രണ്ടാം പിറണായി വിജയന്‍ സര്‍ക്കാരിന്റെ അവസാന നാളുകളിലാണ് ഇപ്പോള്‍ കേരളത്തിന്റെ മുന്നോട്ടു പോക്ക്. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഉന്‍മേഷത്തിന്റെയും പര്യായമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ജീവനക്കാരും അവരുടെ വകുപ്പും കേള്‍ക്കുന്നത്. കേരളത്തിന്റെ സ്വന്തം ആന വണ്ടിയെന്നറിയപ്പെടുന്ന കെ.എസ്.ആര്‍.ടി.സി ആണത്. ഇതുവരെ ആ വകുപ്പിന് മൂന്നു മന്ത്രിമാര്‍ വന്നു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ എ.കെ. ശശീന്ദ്രനായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പകുതി വരെ ആന്റണി രാജുവും പിന്നെ പകുതിയില്‍ ഇപ്പോഴത്തെ കെ.ബി ഗണേഷ്‌കുമാരും മന്ത്രിമാരായി.
ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി മുതല്‍ പ്രമോജ ശങ്കര്‍ വരെയുടെ ഐഎ.എസ്. ഐ.പി.എസ് എന്നിവര്‍ വരെ കെ.എസ്.ആര്‍.ടി.സി എം.ഡി ആയി. എന്നിട്ടും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ഒരുനാളിലും കെ.എശ്.ആര്‍.ടി.സിക്ക് നല്ലകാലമോ, ലാഭക്കഥയോ ഉണ്ടായില്ല. എന്നു മാത്രമല്ല, കെ.എസ്.ആര്‍.ടി.സിയയെ സ്വകാര്യ വത്ക്കരിക്കുന്നതിനുള്ള ശ്രമം നടന്നുവെന്ന വ്യാപക ആക്ഷേപവും കേട്ടു. അതിനായി സ്വിഫ്റ്റ് എന്ന ആശയവും കൊണ്ടുവന്നു. കെ.എസ്.ആര്‍.ടി.സിയിലെ താത്ക്കാലിക ജീവനക്കാരെയെല്ലാം പിരിച്ചു വിടാനും നടപടിയെടുത്തു. ഇങ്ങനെയൊക്കെ താറുമറായി നിന്ന, ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ന്നു പോയ, എംഡി.യോ മന്ത്രിയോ, സര്‍ക്കാരോ കൂടെയില്ലാത്ത ആശയറ്റ ഒരു വിഭാഗമായി മാറിയിരുന്നു കെ.എസ്.ആര്‍.ടി.സി.
ഇതിനിടയില്‍ കുത്തുപാളയെടുത്തിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ പേരില്‍ നവകേരള യാത്രയ്ക്കായി ഒന്നരക്കോടചി മുടക്കി ഒരു ബസ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഇറക്കി. അതും പിന്നെ അപവാദങ്ങളുടെ തീച്ചൂളയില്‍ എറിയപ്പെട്ടു. ഇതിനെല്ലാം ഒടുവിലാണ് മുന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്ന കെ. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി ഗണേഷ്‌കുമാര്‍ വകുപ്പിന്റെ മന്ത്രിയായത്. കയറിയപ്പോള്‍ത്തന്നെ എംഡി. ആയിരുന്ന ബിജു പ്രഭാകറിനെ മാറ്റി പ്രമോജ് ശങ്കറിനെ എം.ഡിയായി നിയമിച്ചു. പിന്നീട് ഇങ്ങോട്ട് ഓറോ മേഖലയിലും തന്റേതായ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നു. ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെട്ടു. ശമ്പളം പതിയെപ്പതിയെ ഒന്നാം തീയതിയിലേക്ക് എത്തിച്ചു.
