അടുക്കളയിലെ കറികളിൽ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് കറിവേപ്പും മുരിങ്ങയും. ഇവ രണ്ടും നമ്മുടെ തൊടിയിൽ എളുപ്പത്തിൽ വെച്ചുപിടിപ്പിക്കാം. മുരിങ്ങയുടെ ഇലയും പൂവും കായും പച്ചക്കറിയായി ഉപയോഗിക്കാവുന്ന ഒന്നാണ്. രണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നടീൽ, പരിപാലനം
കറിവേപ്പിന്റെ വേരിൽനിന്നു പൊട്ടിമുളയ്ക്കുന്ന തൈകളാണ് വിത്തു മുളപ്പിച്ചെടുക്കുന്ന തൈകളെക്കാൾ ഉത്തമം. വേനൽക്കാലത്തു നനച്ചാൽ കറിവേപ്പ് നന്നായി വളരും. ഉയരം നാലടിയിൽ കൂടാത്ത രീതിയിൽ നിയന്ത്രിച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ആറു മാസത്തിലൊരിക്കൽ 5 കിലോ ചാണകപ്പൊടിയും 2 കിലോ എല്ലുപൊടിയും 50 ഗ്രാം വീതം യൂറിയ, പൊട്ടാഷ് എന്നിവയും ചേർത്തു മണ്ണു കൂട്ടണം. ഇലതീനിപ്പു ഴുക്കളുടെ ആക്രമണം കറിവേപ്പിൽ കാണാറുണ്ട്. ഒരു ലീറ്റർ ഗോമൂത്രം 10 ലീറ്റർ വെള്ളത്തിൽ നേർപ്പിച്ച് അതിൽ 30ഗ്രാം കാന്താരിമുളക് അരച്ചുചേർത്തുള്ള ലായനി തളിച്ച് ഇവയെ നിയന്ത്രിക്കാം. മണ്ഡരിയുടെ ആക്രമണത്താലുള്ള ഇലമുരടിപ്പ് നിയന്ത്രിക്കാൻ 10 ദിവസം ഇടവിട്ട് നേർപ്പിച്ച കഞ്ഞിവെള്ളം ഇലകളുടെ അടിവശത്തു പതിക്കുംവിധം തളിക്കുക.
രുചിക്കു വേണ്ടി മാത്രമല്ല, ആരോഗ്യസംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് കറിയിൽ കറിവേപ്പില ചേർക്കുന്നത്. ദൈനംദിന ജീവിതത്തിലെ പല സാധാരണ അസുഖങ്ങൾക്കും പ്രതിവിധിയാണ് കറിവേപ്പില. ദഹനസംബ ന്ധമായ അസുഖങ്ങൾക്കും ശരീരത്തിലെ കൊളസ്ട്രോൾ സന്തുലനത്തിനും വാതം, ദുർമേദസ്സ്, കഫം, ജ്വരം തുടങ്ങിയവ ശമിപ്പിക്കാനുമെല്ലാം കറിവേപ്പില പ്രയോജനപ്പെടുന്നുണ്ട്. ജീവകം എ ധാരാളം അടങ്ങിയിട്ടുമുണ്ട്.
മുൻനിരയിൽ മുരിങ്ങ
ദീർഘകാല പച്ചക്കറികളിൽ ഒന്നാമനാണ് മുരിങ്ങ. െവെറ്റമിൻ എ, സി, ഇ എന്നിവ കൂടാതെ കാത്സ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയും അടങ്ങിയതിനാൽ മുരിങ്ങയിലയെ ‘പവർഹൗസ് ഓഫ് ന്യൂട്രിയന്റ്’ എന്നാണ് വിളിക്കുന്നത്. രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ ശമിപ്പിക്കുന്നതിനു മെല്ലാം മുരിങ്ങയില സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ശരീരത്തിന്റെ ഊർജനില വർധിപ്പിക്കാനും സന്ധിവാതം തടയാനും മുരിങ്ങയിലയ്ക്കു കഴിയും. മുരിങ്ങയില വെള്ളത്തി ലിട്ട് തിളപ്പിച്ചു കുടിക്കുന്നത് ‘ഗ്രീൻടീ ഇഫക്ട്’ നൽകും.
അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന വിളയാണു മുരിങ്ങ. മഴ കുറഞ്ഞ, വരണ്ട സ്ഥല ങ്ങളിൽ മുരിങ്ങ നന്നായി വളരും. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും മണൽ കലർന്ന പശിമരാശി മണ്ണാണ് ഏറ്റവും യോജ്യം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമെങ്കിൽ വേരുകൾ ചീഞ്ഞു പോകാനിടയുണ്ട്. നല്ല തോതില് സൂര്യപ്രകാശവും ചൂടും കിട്ടുന്ന സ്ഥലങ്ങളിൽ മുരിങ്ങ നടാം.
നാടൻ ഇനങ്ങളുടെ കാര്യത്തിൽ, ശിഖരങ്ങൾ മുറിച്ചെടുത്തു നട്ടുപിടിപ്പിക്കാം. ഇങ്ങനെ മുറിച്ചെടുക്കുന്നവയ്ക്ക് ഒരു മീറ്റർ നീളവും കൈവണ്ണവുമുണ്ടാകണം. ഒരാണ്ടൻ മുരിങ്ങയെങ്കിൽ വിത്തു മുളപ്പിച്ചുള്ള തൈകളാണു നടേണ്ടത്. നട്ട് ആദ്യവർഷം തന്നെ വിളവു തന്നു തുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. നിറയെ പൂക്കുകയും കായ്ക്കുകയും ചെയ്യും. രണ്ടടി നീളം–വീതി–താഴ്ചയുള്ള കുഴിയെടുത്ത് 10കിലോ ഉണങ്ങിപ്പൊടിഞ്ഞ ചാണകവും മേൽമണ്ണും കൂടി നന്നായി കലർത്തി കുഴി നിറച്ച ശേഷം കമ്പു നടാം. കനത്ത മഴയിൽ ചീഞ്ഞുപോകാതിരിക്കാൻ ശിഖരത്തിന്റെ മുകളിലത്തെ മുറിപ്പാട് പൊളിത്തീൻ പേപ്പർകൊണ്ട് പൊതിഞ്ഞു കെട്ടുന്നതു െകാള്ളാം. റോഡരികിൽ നട്ടുവളർത്തുന്ന മുരിങ്ങകളിൽ വിളവു കൂടുന്നതായി കാണുന്നുണ്ട്.
















