ്പം നിന്നുകൊണ്ട് നടപടി എടുക്കുകയാണുണ്ടായത്. കേസ് ചാര്‍ജ് ചെയ്യുകയോ, എഫ്.ഐ.ആര്‍ ഇടുകയോ, കോടതിയില്‍ എത്തുകയോ, ശിക്ഷിക്കുകയോ ചെയ്യുന്നതിനു മുമ്പ് പാര്‍ട്ടി നടപടി എടുത്തിരിക്കുന്നു. ഇതെന്തു ന്യായമാണെന്ന് കോണ്‍ഗ്രസില്‍ ഉള്ളവര്‍ തന്നെ ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന ഘട്ടത്തില്‍ ഇനി അതിന്‍മേല്‍ ചര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു കഴിഞ്ഞു. ഇതോടെ രാഹുലിനു വേണ്ടി സംസാരിക്കാന്‍ അല്‍പ്പ മനസ്സുള്ള കോണ്‍ഗ്രസ്സുകാര്‍ പോലും രാഹുലിിനു വേണ്ടി വാ തുറക്കാതെയായി. ഒറ്റപ്പെടുകയോ, ഒറ്റപ്പെടുത്തുകയോ ചെയ്തതു വഴി രാഹുലിനെ പോലീസിനും, എതിര്‍ പാര്‍ട്ടികള്‍ക്കും വലിച്ചെറിഞ്ഞു കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
ഈ ഘട്ടത്തിലാണ് രാഹുല്‍ ഈശ്വര്‍ രംഗത്തു വന്നത്. സിനിമാ നടി എന്ന് അവകാശപ്പെടുന്നവരുടെ വെളിപ്പെടുത്തല്‍ മുല്‍ രാഹുല്‍ ഈശ്വര്‍ ഈ വിഷയത്തില്‍ അഭിപ്രായം പരസ്യമാക്കി തുടങ്ങിയിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പോലും ശരിയല്ലെന്ന രീതിയില്‍ രാഹുല്‍ ഈശ്വര്‍ മറുപടി നല്‍കിയിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ത്രീ വിഷവുമായി ബന്ധപ്പെട്ട് പത്ത് പരാതികളാണ് പോലീസിനു ലഭിച്ചതിരിക്കുന്നത്. ഈ പത്തു പരാതികളില്‍ അഞ്ചെണ്ണവും രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായുള്ളതാണ്. മറ്റു പരാതികള്‍, ആര്‍ക്കാണോ രാഹുലുമായി നേരിട്ട് പീഡനം ഏറ്റതെന്നു പറയുന്നോ അവര്‍ നല്‍കിയതല്ല എന്നതാണ് വസ്തുത. ഇത് രാഹുല്‍ ഈശ്വര്‍ തന്നെയാണ് പറയുന്നതും. എഫ്.ഐ.ആറിന്റെ കോപ്പിയും പ്രദര്‍ശിപ്പിച്ചാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ ചെയ്തിരിക്കുന്നതും.
ഒരു തെളിവുമില്ല, നേരിട്ടുള്ള പരാതിയില്ല, എന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പാര്‍ട്ടി നടപടി എടുത്തിരിക്കുന്നു. അവിടെയാണ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും തെറ്റു പറ്റിയെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നത്. പരാതി നല്‍കിയവര്‍ ആരാണെന്നും പരാതി എന്താണെന്നും കൃത്യമായി രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. മാത്രമല്ല, രാഹുലിനു വേണ്ടി ഷാഫി പറമ്പില്‍ ഇടപെടണമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. ഷാഫിക്ക് രാഹുലിനേക്കാള്‍ അഞ്ചോ ആറോ വയസ്സ് പ്രായം കൂടുതലുണ്ട്. ഒരു ചേട്ടന്റെ സ്ഥാനത്തു നിന്ന്, ഷാഫി പറ്റുമെങ്കില്‍ ചെവിയില്‍ നല്ല ഖവുക്ക് ചെവിക്കു കൊടുത്തിട്ട് മേലാല്‍ ഇത്തരം പരിപാടിയില്‍ ഏര്‍പ്പെടരുത്. പാര്‍ട്ടിക്കും എനിക്കും ചിത്തപ്പേരുണ്ടാക്കരുത്. ഇതുവരെയുണ്ടായ എല്ലാ തെറ്റുകള്‍ക്കും ക്ഷമ പറയണം. ക്ഷമ പറഞ്ഞ് മുമ്പോട്ടു പോകണം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ക്രിമിലന്‍ കുറ്റം ചെയ്തിട്ടില്ല.