അപ്പോഴും കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടമോ, കടമോ ഒന്നും നീങ്ങിയിരുന്നില്ല. എന്നാല്‍, കളക്ഷന്‍ പതിയെ വര്‍ദ്ധിക്കാന്‍ തുടങ്ങി. ജീവനക്കാര്‍ അധ്വാനിക്കാന്‍ തുടങ്ങി. കൂടുതല്‍ സര്‍വ്വീസുകള്‍, കൂടുതല്‍ ബസുകള്‍ ഇറങ്ങി. ആത്മവിശ്വാസവും പ്രതീക്ഷയും പതചിയെ വന്നു. ശമ്പളം കിട്ടുമെന്നുറപ്പായതോടെ ആലസ്യം വിട്ട് ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാന്‍ തുടങ്ങി. അതിന്റെ ഭാഗമായാണ് കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി ഇതുവരെ നേടാത്ത കളക്ഷനുമായി റെക്കോര്‍ഡിട്ടത്. 10 കോടിയാണ് കളക്ഷന്‍ വരുമാനം വന്നത്. അതായത്, ശരാശരി കളക്ഷന്‍ എന്നത് 6 കോടിയാണ്. ഉത്സവ സീസണുകളില്‍ അത് 8 മുതല്‍ 9 കോടി വരെ എത്തും. എന്നാല്‍, ഇതെല്ലാം കടത്തിവെട്ടി 10 കോടി കളക്ഷന്‍ എത്തിക്കാനായത് വലിയ കാര്യം തന്നെയാണ്.
പിണറായി വിജയന്‍ സര്‍ക്കാര്‍ ഇറങ്ങുന്നതിനു മുമ്പ് ഇങ്ങനെയൊരു നേട്ടം കെ.എസ്.ആര്‍.ടി.സി കൈവരിച്ചത് സര്‍ക്കാരിന് വലിയ കാര്യമാണ്. ഇല്ലെങ്കില്‍ ആ ഒരു കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാരാണെന്ന് ചരിത്രം പറയുമായിരുന്നു. ഇതിനെല്ലാം കാരണക്കാരന്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പതുകി വര്‍ഷം മന്ത്രിസ്ഥാനം കിട്ടിയ ഗണേഷ്‌കുമാര്‍ തന്നെയാണ്. മന്ത്രിയായി ഇരിക്കുന്നതിലോ, ഇരിക്കാന്‍ കിട്ടുന്ന സമയത്തിലോ അല്ല കാര്യമെന്നു കൂടി തെളിയിക്കുകയാണ് ഗണേഷ്‌കുമാര്‍. കിട്ടിയ പദവിയും, ലഭിച്ച സമയവും കൃത്യമായും ബുദ്ധിപൂര്‍വ്വവും ഉപയോഗിച്ചു എന്നതിലാണ് മിടുക്കും. ഇതിനെക്കൂടിയാണ് മുഖ്യമന്ത്രി പ്രശംസിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആര്‍ടിസി പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളില്‍ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തില്‍ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍.
അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആര്‍ടിസി പ്രതിദിനം വരുമാനത്തിലും റെക്കോര്‍ഡ് നേട്ടവുമായി കുതിക്കുകയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബര്‍ എട്ടിന് കെഎസ്ആര്‍ടിസി കൈവരിച്ചത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആര്‍ടിസിയില്‍ നടന്നത്. ഈ മാറ്റങ്ങള്‍ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആര്‍ടിസി കൈവരിച്ച ചരിത്ര നേട്ടം.
ട്രാവല്‍ കാര്‍ഡ്, യുപിഐ പെയ്‌മെന്റ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആര്‍ടിസി സ്വീകരിച്ച പുതു രീതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകള്‍ നിരത്തിലിറക്കി മികവാര്‍ന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു. മുടങ്ങിക്കിടന്ന പല സര്‍വീസുകളും പുനരാരംഭിച്ചതും വരുമാന വര്‍ദ്ധനവിന് സഹായകമായി. കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും ഏറ്റവും ലളിതവും സുതാര്യവും ആയിരുന്നു.
ഇത് കെഎസ്ആര്‍ടിസിയുടെ ജനപ്രീതിയും വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. തകര്‍ന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാര്‍ക്കും മാനേജ്‌മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
CONTENT HOGH LIGHTS; Did you hear what the Chief Minister said about KSRTC?: It will be destroyed in various ways, there is no future, why are you feeding this white elephant?; KSRTC is free from curses and is moving fast on the path of progress
















