കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം ക്രൗണ്‍പ്ലാസ ഹോട്ടല്‍ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം. ആഡംബരത്തിന്റെ അവസാന വാക്കെന്ന പോലെ ഹോട്ടലുകള്‍ പണിയുമ്പോള്‍ അവിടെ എത്തുന്ന ഗസ്റ്റുകള്‍ക്കും താമസക്കാര്‍ക്കും ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ സംവിധാനങ്ങള്‍ ഉണ്ടോ എന്നത് വ ലവിയൊരു ചോദ്യമായി ഉയരുകയാണ്. കാരണം, ക്രൌണ്‍പ്ലാസയില്‍ താമസിച്ച്, അവിടെ സംഘഠിപ്പിച്ചിരുന്ന വലിയൊരു ഇവന്റില്‍ പങ്കെടുക്കാനാണ് രാജേഷ് കേശവ് എത്തിയത്.
പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അപ്പോള്‍ത്തന്നെ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. ഈ സമയം ഹോട്ടലില്‍ സി.പി.ആര്‍. നല്‍കാനുള്ള സംവിധാനമോ, അതിനു പരിശീലനം ലഭിച്ചവരോ ഉണ്ടായിരുന്നുവെങ്കില്‍ രാജേഷിനെ ജീവിതത്തിലേക്ക് തിരികെ വേദഗത്തില്‍ കൊണ്ടു വരാമായിരുന്നു. എന്നാല്‍, അങ്ങനെയൊരു സംവിധാനം ആ ഹോട്ടലില്‍ ഉണ്ടായികുന്നില്ല. വാലയി ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമ്പോള്‍ ഇത്തരം ഫെസിലിറ്റികള്‍ ഉണ്ടോ എന്നും, അത് ഫലപ്രദമായി വിനിയോഗിക്കേണ്ട വിദഗ്ധരുടെ സാന്നിധ്യം അവിടെ ഉണ്ടോ എന്നും പരിശോധിച്ചിരിക്കണം. കാരണം, ജീവിത ശൈലിയുടെ മാറ്റം, ഇപ്പോള്‍ പ്രായഭേദമന്വേ എല്ലാവരിലും ഹൃദയാഘാതം ഉണ്ടാക്കുന്നുണ്ട്.
ക്രൗണ്‍പ്ലാസ അത്യാധുനിക ഹോട്ടലാണ്. ഈ ഹോട്ടലില്‍ സന്ദര്‍ശം നടത്തി പോകുന്നതു വരെ അവിടുത്തെ ഗസ്റ്റുകളുടെ ആരോഗ്യം പരിപാലിക്കലും ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍, ഇത്തരം വന്‍കിട ഹോട്ടലുകളില്‍ സി.പി.ആര്‍ സംവിധാനം, ഇന്‍സുലിന്‍, ബി.പി ചെക്ക് തുടങ്ങി സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഹോട്ടലിന് ഒരു ഡോക്ടറുടെ സേവനവും നല്‍കാന്‍ കഴിഞ്ഞാല്‍ വല്യ കാര്യമായിരിക്കും. കാരണം, ലക്ഷങ്ങള്‍ മുടക്കിയാണ് വലിയ ഹോട്ടലുകളില്‍ ഇവന്റുകള്‍ നടത്തുന്നത്. പതിനായിരങ്ങള്‍ ചെലവിട്ടാണ് ഗസ്റ്റുകള്‍ ഇവിടെ താമസിക്കാനെത്തുന്നതും, ഭക്ഷണം കഴിക്കാന്‍ വരുന്നതും.
അപ്പോള്‍, അവരുടെ ആരോഗ്യവും, സുരക്ഷയും ഹോട്ടലിന്റെ ചുമതല തന്നെയാണ്. അതില്‍ നിന്നും മാറാനാകില്ല. ഇത്തരം വലിയ ഹോട്ടലുകള്‍ക്ക് മാനദണ്ഡങ്ങളുണ്ട്. അതില്‍ ആരോഗ്യ പരമായ അവശതകള്‍ നേരിടുന്നവര്‍ക്ക് ചികിത്സ നല്‍കുന്നതിന്റെയും മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യന് അത്യാവശ്യം വേണ്ടുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മണിമാളിക പോലെ ഹോട്ടല്‍ സൗധങ്ങള്‍ കെട്ടിയിട്ടാല്‍ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ നോക്കി നില്‍ക്കാനേ സാധിക്കൂ എന്നതാണ് വസ്തുത. ഇത് ഒഴിവാക്കാന്‍, ക്രൗണ്‍ പ്ലാസ പോലുള്ള വലിയ ഹോട്ടലുകളില്‍ സി.പി.ആര്‍ സംവിധാനം ഉറപ്പായും
നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഒരു ഗസ്റ്റിന് പെട്ടെന്ന് ഹൃദയാഘാതചം സംഭവിച്ചാല്‍ ഗോള്‍ഡന്‍ അവറില്‍ തന്നെ സി.പി.ആെര്‍ നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ കഴിയണം. ശേഷം വേഗത്തില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും വേണം. ഈ വിഷത്തിന്‍മേല്‍ പരിസ്ഥിതി ശാസ്ത്രജഞനും ദുരന്ത നിവാരണ സ്‌പെഷ്യലിസ്റ്റുമായ മുരളി തുമ്മാരുകുടി ഒരു പേശ് ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. കുഴഞ്ഞു വീഴുമ്പോള്‍ എന്തു ചെയ്യണം, എന്തു ചെയ്യണ്ട എന്നൊക്കെയുള്ള വിശദീകരണമാണ് ആ കുറിച്ച്.
