Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഫെമിനിസ്റ്റ് മാഫിയ കേരളത്തിലുണ്ടോ ?: 60 വയസ്സുള്ള സ്ത്രീകളെ വലയിലാക്കിയോ ?; രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടിയത് ഫെമിനാച്ചികളെന്ന് രാഹുല്‍ ഈശ്വര്‍; സ്ത്രീ പീഡന കേസുകളുടെ ഭാവി എന്ത് ?

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Sep 6, 2025, 02:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്ത്രീകള്‍ക്കെതിരേ എന്തു ചെയ്താലും ആ വിശയത്തില്‍ കടുത്ത നിലപാടുകളുമായി രംഗത്തു വരികയും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെയാണ് പൊതുവേ ഫെമിനിസ്റ്റുകള്‍ എന്നു പറയുന്നത്. ഇത്തരക്കാര്‍ സ്ത്രികളുടെ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് പറയുക മാത്രമല്ല, പുരുഷന്‍മാര്‍ക്കെതിരേ നിയമ പോരാട്ടങ്ങള്‍ വരെ നടത്തുന്നവരാണ്. തീവ്ര സ്ത്രീപക്ഷ വാദികള്‍ എന്നുവേണമെങ്കിലും പറയാനാകും. ഇത്തരം നിലപാടുകാര്‍ ഗുണവും ദോഷവും ചെയ്യുന്നുണ്ട് എന്നതാണ് സമീപകാല സംഭവങ്ങള്‍ കാണിക്കുന്നത്. അവര്‍ തെറ്റുകാരല്ല, എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ മറുപക്ഷത്തുള്ളവരുടെ ശരികളെ പോലും തെറ്റായി വ്യാഖ്യാനിച്ച് ആക്രമണം നടത്തുമെന്നതാണ് പ്രശ്‌നം.

സ്ത്രീ വിഷയത്തില്‍ രാഷ്ട്രീയ ഭാവി തുലാസില്‍ നില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടം എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അവസ്ഥയും മറിച്ചല്ല. ഏതാണ് ശരിയെന്നോ എന്താണ് ശരിയെന്നോ അറിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കഴിഞ്ഞു. സത്യം എന്നത്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതികള്‍ വെലിപ്പെടുത്തല്‍ നടത്തിയെന്നതാണ്. എന്നാല്‍, അതിന്റെ പേരില്‍ രാഹുലിനെതിരേ പോലീസില്‍ അവര്‍ പരാതി നല്‍കിയിട്ടില്ല എന്നതും വസ്തുതയാണ്. പീഡനം ഏറ്റവരോ, ഗര്‍ഭസ്ഥരായവരോ, ഗര്‍ഭഛിദ്രം നടത്താന്‍ വിധേയരായവരോ ആരും പരാതി നല്‍കിയിട്ടില്ല. പക്ഷെ പോലീസിന് പട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളൊന്നും രാഹുല്‍ പീഡിപ്പിച്ചു എന്നു പറയുന്നവരുടേതല്ല.

എന്നാല്‍, രാഹുലിന്റെ രാഷ്ട്രീയ ഭാവിയെ മുന്‍നിര്‍ത്തി വരുന്ന വാര്‍ത്തകളെല്ലാം രാഹുലിനെതിരേ പത്തു പരാതികള്‍ ലഭിച്ചു എന്നാണ്. അതായത്, പോലീസിനു കിട്ടിയ പത്തു പരാതിയും സ്ത്രീ പീഡന പരാതിയാണെന്ന വ്യാഖ്യാനമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇത് ശറിയാണോ എന്നതാണ് പരിശോധിക്കേണ്ടത്. പോലീസിന് ലഭിച്ച പത്തു പരാതിയില്‍ അഞ്ചു പരാതികളും രാഹുല്‍ മാങ്കുട്ടത്തിലിന് അനുകൂലമായ പരാതിയാണ്. കാരണം, രാഹുലിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയവരെ കുറിച്ച് അന്വേഷിക്കണം എന്നാണ് പരാതി. വെളിപ്പെടുത്തല്‍ നടത്തിയവരുടെ കൂടുതല്‍ ചാറ്റുകള്‍ പരിശോധിക്കണം, അവരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കണം, അവരുടെ ഇടപെടലുകള്‍ പരിശോധിക്കണം എന്നൊക്കെയാണ് പരാതികള്‍. മറ്റ് രണ്ടു പരാതികള്‍ നിഷ്പക്ഷമാണ്. ഈ വിഷയത്തെ കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് പരാതികള്‍.

