അക്ഷരാര്‍ത്ഥക്കില്‍ അതൊരു ചാകര തന്നെയായിരുന്നു. ചാകരക്കൊയ്ത്ത് നടത്തിയത് കടലില്‍ അല്ലെന്നു മാത്രം. അത് കരയിലാണ്. നിരത്തിലാണ്. ജനസാഗരത്തില്‍ കെ.എസ്.ആര്‍.ടി.സി നടത്തിയ കളക്ഷന്‍ ചാകര. ചരിത്രത്തില്‍ ഇതുവരെ വീശിപ്പിടിക്കാനാകാത്ത വലിയ കളക്ഷന്‍. കടത്തിന്റെയും കരച്ചിലിന്റെയും കണക്കുകള്‍ക്കെല്ലാം അവധിയും സല്യൂട്ടും നല്‍കി അവര്‍ ഒത്തൊരുമിച്ച് ഇറങ്ങിയപ്പോള്‍ കുറിച്ചത് പുതു ചരിത്രമാണ്. ഇതും സാധിക്കും ഇതിനപ്പുറവും സാധിക്കുമെന്ന് കാട്ടിക്കൊടുത്തു. എല്ലാത്തിനും, ഒപ്പം നിന്ന് മന്ത്രി ഗണേഷ് കുമാറും. ജീവനക്കാരെ വാനോളം അഭിനന്ദിച്ച് മന്ത്രിയുടെ കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ടിക്കറ്റ് വരുമാനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ചിരിത്ര നേട്ടം എന്ന തലക്കെട്ടിലാണ് മന്ത്രിയുടെ പോസ്റ്റ്.
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം : 10.19 കോടി രൂപ
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ?10.19 കോടി കെഎസ്ആര്‍ടിസി നേടിയത്.
മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്. 4607 ബസ്സുകള്‍ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുന്‍ റെക്കോഡ് വരുമാനം നേടിയ 23.12.2024 ല്‍ 4567 ആയിരുന്നു.
KSRTC CMD മുതല്‍ മുഴുവന്‍ ജീവനക്കാരുടെയും ഒരുമിച്ചുള്ള അക്ഷീണ പരിശ്രമമാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായത്.
പുതിയ ബസുകളുടെ വരവും, ഡിജിറ്റല്‍ പേയ്‌മെന്റ്, ട്രാവല്‍ കാര്‍ഡ്, ചലോ ആപ്പ് തുടങ്ങി KSRTCയില്‍ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്…
കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, ഓരോ ഘട്ടത്തിലും അകമഴിഞ്ഞ പിന്തുണ നല്‍കിയ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍, ബഹു ധനകാര്യ മന്ത്രി, സമര്‍പ്പിതമായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാര്‍, കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാര്‍ , എല്ലാ പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കിയ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ.PS പ്രമോജ് ശങ്കര്‍ IOFS തുടങ്ങി ഈ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ മുഴുവന്‍ പേരോടുള്ള നന്ദിയും സന്തോഷവും ഈ വേളയില്‍ പങ്കുവയ്ക്കുന്നു..
നിങ്ങളുടെ സ്വന്തം
കെബി ഗണേഷ് കുമാര്‍
ഗതാഗത വകുപ്പ് മന്ത്രി
ഇങ്ങനെയാണ് മാറ്റം കാണിച്ചു കൊടുക്കേണ്ടത്. എവിടെ നിന്ന് തുടങ്ങണമെന്നും എങ്ങനെ മുന്നോട്ടു പോകണണെന്നും എവിടെ വിജയിക്കണമെന്നും കൃത്യമായി കാണിച്ചു കൊടുക്കുകയാണ് മന്ത്രി ഗണേഷ്‌കുമാറും കെ.എസ്.ആര്‍.ടി.സിയും. ശമ്പളം കൃത്യമായി ഒന്നാം തീയതി തന്നെ കിട്ടിത്തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.യസിയില്‍ മാറ്റം കണ്ടു തുടങ്ങി. അതായത്, ജോലിചെയ്യാനിറഹ്ങുന്നവര്‍ത്ത് ആത്മവിശ്വാസം ഉണ്ടായിത്തുടങ്ങി എന്നര്‍ത്ഥം. ജോലി ചെയ്താല്‍ കൂടികിട്ടുമെന്നുറപ്പായി. ആ കൂലി, കൃത്യ സമയത്ത് കിട്ടുമെന്നുറപ്പു നല്‍കി. അത് അവരുടെ അക്കൗണ്ടുകളിലേക്ക് പറഞ്ഞ സമയത്ത് കിട്ടിത്തുടങ്ങിയതോടെ നിരത്തുകളില്‍ കെ.എസ്.ആര്‍.ടി.സി എന്ന ആന വണ്ടിക്ക് വീണ്ടും പുതുജീവന്‍ വെച്ചു.
ജീവനക്കാര്‍ ഒന്നാകെ ജോലിയെടുക്കാന്‍ സന്നദ്ധരായി. ഒആഘോഷങ്ങളില്‍ ജോലി തന്നെ ഒരാഘോഷമാക്കി മാറ്റി. കടംകയറിയ കെ.എസ്.ആര്‍.ടി.സിയെ ചരിത്രത്തിന്റെ മാത്രമല്ല, കേരളത്തിന്റെ അഭിമാനമാണെന്ന് കാട്ടിക്കൊടുത്തു. ഇങ്ങനെ മുന്നോട്ടു പോയാല്‍ കെ.എസ്.ആര്‍.ടി.സി വിജയത്തിന്റെ നാഴികക്കല്ലിടും. ഗണേഷ്‌കുമാര്‍ കെ.എസ്.ആര്‍.ടി.സിയുടെ രക്ഷകനുമാകും.
CONTENT HIGH LIGHTS; Ganesh Kumar responds to Chakarakoyth: If we don’t achieve it now, when will we? Thank you and congratulations to my beloved employees.
