കുറിപ്പ് ഇങ്ങനെ
കുഴഞ്ഞു വീഴുമ്പോള്‍…
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടുപേര്‍ കുഴഞ്ഞു വീഴുന്ന വാര്‍ത്തയും വീഡിയോയും കണ്ടു. ഒന്നാമത്തേത് ഒരു ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീ ആണ്. പെട്ടെന്ന് കുഴഞ്ഞ് സൈഡിലേക്ക് തിരിയുന്നു. പെട്ടെന്ന് അടുത്തുള്ളവര്‍ ശ്രദ്ധിക്കുന്നു, തൊട്ടു മുന്നിലുള്ള സ്ത്രിയുടെ കയ്യില്‍ ഒരു കുപ്പിയില്‍ വെള്ളമുണ്ട് അത് കുടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് വീഡിയോ. ആള്‍ പിന്നീട് മരിച്ചു എന്നതാണ് വാര്‍ത്ത. രണ്ടാമത്തേത് ഒരാള്‍ ഡാന്‍സ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുന്നു. കൂടെ ഡാന്‍സ് ചെയ്യുന്നവര്‍ കുറച്ചു സെക്കന്‍ഡ് ശ്രദ്ധിക്കുന്നില്ല. പിന്നെ അദ്ദേഹത്തെ ചേര്‍ത്ത് എടുത്തുകൊണ്ടു പോകുന്നു.
ഇതാണ് വീഡിയോ. ആ ആളും പിന്നീട് മരിച്ചു എന്നതാണ് വാര്‍ത്ത. ഒരാള്‍ പെട്ടെന്ന് കുഴഞ്ഞു വീണാല്‍, അല്ലെങ്കില്‍ അപകടത്തില്‍ പെട്ടു കിടക്കുന്നതു കണ്ടാല്‍ സാധാരണക്കാര്‍ ചെയ്യുന്ന കാര്യങ്ങളുണ്ട്. എണീറ്റ് നിര്‍ത്താനോ ഇരുത്താനോ ശ്രമിക്കുക, വെള്ളം മുഖത്ത് തളിക്കുക, വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കുക, നെഞ്ച് തടവിക്കൊടുക്കുക ആത്മാര്‍ത്ഥത കൊണ്ടു ചെയ്യുന്നതാണെങ്കിലും തെറ്റായ കാര്യങ്ങളാണ്. ഒരാള്‍ കുഴഞ്ഞു വീണാല്‍ വെള്ളം കൊടുക്കുകയോ നെഞ്ചു തിരുമ്മി കൊടുക്കുകയോ അല്ല വേണ്ടത്.
‘ബേസിക്ക് ലൈഫ് സപ്പോര്‍ട്ട്’ എന്ന ഒരു പ്രോട്ടോക്കോള്‍ ഉണ്ട്. ഇത് കുട്ടികള്‍ ഉള്‍പ്പടെ എല്ലാവരേയും നിര്‍ബന്ധമായി പഠിപ്പിക്കേണ്ടതാണ്. പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍, അദ്ധ്യാപകര്‍, ഫ്‌ളാറ്റുകളിലെ ഉള്‍പ്പെടെ സുരക്ഷാ ജീവനക്കാര്‍ ഇവരുടെ ഒക്കെ അടിസ്ഥാന സുരക്ഷാപരിശീലനത്തിന്റെ ഭാഗമാക്കണം. Lifesaver എന്ന ആപ്പ് ഇത് പരിശീലിപ്പിക്കുന്നുണ്ട്. ലിങ്ക് ഒന്നാമത്തെ കമന്റില്‍ ഉണ്ട്. ഒരു പടി കൂടി കടന്നതാണ് AED stands for automated external defibrillator. പെട്ടെന്ന് കുഴഞ്ഞു വീഴുന്നവര്‍ക്കുള്ള പ്രഥമ ശുശ്രൂഷ എളുപ്പമാക്കാനുള്ള ഉപകരണമാണ്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ എല്ലാ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലും ഇപ്പോള്‍ AED ഉപകരണങ്ങള്‍ നിര്‍ബസമാക്കിയിട്ടുണ്ട്.