ബാക്കി മൂന്നു പരാതികളാണ് രാഹുലിനെതിരേയുള്ളത്. പക്ഷെ, മാധ്യമങ്ങള്‍ ആ പത്തു പരാതിയും രാഹുലിന് എതിരേയുള്ളതായി പ്രചരിപ്പിക്കുയാണ് ചെയ്യുന്നത്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ശക്തമായ ഒരു ഫെമിനിസ്റ്റ് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ച് പൊതു പ്രവര്‍ത്തകനും, ആക്ടിവിസ്റ്റുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്താന്‍ കാരണം. രാഹുലിനെതിരേ എടുത്തിരിക്കുന്ന എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വസ്തു നിഷ്ഠമായല്ല മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ഉള്ളത് അന്വേഷകര്‍ക്ക് ഇരയെ കുറിച്ച് ഒരു തുമ്പും ഇല്ലെന്ന സൂചനയാണ്. ഈ കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എഫ്.ഐ.ആറിന്റെ പകര്‍പ്പ് പുറത്തു വന്നിരുന്നു. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, നിര്‍ബന്ധിച്ച ആളുടെ കൂടുതല്‍ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ആ ആള്‍ക്ക് 18 മുതല്‍ 60 വയസ്സു വരെ പ്രായമുള്ളയാളാകാം എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ഇരയുടെ കോളത്തില്‍ ഒരാളുടെ സൂചന മാത്രമാണുള്ളത്. ഇവര്‍ക്ക് 18നും 60നും ഇടയിലാണ് പ്രായമെന്നാണ് വിശദീകരിക്കുന്നത്. അതായത് ആരാണ് ഇരെന്ന് പോലും പോലീസിന് പിടികിട്ടിയിട്ടില്ല. അത്തരമൊരു മൊഴി പരാതിക്കാര്‍ക്കും നല്‍കാനായിട്ടില്ല. ഈ എഫ്.ഐ.ആര്‍ എല്ലാ മാധ്യമങ്ങളും വാര്‍ത്തയാക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്ത കൊടുത്ത മാധ്യമങ്ങളെല്ലാം, രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചവരില്‍ 18 മുതല്‍ 60 വയസ്സ് പ്രായമുള്ളവര്‍ വരെയുണ്ടെന്നാണ് വാര്‍ത്ത നല്‍കിയത്. ഇത് ശുദ്ധ അസംബന്ധമാണെന്ന് രാഹുല്‍ ഈശ്വര്‍ എഫ്.ഐ.ആറിന്റെ കോപ്പി കാണിച്ചു കൊണ്ട് ഓരോ കോളവും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും, എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും വിശദമാക്കുന്നുണ്ട്. പോലീസിന്റെ സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായാണ് കോളങ്ങള്‍ പൂരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കുറ്റകൃത്യം വിശദീകരിക്കുന്ന സ്ഥലത്ത് സ്ത്രീകളെ എന്ന് പറയുന്നുമുണ്ട്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ബിഎന്‍എസിലെ 78(2), 351, പൊലീസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പതിനൊന്ന് പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളതെന്ന് പുറത്തു വന്ന രേഖകളില്‍ വ്യക്തം. ഈ പതിനൊന്ന് പേരും പീഡനത്തിന് ഇരയായവര്‍ അല്ല. മറിച്ച് മാധ്യമങ്ങളിലും മറ്റും വാര്‍ത്ത കണ്ട് പരാതി നല്‍കിയവരാണ്. ബാലാവകാശ കമ്മീഷനില്‍ നിന്നും അയച്ചു കിട്ടിയ 10 പരാതികളുമുണ്ട്. ഇതില്‍ ഗര്‍ഭഛിദ്രം നടന്നുവെന്ന് വിശദീകരിക്കുന്ന അഞ്ച് പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് കേസെടുക്കല്‍ എന്നാണ് എഫ് ഐ ആര്‍ വിശദീകരിക്കുന്നത്. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് വഴി കൈമാറി കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍. ഓഗസ്റ്റ് 27നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിന് ശേഷം ഇരയെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞോ എന്നതാണ് ഉയരുന്ന ചോദ്യം.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