ഒരു പരാതിയില്ല. രാഹുലിന്റെ കരിയര്‍ തീര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഗൗരവം എന്താണെന്നു വെച്ചാല്‍, നാളെ പുരുഷന്‍മാര്‍ക്കെതിരേ ഏതൊരു സ്ത്രീയുടെയും പരാതി വന്നാല്‍, പുരുഷന്‍മാരെ കേള്‍ക്കാനുള്ള അവസരം പോലും നഷ്ടപ്പെടും. തൂക്കിക്കൊല്ലാന്‍ പോകുന്നതിനു മുമ്പേ വരെ ഒരാള്‍ക്ക് പറയാനുള്ള അവസരം കൊടുക്കാറുണ്ട്. അത് രാഹുല്‍ മാങ്കൂട്ടത്തിലിന് കൊടുക്കാന്‍ പറ്റില്ല എന്നു പറയുന്നതില്‍ എന്താണര്‍ത്ഥം എന്നാണ് രാഹുല്‍ ഈശ്വര്‍ പ്രതിപക്ഷ നേതാവിനോടു പോലും ചോദിക്കുന്നത്.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍
‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എഫ്.ഐആര്‍. രാഹിലിനെതിരേ പത്തു പരാതികള്‍. തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടു കാണും. നിങ്ങലില്‍ പലരും വിചാരിച്ചും കാണും. പത്തു പരാതികളൊക്കെ വന്നതല്ലേ. പ്രശ്‌നമല്ലേ. സത്യം എന്താണെന്നറിയാമോ. ഞെട്ടണം നിങ്ങള്‍ ഓരോരുത്തരും. ഇതിലെ അഞ്ചു പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ എന്ന യുവ നേതാവിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും കള്ളം പറയുന്നു എന്നും, വ്യാജ പ്രചാരണങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ചെയ്യുന്നുവെന്നും പറഞ്ഞ് റിനിക്കും ഹണിക്കും എതിരേയുള്ള പരാതികളാണിത്. മീഡിയാക്കാര്‍ എത്ര വിദഗ്ദ്ധമായിട്ടാണ് മറച്ചു വെക്കുന്നത്. പത്തു പരാതികളുണ്ട് എന്ന്. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായിട്ടുള്ളതാണ് അഞ്ചു പരാതികളാണെന്ന് എത്ര മീഡിയകള്‍ ഇതു പറഞ്ഞു.
ഇത് റിനിക്കെതിരേയുള്ള പാരാതിയാണ്. ഹണിക്കെതിരേയുള്ള പരാതിയാണ് എന്ന് എത്ര മീഡിയകള്‍ പറഞ്ഞു.’ മൂന്നു പരാതികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉള്ളത്. രണ്ടു പരാതികള്‍ നിഷ്പക്ഷമാണ്. അഞ്ചു പരാതികള്‍ രാഹുലിന് അനുകൂലവും. ഇതാണ് മാധ്യമങ്ങള്‍ പറയുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പത്തു പരാതികളുണ്ടെന്ന്. ഈ കള്ളത്തരത്തിന്റെ ആഴം മനസ്സിലാകുന്നുണ്ടോ. രാഹുലിനെതിരേ നടക്കുന്ന ഗൂഢാലോചനയുടെ ഗൗരവം മനസ്സിലാകുന്നുണ്ടോ. ഇതിന്റെ സത്യം മനസ്സിലാകുന്നുണ്ടോ. രാഹുല്‍ മാങ്കൂട്ടതിലെതിരേ നടക്കുന്ന ആക്രമണം പ്രതിരോധിക്കേണ്ട ആവശ്യം നമ്മുടേതാണ്. ഇല്ലെങ്കില്‍ നാളെ നമ്മള്‍ക്കു നേരേ ആരോപണങ്ങള്‍ വന്നാല്‍ രക്ഷിക്കാന്‍ ആരുമുണ്ടാകില്ല.’