രണ്ടു ലക്ഷം രൂപയാണ് ആമസോണില്‍ വിലയായി കാണുന്നത്. ജീവന്റെ വില വെച്ചു നോക്കുമ്പോള്‍ ഇതൊരു ആഡംബരമല്ല. നിങ്ങളുടെ ഓഫീസിലും വീട്ടിലും ഉള്ളവരെ BLS നിര്‍ബന്ധമായും പഠിപ്പിക്കണം. ഓഫീസില്‍ പണം പിരിവിട്ടാണെങ്കിലും AED വാങ്ങാന്‍ ശ്രമിക്കണം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
കഴിഞ്ഞ മാസം അവസാനമാണ് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞു വീണതിനു പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ രാജേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തതായും രാജേഷ് വെന്റിലേറ്ററില്‍ ആണെന്നും സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇങ്ങനെയാണ് ആ സംഭവം പുറംലോകമറിയുന്നതു പോലും. ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയ
പ്രമുഖ ചാനലുകളില്‍ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും രാജേഷ് നിറസാന്നിധ്യമാണ്. രാജേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. രക്തസമ്മര്‍ദം സാധാരണ നിലയില്‍ തുടരുകയാണ്. സ്വയം ശ്വാസമെടുക്കാന്‍ ആരംഭിച്ചു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണ്. ക്രിട്ടിക്കല്‍ കെയര്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഗാസ്ട്രോഎന്‍ട്രോളജി, ഒഫ്താല്‍മോളജി വിഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരുള്‍പ്പെടുന്നതാണ് സംഘം.
എന്താണ് സി.പി.ആര്‍ ?
ഹൃദയമിടിപ്പ് നിലയ്ക്കുമ്പോള്‍ നടത്തുന്ന ഒരു അടിയന്തര ജീവന്‍ രക്ഷിക്കുന്ന പ്രക്രിയയാണ് CPR- അല്ലെങ്കില്‍ കാര്‍ഡിയോ പള്‍മോണറി റീസസിറ്റേഷന്‍. ഹൃദയസ്തംഭനത്തിനു ശേഷം ഉടനടി CPR നല്‍കുന്നത് അതിജീവന സാധ്യത ഇരട്ടിയാക്കുകയോ മൂന്നിരട്ടിയാക്കുകയോ ചെയ്യും. ഹൃദയാഘാതത്തിനു ശേഷം ഉടനടി സിപിആര്‍ നല്‍കുന്നത് അതിജീവിക്കാനുള്ള സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ ആക്കും.
CPR എന്തുകൊണ്ട് പ്രധാനമാണ് ?
പരിശീലനം ലഭിച്ച മെഡിക്കല്‍ ജീവനക്കാര്‍ സ്ഥലത്തെത്തിക്കഴിഞ്ഞാല്‍, രക്തയോട്ടം സജീവമായി നിലനിര്‍ത്തുന്നത് – ഭാഗികമായി പോലും – വിജയകരമായ പുനര്‍-ഉത്തേജനത്തിനുള്ള അവസരം വര്‍ദ്ധിപ്പിക്കുന്നു.
അതിജീവനത്തിന്റെ ശൃംഖല- AHA യുടെ ചെയിന്‍ ഓഫ് സര്‍വൈവലിലെ ഒരു നിര്‍ണായക ഘട്ടമാണ് CPR. ചെയിന്‍ ഓഫ് സര്‍വൈവല്‍ എന്ന പദം ECC സിസ്റ്റംസ് ആശയത്തിന്റെ ഘടകങ്ങള്‍ക്ക് ഉപയോഗപ്രദമായ ഒരു രൂപകം നല്‍കുന്നു.
CPR എങ്ങനെയാണ് നടത്തുന്നത്?
CPR-ന്റെ രണ്ട് പൊതുവായി അറിയപ്പെടുന്ന പതിപ്പുകള്‍ ഉണ്ട്:
ആരോഗ്യ സംരക്ഷണ ദാതാക്കള്‍ക്കും പരിശീലനം ലഭിച്ചവര്‍ക്കും: 30:2 എന്ന അനുപാതത്തില്‍ നെഞ്ച് കംപ്രഷനുകളും വായില്‍ നിന്ന് വായിലേക്ക് ശ്വസിക്കുന്നതും ഉപയോഗിച്ചുള്ള പരമ്പരാഗത CPR. ഹൃദയാഘാതത്തിന് ഇരയായ മുതിര്‍ന്നവരില്‍, രക്ഷാപ്രവര്‍ത്തകര്‍ 100 മുതല്‍ 120/മിനിറ്റ് എന്ന നിരക്കിലും ശരാശരി മുതിര്‍ന്ന വ്യക്തിക്ക് കുറഞ്ഞത് 2 ഇഞ്ച് (5 സെ.മീ) ആഴത്തിലും നെഞ്ച് കംപ്രഷനുകള്‍ നടത്തുന്നത് ന്യായമാണ്, അതേസമയം അമിതമായ നെഞ്ച് കംപ്രഷന്‍ ആഴം (2.4 ഇഞ്ചില്‍ [6 സെ.മീ] കൂടുതല്‍) ഒഴിവാക്കുന്നു.
