വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില പ്രകൃതിദത്ത ചായകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. താഴെക്കൊടുത്തിരിക്കുന്ന ആറു ചായകളും ബിപി നിയന്ത്രണത്തിന് ഏറെ ഗുണകരമാണ്.
മുരിങ്ങയില ചായ
മുരിങ്ങയിലകളിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ ശമിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ മുരിങ്ങയില തിളപ്പിച്ച് കുടിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
തുളസി ചായ
തുളസി ചായ ചുമ, ജലദോഷം ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് നല്ല മരുന്നാണ്. രാവിലെയും, വൈകുന്നേരവും കുടിക്കാവുന്ന ഈ ചായ രക്തസമ്മർദ്ദ നിയന്ത്രണത്തിനും സഹായിക്കുന്നു.
പേരയില ചായ
പേരയില ഇലകളിൽ നിന്നുള്ള ചായ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പുറമേ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ദഹനനാളത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഏലയ്ക്ക ചായ
ഏലയ്ക്ക ചായ ദഹനപ്രശ്നങ്ങൾക്കു മികച്ച പരിഹാരമാണ്. ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയിൽ ആശ്വാസം നൽകുന്നതോടൊപ്പം ബിപി നിയന്ത്രണത്തിനും സഹായിക്കുന്നു.
ബേ ലീഫ് ചായ
ബേ ലീഫ് ഇലകളിൽ അടങ്ങിയിരിക്കുന്ന കഫീക് ആസിഡ് രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും ബിപി നിയന്ത്രിക്കാനും സഹായിക്കുന്നു. ബേ ലീഫ് ചായ ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.
കറിവേപ്പില ചായ
കറിവേപ്പിലയിൽ ഉപ്പ് കുറവായും പൊട്ടാസ്യം കൂടുതലായും അടങ്ങിയിരിക്കുന്നു. ഇതു കൊണ്ട് രക്തത്തിലെ പഞ്ചസാര നില നിയന്ത്രിക്കപ്പെടുന്നു. വെള്ളത്തിൽ തിളപ്പിച്ചെടുത്ത കറിവേപ്പില ചായ ബിപി നിയന്ത്രണത്തിലും സഹായിക്കുന്നു.
















