തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡായ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചായിരുന്നു ആത്മഹത്യ നടന്നത്. ഓഫീസില്‍ ആത്മഹത്യാ കുറിപ്പും പോലീസിനു ലഭിച്ചു. ആത്മഹത്യാ കുറിപ്പില്‍ ബി.ജെ.പി സാരഥ്യം വഹിച്ചിരുന്ന ഒരു സഹകരണ സംഘത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രശ്‌നമെന്നും, താനോ കുടുംബമോ ഒരു പൈസയും എടത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൗണ്‍സിലറുടെ ആത്മഹത്യയക്കു കാരണക്കാരായി പ്രതിസ്ഥാനത്ത് ബി.ജെ.പി എന്ന പാര്‍ട്ടി തന്നെ നില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മാധ്യമങ്ങളും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഒരു അണിയുടെ ആത്മഹത്യയെ രാഷ്ട്രീയ വത്ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖറും, ആത്മഹത്യയ്ക്കു കാരണക്കാര്‍ ബി.ജെ.പി നേതാക്കളാണോ എന്ന് മാധ്യമങ്ങളം ചോദിച്ചതോടെയാണ് പ്രകോപനം ഉണ്ടായത്. ഈ വിഷയത്തില്‍ ഇഠതുപക്ഷവും ബി.ജെ.പിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു. സോഷ്യല്‍ മീഡിയാ ഹാന്റിലുകളിലും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു. എന്നാല്‍, ആത്മഹത്യ ചെയ്തത് എന്തിനാണെന്നുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
പക്ഷെ, മാധ്യമങ്ങള്‍ക്കെതിരേ ബി.ജെ.പി. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആക്രോശം വിഷയത്തെ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ വത്ക്കരിച്ചിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖര്‍ പ്രകോപിതനായത് കൈരളി ചാനലിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യത്തിലായിരുന്നു എന്നതാണ് രാഷ്ട്രീയം. ഇതോടെ കൈരളിയെയും ഇടതുപക്ഷത്തെയും സംരക്ഷിക്കാനും, ബി.ജെ.പിയുടെ അസ്വസ്ഥതെ തുറന്നു കാട്ടാനും ഇടതുപക്ഷ നേതാവും മന്ത്രിയുമായ വി. ശിവന്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരേ ആഞ്ഞടിച്ചിട്ടുണ്ട്. കൊണ്‍സിലറുടെ ആത്മഹത്യയ്ക്കു കാരപണക്കാര്‍ ബി.ജെ.പിക്കാര്‍ തന്നെയാണെന്നാണ് ശിവന്‍കുട്ടി പറയുന്നത്. അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തിലും ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു.
വലിയശാല ഫാം ടൂര്‍ സഹകരണ സംഘം നിയന്ത്രിച്ചിരുന്നത് ബി.ജെ.പി. ഭരണസമിതിയാണ്. ‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റു നടപടികള്‍ക്കൊന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാന്‍ കാലതാമസം ഉണ്ടാക്കി’. ഇത് ചൂണ്ടിക്കാണിക്കുന്നത് സ്വന്തമെന്ന് അനില്‍കുമാര്‍ കരുതിയിരുന്ന ആളുകളുടെ ചതിയാണ്. ഈ ചതി ചെയ്തത് ആരാണ്. അത് ബി.ജെ.പിക്കാരാണെന്നാണ് ആത്മഹത്യ ചെയ്ത കൗണ്‍സിലറുടെ ആത്മഹത്യാക്കുറിപ്പ് വായിച്ച് ശിവന്‍കുട്ടി സ്ഥാപിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഭ്രാന്തിയില്‍ ആയിരിക്കുകയാണെന്നും ശിവന്‍കുട്ടി ആക്ഷേപിക്കുന്നുണ്ട്.
