ആലപ്പുഴ പല്ലന ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. സ്‌കൂളിൽ രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്താണ് 21 ദിവസത്തെ അവധി നൽകിയിരിക്കുന്നത്.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
STORY HIGHLIGHT: mumps pallana school
