അതിനിടെ ഇന്നലെ തിരുവോണ നാളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റും ലൈക്കുമിട്ട് ഒപ്പം ചേര്‍ന്നവരുടെ എണ്ണം ഞെട്ടിക്കുന്നത്. രാഹുലിന് കനത്ത പിന്തുണയാണ് കേരളം നല്‍കിയത്. എന്നാല്‍, കേരളാ മുഖ്യമന്ത്രിക്ക് കിട്ടിയത് രാഹുലിനേക്കാള്‍ കുറവും. ഇതും വാര്‍ത്തകളില്‍ ഇടം പിടിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന ആരോപണ വിധേയന്‍ ഫെയ്സ് ബുക്കില്‍ ഇട്ട ഓണാശംസാ പോസ്റ്റിന് കിട്ടിയത് 57കെ ലൈക്കുകളാണ്. 17.6 കെ കമന്റുകളും 278 ഷെയറും. അങ്ങനെ ഓണം സോഷ്യല്‍ മീഡിയയില്‍ തൂക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മറുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയന് പോലും ഓണാശംസാ പോസ്റ്റിന് കിട്ടിയത് 35കെ ലൈക്ക് മാത്രം. 4.5കെ കമന്റും കിട്ടി. 3.7തകെ ഷെയറും ആ വീഡിയോ പോസ്റ്റിന് ഉണ്ട്.
എന്നാല്‍ ലൈക്കും കമന്റും രാഹുലിനാണ് കൂടുതല്‍. അത് ആവേശത്തോടെ കാണുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫാന്‍സ്. പീഡനാരോപണങ്ങളില്‍ കുടുങ്ങിയ രാഹുലിന്റെ പ്രസക്തി നഷ്ടമായെന്ന വാദം ചില രാഷ്ട്രീയ കേന്ദ്രങ്ങളുയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിലും രാഹുല്‍ വിരുദ്ധര്‍ ശക്തമാണ്. പാലക്കാട്ട് പോകാനും രാഹുലിന് കഴിയുന്നില്ല. ഇതിനിടെയാണ് അടൂരിലെ വീട്ടില്‍ ഇരുന്ന് ഫെയ്സ് ബുക്കില്‍ രാഹുല്‍ കുറിപ്പിട്ടത്. ഈ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തത്. രാഹുലിന് പ്രതീക്ഷ നല്‍കുന്ന നിരവധി കമന്റുകളും എത്തി.
- ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവാണ് ഓണം..ചവിട്ടി താഴ്ത്തുവാന്‍ ശ്രമിച്ചവര്‍ക്ക് മേലെ ഉയര്‍ന്നു വരുവാന്‍ കഴിയട്ടെ…. ഓണാശംസകള്‍’
- 12 മിനിറ്റില്‍ 5.1k പന്തല്‍ പ്രേമനെ പോലുള്ളവര്‍ വെറുതെ അല്ല അസ്വസ്ഥരാവുന്നത്’ -ഇതാണ് മറ്റൊരു പ്രതികരണം.
- രാഹുല്‍ തിരിച്ചു വരും, പൂര്‍വാധികം ശക്തിയോടെ..?? തീര്‍ച്ച..?? തളര്‍ന്നു പോവരുത് കൂടെത്തന്നെയുണ്ട്’
ഇതിനിടെയിലും സൈബര്‍ സഖാക്കള്‍ പോര് കടുപ്പിക്കുന്നുമുണ്ട്. എന്നാല്‍ പോസ്റ്റിന് കിട്ടിയ ലൈക്കുകളുടെ എണ്ണം മാങ്കൂട്ടത്തില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയാ താരമാണെന്ന വിലയിരുത്തലാണ് ഉണ്ടാക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും മാങ്കൂട്ടത്തില്‍ ഇട്ടിരുന്നു. ഇതിനും 48കെ ലൈക്കുകള്‍ കിട്ടിയെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിക്ക് പോലും ഈ പിന്തുണ സോഷ്യല്‍ മീഡിയയില്‍ നിലവില്‍ ഇല്ലെന്നതാണ് വസ്തുത.
content high lights; Is Rahul God or this Rahul?: Is he stepping down for men’s freedom?; Will he pass judgment without a complaint or evidence?
