- മന്ത്രി വി. ശിവന്‍കുട്ടിയുടെ വാക്കുകള്‍
തിരുമല കൗണ്‍സിലറായിരുന്ന ബി.ജെ.പി. നേതാവ് കെ. അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത് സ്വന്തം ആള്‍ക്കാര്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നവര്‍ ചതിച്ചതുകൊണ്ടാണ് എന്ന് വ്യക്തമാക്കുന്ന മാധ്യമ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയത് എന്ന രീതിയിലുള്ള കുറിപ്പും മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വരികള്‍ ‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റു നടപടികള്‍ക്കൊന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാന്‍ കാലതാമസം ഉണ്ടാക്കി’ എന്നു കാണുന്നുണ്ട്. ഇത് ചൂണ്ടിക്കാണിക്കുന്നത് സ്വന്തമെന്ന് അനില്‍കുമാര്‍ കരുതിയിരുന്ന ആളുകളുടെ ചതിയാണ്. വലിയശാല ഫാം ടൂര്‍ സഹകരണ സംഘം നിയന്ത്രിച്ചിരുന്നത് ബി.ജെ.പി.
ഭരണസമിതിയാണെന്നാണ് മനസ്സിലാക്കുന്നത്.
അങ്ങനെയങ്കില്‍ തിരുമല കൗണ്‍സിലറുടെ ആത്മഹത്യയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ബി.ജെ.പി. യ്ക്ക് എങ്ങനെ ഒഴിഞ്ഞു മാറാനാകും. ആ’ നമ്മുടെ ആള്‍ക്കാര്‍’ ബി.ജെ.പി. നേതാക്കള്‍ തന്നെയല്ലേ. മരണശേഷം എങ്കിലും തിരുമല അനില്‍കുമാറിന്റെ അഭിമാനം തിരിച്ചു പിടിക്കാന്‍ ബി.ജെ.പി. എന്തു ശ്രമമാണ് നടത്തുന്നത്. ഇപ്പോഴും അനില്‍കുമാറിന്റെ ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഭ്രാന്തിയിലായിരിക്കുകയാണ്. ബി.ജെ.പി. മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളെ കേരളം ഒരിക്കലും സ്വീകരിക്കില്ല എന്ന് അദ്ദേഹത്തിന് വ്യക്തമായിക്കഴിഞ്ഞു. ആ നിരാശയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും നിഴലിച്ചു കാണുന്നത്.
സ്വന്തം മക്കളുടെ പ്രായത്തിലുള്ള മാധ്യമ പ്രവര്‍ത്തകയെ രോഷാകുലനായി നീ എന്നൊക്കെ അഭിസംബോധന ചെയ്യുന്ന നിലയിലേക്ക് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തരംതാണിരിക്കുന്നു. ആ മാധ്യമ പ്രവര്‍ത്തകയോട് പരസ്യമായി മാപ്പു പറയാന്‍ ഭീഷണിയുടെ ഭാഷയില്‍ ശ്രമിച്ച രാജീവ് ചന്ദ്രശേഖര്‍ തയ്യാറാകണം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ അലന്‍സിയറിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘ഇത് എന്റെ ഐഡിയ ആയിപ്പോയി’. സമാനമായ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഇപ്പോള്‍ നേരിടുന്നത്. കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തില്‍ വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്യാനെത്തിയതായിരുന്നു കര്‍ണ്ണാടകയില്‍ റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ ബൈര ഗൗഡ.
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രധാനമായും വന്നത് കേരളത്തിന്റെ വികസന നേട്ടങ്ങളാണ്. കേരളം രാജ്യത്തിന് തിളങ്ങുന്ന മാതൃകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ മേഖലയെയും ആരോഗ്യമേഖലയെയും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മേധാവിത്വത്തെയും അദ്ദേഹം എടുത്തു പറഞ്ഞു. യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ കര്‍ണ്ണാടക മന്ത്രിയ്ക്ക് നന്ദി. ഇനിയെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കേരളത്തിന്റെ വികസനത്തെ
പിന്തുണയ്ക്കുകയാണ് കെ.സി. വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്.
CONTENT HIGH LIGHTS; ‘Those are our people’ BJP leaders, aren’t they?: Minister Sivankutty asks?; Controversy continues over Tirumala councilor’s suicide
