പൊതുജനങ്ങള്‍ക്കോ ??മുതിര്‍ന്ന ഒരാള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുന്നത് കാണുന്നവര്‍ക്കോ: കംപ്രഷന്‍-ഒണ്‍ലി CPR, അല്ലെങ്കില്‍ ഹാന്‍ഡ്സ്-ഒണ്‍ലി CPR. വായില്‍ നിന്ന് വായിലേക്ക് ശ്വസിക്കാതെയുള്ള CPR ആണ് ഹാന്‍ഡ്സ്-ഒണ്‍ലി CPR. ആശുപത്രിക്ക് പുറത്തുള്ള സാഹചര്യത്തില്‍ (ഉദാഹരണത്തിന് വീട്ടില്‍, ജോലിസ്ഥലത്ത്, അല്ലെങ്കില്‍ പാര്‍ക്കില്‍) കൗമാരക്കാരനോ മുതിര്‍ന്നയാളോ പെട്ടെന്ന് കുഴഞ്ഞു വീഴുന്നത് കാണുന്ന ആളുകള്‍ക്ക് ഇത് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
ഹാന്‍ഡ്‌സ്-ഒണ്‍ലി സിപിആറില്‍ രണ്ട് എളുപ്പ ഘട്ടങ്ങളുണ്ട്: 9-1-1 എന്ന നമ്പറില്‍ വിളിക്കുക (അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ ആരെയെങ്കിലും അയയ്ക്കുക). നെഞ്ചിന്റെ മധ്യഭാഗത്ത് ശക്തമായി വേഗത്തില്‍ തള്ളുക.
ഹാന്‍ഡ്‌സ്-ഒണ്‍ലി CPR-നെക്കുറിച്ച് അറിയുക. ഹാന്‍ഡ്സ്-ഒണ്‍ലി സിപിആറും കണ്‍വെന്‍ഷണല്‍ സിപിആറും തമ്മിലുള്ള ദൃശ്യ താരതമ്യത്തിന്, സിപിആര്‍ ഗൈഡ് ഇന്‍ഫോഗ്രാഫിക് (പിഡിഎഫ്) കാണുക. ഉയര്‍ന്ന നിലവാരമുള്ള CPR-നെ കുറിച്ച് ഉയര്‍ന്ന നിലവാരമുള്ള CPR എല്ലാവരും നടത്തണം – സമീപത്തുള്ളവര്‍ ഉള്‍പ്പെടെ.
അഞ്ച് നിര്‍ണായക ഘടകങ്ങളുണ്ട്:
നെഞ്ച് കംപ്രഷനുകളിലെ തടസ്സങ്ങള്‍ കുറയ്ക്കുക
മതിയായ നിരക്കിലും ആഴത്തിലുമുള്ള കംപ്രഷനുകള്‍ നല്‍കുക.
കംപ്രഷനുകള്‍ക്കിടയില്‍ ഇരയുടെ മേല്‍ ചാരി നില്‍ക്കുന്നത് ഒഴിവാക്കുക.
ശരിയായ കൈ സ്ഥാനം ഉറപ്പാക്കുക
അമിതമായ വായുസഞ്ചാരം ഒഴിവാക്കുക
കാര്‍ഡിയാക് അറസ്റ്റ് എന്താണ്?
ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും അപ്രതീക്ഷിതമായി സ്പന്ദനം നിലയ്ക്കുകയും ചെയ്യുമ്പോള്‍ ഇത് സംഭവിക്കുന്നു. ഹൃദയസ്തംഭനം ഒരു ‘വൈദ്യുത’ പ്രശ്‌നമാണ്.
എന്താണ് ഹാര്‍ട്ട് അറ്റാക്ക്?
ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഹൃദയാഘാതം ഒരു ‘രക്തചംക്രമണ’ പ്രശ്‌നമാണ്.
CONTENT HIGH LIGHTS; Isn’t it enough to build hotel buildings like mansions?: There should be facilities for first aid in case of an accident; Was there no facility at Crowne Plaza to provide CPR to Rajesh Keshav?
















