കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന കസ്റ്റംസിന്റെ നുംകൂര്‍ എന്നു പേരിട്ട റെയ്ഡുമായി ബന്ധപ്പെട്ട് ആഡംബര കാറുകള്‍ കള്ളക്കടത്തു നടത്തുന്ന വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മാഫിയാ സംഘവുമായി ബന്ധമുണ്ട്, എന്ന രീതിയിലല്ല ഭൂട്ടാനില്‍ നിന്നും കള്ളക്കടത്തു നടത്തിയ കാറുകള്‍ വാങ്ങി ഉപയോഗിച്ചവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതും കാറുകള്‍ പിടിച്ചെടുക്കുന്നതും. കാറുകള്‍ ആരുടെ കൈയ്യില്‍ നിന്നും വാങ്ങിയെന്നും, എത്ര രൂപയ്ക്കു വാങ്ങിയെന്നും, എത്തിച്ചത് എന്നാണെന്നും, കാറിന്റെ മറ്റ് പേപ്പറുകള്‍ കൃത്യമാണോ എന്നുമുള്ള പരിശോധനയ്ക്കാണ് മുന്‍തൂക്കം കൊടുത്തത്. ഒപ്പം, കാറ് വാങ്ങിയത് ഭൂട്ടാന്‍ രജിസ്‌ട്രേഷന്‍ നിയമവിരുദ്ധമായി മാറിയത് അറിഞ്ഞു കൊണ്ടാണോ എന്ന അന്വേഷണവും ഉണ്ട്.
കേരളത്തില്‍ എത്തിച്ച ഭൂട്ടാന്‍ കള്ളക്കടത്തു കാറുകള്‍ വഴി സ്വര്‍ണ്ണവും, മയക്കു മരുന്നുകളും, അനധികൃത പണം ഇടപാടുകളും നടത്തിയിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇത് വെളിപ്പെടുത്തിയത്, കസ്റ്റംസ് കമ്മിഷണര്‍ ടി.ടിജുവാണ്. അതുകൊണ്ടുതന്നെ ഏറെ ഗൗരവമുള്ള കേസായി മാറുകയാണ് ഭൂട്ടാനില്‍ നിന്നുള്ള കാര്‍ സ്മഗ്ലിംങ്. ഭൂട്ടാനിലെ നിയമപരമായ സ്‌ക്രാപ്പ് സെന്ററുകളോ, സെക്കന്‍ഹാന്റ് വാഹനങ്ങളുടെ ഡീലര്‍മാരോ ഇന്ത്യയില്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നുള്ള ഏജന്റുകള്‍ ഭൂട്ടാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്നും കാറുകള്‍ കുറഞ്ഞ വിലയ്‌ക്കെടുത്ത്, വലിയ വിലയിക്ക് ഇന്ത്യയില്‍ വില്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
ധനാഢ്യര്‍, സമൂഹത്തില്‍ വലിയ ഉദ്യോഗങ്ങളില്‍ ഇരിക്കുന്നവര്‍, താരങ്ങള്‍ എന്നിവര്‍ക്കു മാത്രമാണ് ഭൂട്ടാന്‍ സ്മഗ്ലിംങ് കാറുകള്‍ വില്‍ക്കുന്നത്. കാരണം, ഇത്തരം ആള്‍ക്കാരുടെ വാഹനങ്ങള്‍ സര്‍ക്കാര്‍ പരിശോധനകള്‍ കുറവായിരിക്കും എന്നതു കൊണ്ടു തന്നെ. കേരളത്തിലെ സാധാരണക്കാര്‍ക്ക് ഭൂട്ടാന്‍ സ്മഗ്ലിംങ് കാറുകള്‍ വില്‍ക്കാന്‍ ഏജന്റുകള്‍ തയ്യാറാകില്ല എന്നുറപ്പാണ്. ഒന്നില്‍ കൂടുല്‍ ആഡംബര കാറുകള്‍ ഉപയോഗിക്കുന്നവര്‍ക്കേ ഇത്തരം കാറുകള്‍ വില്‍പ്പന നടത്താറുള്ളൂ എന്നു മനസ്സിലാക്കാന്‍ കാരണം, കസ്റ്റംസ് റെയ്ഡ് നടത്തി പിടിച്ചവര്‍ക്കെല്ലാം ഒന്നില്‍ കൂടുതല്‍ കാറുകള്‍ ഉള്ളവരാണ് എന്നതു കൊണ്ടുതന്നെ. കഴിഞ്ഞ ദിവസത്തെ റെയ്ഡ് കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയുടെ അന്വേഷം മുഴുവന്‍ ഭൂട്ടാനില്‍ നിള്ള കാര്‍ സ്മഗ്ലിംങിനെ കുറിച്ചായിരുന്നു.
എങ്ങനെയാണ് ഇത് നടക്കുന്നത്. നിയമപരമായ ചില ഇടപെടലുകളും ഇടപാടുകളും ഇല്ലാതെ കാറുകള്‍ കേരളം വരെ എത്തുക പോലമില്ല. മാത്രമല്ല, കേരളത്തില്‍ എത്തിച്ചാലും, ഇതിന്റെ രജിസ്‌ട്രേഷന്‍ മുതല്‍, പരിവാഹന്‍ വെബ്‌സൈറ്റില്‍ വരെ തിരിമറി നടത്തിയെന്ന് അധികൃതര്‍ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഇത് സംഭവിക്കണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍ തന്നെ സ്മഗ്ലിംങ് മാഫിയയുടെ അനുയായികള്‍ ആയിട്ടുണ്ടാകും എന്നുറപ്പാണ്. എങ്ങനെയാണ് ഇവര്‍ സംഘമായി കാര്‍ സ്മഗ്ലിംങ് നടത്തുന്നത്. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.
കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
- നികുതി വെട്ടിപ്പ്
ഭൂട്ടാന്‍ പട്ടാളം ലേലത്തില്‍ വില്‍ക്കുന്ന വാഹനങ്ങള്‍, പ്രത്യേകിച്ച് ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്.യു.വികള്‍ തുടങ്ങിയവ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇന്ത്യയിലേക്ക് കടത്തും. ഏകദേശം 5 ലക്ഷം രൂപയില്‍ താഴെയാണ് വാഹനങ്ങളുടെ വില വരുന്നത്. ഇത്തരത്തില്‍ കടത്തുന്ന വാഹനങ്ങള്‍ക്ക് വന്‍ തുക ഇറക്കുമതി നികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ നികുതി വെട്ടിക്കുന്നതിനായി വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെ വ്യാജ മേല്‍വിലാസത്തില്‍ ‘എച്ച്.പി-52’ റജിസ്‌ട്രേഷന്‍ നമ്പറില്‍ രജിസ്റ്റര്‍
ചെയ്യുന്നു. അവിടെ തുടങ്ങുകയാണ് കള്ളക്കടത്തിന്റെ രൂപം. ഈ വാഹനങ്ങള്‍ എല്ലാം കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകള്‍ പിടിച്ചെടുക്കും. ഇത്തരത്തില്‍ എത്തിയിട്ടുള്ള വാഹനങ്ങള്‍ കേരളത്തില്‍ രജിസ്ട്രേഷന്‍ മാറ്റിയോ എന്നും അന്വേഷിക്കും. ഭൂട്ടാന്‍ വാഹന ഇടപാട് സംബന്ധിച്ചുള്ള സൂചനകള്‍ ഡി.ആര്‍.എ, കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരുന്നു. പഴയ മോഡല്‍ ഡിഫന്‍ഡര്‍ അടക്കമുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ രാജ്യാതിര്‍ത്തി കടന്ന് എത്തിയിട്ടുള്ളത്.
- ഉയര്‍ന്ന വിലയ്ക്ക് വില്‍പന
ഭൂട്ടാനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 40 ലക്ഷം രൂപ വരെ വിലയ്ക്ക് വിറ്റഴിക്കുന്നുണ്ട്. വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. സിനിമാ താരങ്ങള്‍, വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും. ഇത്തരത്തില്‍ നികുതി വെട്ടിച്ച് വാഹനം വാങ്ങിയവരെ കണ്ടെത്തുകയും, നിയമനടപടികള്‍ സ്വീകരിക്കുകയുമാണ് കസ്റ്റംസിന്റെ ലക്ഷ്യം. ഈ റാക്കറ്റിലെ ഇടനിലക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
- കാര്‍ കള്ളക്കടത്ത് എങ്ങനെ ?
പാര്‍ട്സുകളായും കണ്ടെയ്നറുകളിലൂടെയും വാഹനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് ഒരു രീതി. ഭൂട്ടാനില്‍ നിന്നും ടൂറിസ്റ്റായി ഇന്ത്യയിലേക്ക് എത്തുന്നവര്‍ വാഹനം ഉപേക്ഷിച്ച് പോകുന്നതാണ് മറ്റൊരു രീതി. കൃത്രിമമായി ഉണ്ടാക്കിയ രേഖകള്‍ ഉപയോഗിച്ചാണ് വാഹനം ഹിമാചലില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനായി ഇന്ത്യന്‍ സൈന്യത്തിന്റെയും വിവിഝ എംബസികളുടെയും സീലും പേരും വ്യാജ രേഖയുണ്ടാക്കിയിട്ടുണ്ട്. ഭൂട്ടാന്‍ വാഹനങ്ങള്‍ വാങ്ങിയതും വിറ്റതും നിയമവരുദ്ധമായ ഇടപാട് വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തിട്ടുള്ള വാഹനത്തിന്റെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയാല്‍
പ്രശ്‌നമണ്ടാകില്ല. കള്ളക്കടത്ത് വാഹനം ആണെന്ന് അറിഞ്ഞാണോ അറിയാതെയാണോ വാഹനം വാങ്ങിയതെന്ന് അന്വേഷിക്കും.കൃത്യമായ രേഖയില്ലെങ്കില്‍, ഭൂട്ടാനില്‍ നിന്ന് കടത്തി കൊണ്ടുവന്നതാണെങ്കില്‍ കള്ളക്കടത്ത് സാധനം എന്ന നിലയില്‍ ഇവ പിടിച്ചെടുക്കും. വിദേശത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡായി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിയമപ്രകാരം സാധിക്കില്ല. തങ്ങുന്ന രാജ്യത്ത് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം ഉടമസ്ഥാതയില്‍ വച്ച വാഹനങ്ങള്‍ 160 ശതമാനം തീരുവ നല്‍കി ഇന്ത്യയില്‍ ഉപയോഗിക്കാനാകും. നിയമലംഘനം പിഴയടച്ച് തീര്‍ക്കാന്‍ സാധിക്കില്ല. പങ്ക് അനുസരിച്ച് കേസെടുക്കും.
CONTENT HIGH LIGHTS; How is “car smuggling” from Bhutan to India?: Who are the Bhutanese car dealers?; Was the involvement of a large mafia gang revealed in the Numkur raid?
