അതേസമയം, ലൈംഗിക പീഡന പരാതികളിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. രണ്ട് യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊരാളെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയത് ബംഗളൂരുവില്‍ വെച്ചാണ് എന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അന്വേഷണസംഘം ഇതിനോടകം തന്നെ ഗര്‍ഭച്ഛിദ്രം നടന്ന ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആദ്യ ഗര്‍ഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. നേരിട്ടുള്ള പരാതിയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ലെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഒരു രഹസ്യ വിവരവും പോലീസിന് കിട്ടിയിട്ടില്ല എന്നതിന്റെ സൂചനയാണ് എഫ്.ഐ.ആറിലെ പ്രായം വിശദീകരിക്കലും അഡ്രസ് നല്‍കലും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റേതാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയും നടത്തും. അപ്പോഴും ആ ഇരയെ കണ്ടെത്താന്‍ ആയില്ലെങ്കില്‍ കേസ് എല്ലാം അപ്രസക്തമായി മാറും. ഈ യുവതിയുടെ ശബ്ദം ആരെന്ന് മാങ്കൂട്ടത്തില്‍ പറഞ്ഞാല്‍ മാത്രം പോലീസിന് മൊഴി എടുക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വിലയിരുത്തലുണ്ട്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് അജ്ഞാതര്‍ ചര്‍ച്ചകള്‍ പലവിധത്തിലാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈല്‍ പേജിലാണ് എഡിറ്റ് ചെയ്തത്. പിന്നീട് ഇത് തിരുത്തി പഴയപടിയാക്കിയിട്ടുണ്ട്.

പദവിയുടെ താഴെ മുന്‍ഗാമി എന്ന സ്ഥലത്ത് ഷാഫി പറമ്പിലിന്റെ പേരുമുണ്ട്. ‘രാഹുല്‍ മാങ്കൂട്ടത്തില്‍, ഗര്‍ഭം കലക്കി, നിയമസഭാംഗം, മുന്‍ഗാമി; ഷാഫി പറമ്പില്‍, വലിയ കോഴി’ എന്നിങ്ങനെയാണ് പേജ് എഡിറ്റ് ചെയ്തിരിക്കുന്നത്. മറ്റു വിവരങ്ങള്‍ മുന്‍പുള്ളതു പോലെത്തന്നെയാണ്. ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോം ആണ് വിക്കിപീഡിയ. രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ സാധിക്കും. ചില ഉള്ളടക്കങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പ്രത്യേകാനുമതി ആവശ്യമുണ്ട്. യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചുവെന്ന ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേജില്‍ വരുത്തിയ മാറ്റത്തിന് ആധാരം.

ഇതെല്ലാം ഫെമിനിച്ചികളുടെ ഗൂഢാലോചനയും അതേ തുടര്‍ന്നുള്ള ഇടപെടലുകളുമാണെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞുവെയ്ക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയം ഇല്ലാതാക്കി നശിപ്പിക്കാനുള്ള നീക്കമാണെന്നും, ഇനി കേസുകളുടെ ഭാവി എന്താകുമെന്നും കാത്തിരുന്നു കാണാമെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

CONTENT HIGH LIGHTS; Is there a feminist mafia in Kerala?: Have 60-year-old women been caught in the net?; Rahul Easwar says it was feminists who locked up Rahul Mangkootatil; What is the future of women’s harassment cases?

Tags: RAHUL MANKOOTTATHILANWESHANAM NEWSABUSE CASERAHUL EESWARRASPE CASECHEETTINGFEMINISTPALAKKAD MLA RAHUL MANKOOTTATHILACTIVIST RAHUL EESWARഫെമിനിസ്റ്റ് മാഫിയ കേരളത്തിലുണ്ടോ ?60 വയസ്സുള്ള സ്ത്രീകളെ വലയിലാക്കിയോ ?

Latest News

ഹരിയാന കള്ളവോട്ട് വിവാദം:’ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള’ 22 പേരിൽ ഒരാൾ 2022-ൽ മരിച്ചയാൾ; വെളിപ്പെടുത്തലുമായി ബന്ധുക്കൾ

സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

100 കോടിയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്

പാലക്കുഴയിൽ പാർട്ടിസ്ഥാനങ്ങൾ രാജിവെച്ച് CPIM പഞ്ചായത്ത് പ്രസിഡന്റ്‌

ജോലിഭാരം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം ശിക്ഷ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies