കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നും കേള്‍ക്കുന്നത് ലൈംഗിക പീഡനത്തിന്റെയും ഹണി ട്രാപ്പിന്റെയും കഥകളാണ്. എന്നാല്‍, കഥമാറി ഇപ്പോള്‍ അത് കാര്യമായി തീര്‍ന്നിരിക്കുകയാണ്. ലിറ്റ്മസ് സെവന്‍ സിസ്റ്റം കണ്‍സള്‍ട്ടിംഗ് ലിമിറ്റഡ് കമ്പനിയില്‍ നിന്നാണ് പീഡന വാര്‍ത്തയുടെ ഉത്ഭവം. കമ്പനി സി.ഇഒ. ഗോപാലകൃഷ്ണന്റെ പീഡനമാണ് ഇന്‍ഫോ പാര്‍ക്ക് പോലീസിന് പരാതിയായി ലഭിച്ചത്. അതേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് പരാതിക്കാരി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ ഗോപാലകൃഷ്ണന്‍ ഗോപാല കൃഷ്ണന്‍ ജാമ്യമെടുക്കാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. എന്നാല്‍, ഗോപാലകൃഷ്ണന് സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരിക്കുകയാണ്.
യുവിക്കെതിരേ വേണുഗോപാലകൃഷ്ണന്‍ നേരത്തെ ഹണി ട്രാപ്പ് കേസ് കൊടുത്തിരുന്നു. ഇതിന് ജാമ്യമെടുത്ത് വന്നതിനു ശേഷമാണ് യുവതി വേണുഗോപാലിനെതിരേ ലൈംഗീക പീഡനം നടത്തിയെന്ന പരാതി ഇന്‍ഫോ പാര്‍ക്ക് പോലീസിനു നല്‍കുകയായിരുന്നു. തന്നെ കാറില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനെ തുടര്‍ന്ന് പോലീസ് വേണുഗോപാല കൃഷ്ണന്റെ കാറ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വേണുഗോപാലകൃഷ്ണന്റെ കേസ് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലും ഇന്ത്യയിലുടനീളമുള്ള തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ നേരിടുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മീ ടൂ ക്യാംപെയിന്‍ ശക്തി പ്രാപിച്ചതോടെ സിനിമാ, മാധ്യമ, കോര്‍പറേറ്റ് മേഖലകളിലെ പല പ്രമുഖര്‍ക്കെതിരെയും ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നു.
അധികാരസ്ഥാനത്തുള്ളവര്‍ തങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്ത് കീഴ്ജീവനക്കാരെ ചൂഷണം ചെയ്യുന്ന പ്രവണത ഇത്തരം കേസുകളിലൂടെ വെളിച്ചത്തായി. ബംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയില്‍ ഒരു വനിതാ ജീവനക്കാരിക്ക് നേരെ നടന്ന ലൈംഗിക പീഡനം വലിയ വാര്‍ത്തയായിരുന്നു. മാനേജരായ വ്യക്തിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. പരാതി നല്‍കിയപ്പോള്‍ കമ്പനി ആദ്യം നടപടിയെടുക്കാന്‍ മടിച്ചെങ്കിലും പ്രതിഷേധങ്ങള്‍ ശക്തമായതോടെ ആഭ്യന്തര അന്വേഷണ കമ്മിഷന്‍ രൂപീകരിക്കാന്‍ നിര്‍ബന്ധിതരായി.
-
ഐടി. പാര്‍ക്കില്‍ നടന്നതെന്ത് ?
യുവതിക്കെതിരേ നടന്നത് എന്താണെന്ന അന്വേഷണത്തിലാണ് മാധ്യമങ്ങള്‍. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ കേസെടുക്കണമെങ്കില്‍ ഗോപാലകൃഷ്ണന്‍ യുവതിക്കുനേരെ നടത്തിയ പീഡനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടതുണ്ട്. യുവതിയുടെ പരാതിയില്‍ പറയുന്നത് ഇതൊക്കെയാണ്. സ്വകാര്യ ഫോണ്‍ നമ്പരില്‍ വിളിച്ച് വീട്ടിലേക്കു ക്ഷണിച്ചു. ആദ്യ മാസങ്ങളില്‍ ജോലിയുടെ പേരില്‍ അദ്ദേഹത്തിന്റെ ക്യാബിനില്‍ ഇരുത്തി. ഉച്ചഭക്ഷണം അദ്ദേഹത്തോടൊപ്പം മാത്രമേ കഴിക്കാവൂ എന്ന് നിബന്ധന ഉണ്ടായിരുന്നു. മാത്രമല്ല, മറ്റു ജീവനക്കാരുമായി സംസാരിക്കുകയോ, ബന്ധം സ്ഥാപിക്കുകയോ, ഇടപഴകുകയോ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്.
ഇതിനിടെ സി.ഇ.ഒ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ അമേരിക്കയില്‍ പോയപ്പോഴാണ് തന്നോട് ലൈംഗിക താല്‍പ്പര്യത്തോടെയുള്ള സംസാരം നടത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. തന്നില്‍ അണിതമായ താല്‍പ്പര്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് പല വെബ്‌സൈറ്റുകളിലല്‍ നിന്നുമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും തന്റെ വാട്‌സാപ്പിലേക്ക് അയച്ചു തന്നിട്ടുണ്ട്. പിന്നീട് വാട്‌സാപ്പിലും, ഇന്‍സ്റ്റാഗ്രാമിലും ഇത്തരം മോശമായ മെസേജുകള്‍ അയച്ചു. ഇത് തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി. സഹകരിക്കാനെന്ന വിധത്തില്‍ സംസാരിക്കുകയും അത് നിരസിച്ചപ്പോള്‍, ഇതൊക്കെ ജോലിയുടെ ഭാഗമാണെന്ന് പറയുകയും ഉയര്‍ന്ന ശമ്പളം ഓഫര്‍ ചെയ്യുകയും ചെയ്തു.
ഒരു ദിവസം സോഫയിലിരുന്ന് എന്റെ പേര് വിളിച്ചു പറഞ്ഞു കൊണ്ടുള്ള മോശം പ്രവൃത്തി ചെയ്തുകൊണ്ടുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ചു നല്‍കി. അമേരിക്കയില്‍ നിന്നും തിരിച്ചു വന്നതിനു ശേഷവും ശല്യം തുടര്‍ന്നു. കാക്കനാടുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലേക്കു വരാനും ക്ഷണിച്ചു. ഓഫീസ് കാര്യവുമായി ബന്ധപ്പെട്ട് സിങ്കപ്പൂരില്‍ പോകാനുള്ള ടീമില്‍ തന്നെയും ഉള്‍പ്പെടുത്തി. വിമാനയാത്രയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തി. സിങ്കപ്പൂരില്‍വെച്ച് ഹോട്ടല്‍ മുറിയില്‍ നിര്‍ബന്ധിച്ചു കൊണ്ടു പോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
- വേണുഗോപാല കൃഷ്ണനെതിരെയുള്ള പരാതി
വേണുഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ പേഴ്‌സണല്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി. വിവാഹശേഷം ജോലി രാജി വച്ച യുവതി പിന്നീട് പൊലീസില്‍ നല്‍കിയ പരാതിയില്‍, വേണുഗോപാലകൃഷ്ണന്‍ ലൈംഗിക ഉദ്ദേശത്തോടെ നിരന്തരം ശല്യപ്പെടുത്തുകയും ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയക്കുകയും ചെയ്തതായി പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന് ഭയന്നതു കൊണ്ടാണ് അന്ന് തൊഴിലിടത്തില്‍ വച്ച് നേരിട്ട പീഡനത്തെക്കുറിച്ച് പരാതിപ്പെടാതിരുന്നതെന്നും യുവതി മൊഴി നല്‍കി. ഗോപാലകൃഷ്ണന്റെ ആഡംബര കാറില്‍ വെച്ചും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. കൂടാതെ, കമ്പനിയിലെ മറ്റു മൂന്നു പേര്‍ക്കെതിരേയും പരാതിയില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തൊഴിലിടങ്ങളിലെ അധികാര ദുര്‍വിനിയോഗം ഇരകളെ എങ്ങനെ നിശ്ശബ്ദരാക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
- യുവതിക്കെതിരേയുള്ള ഹണി ട്രാപ്പ് പരാതി
രണ്ടു മാസം മുമ്പ് തന്നെ ഭീഷണിപ്പെടുത്തി 30 കോടിരൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വേണുഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ യുവതിയെ ഒന്നാം പ്രതിയും യുവതിയുടെ ഭര്‍ത്താവിനെ രണ്ടാം പ്രതിയുമാക്കിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹണി ട്രാപ്പ് എന്ന രീതിയിലാണ് പൊലീസ് കേസെടുത്തത്. കേസില്‍ ജാമ്യമെടുത്ത് വന്നതിനു ശേഷമാണ് യുവതി വേണുഗോപാലിനെതിരേ ലൈംഗീക പീഡനം നടത്തിയെന്ന പരാതി ഇന്‍ഫോ പാര്‍ക്ക് പോലീസിനു നല്‍കുന്നത്. ഒന്നരവര്‍ഷം കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന്റെ എക്‌സിക്യുട്ടിവ് അസിസ്റ്റന്റായിരുന്നു ഈ യുവതി.
അതേസമയം, പോലീസ് തന്റെ വാഹനം പിടിച്ചെടുക്കുകയും, കേസ് രജ്സ്റ്റര്‍ ചെയ്യുകയും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തതോടെ അറസ്റ്റു പേടിച്ച് ഒളിവില്‍ പോവുകയായിരുന്നു. വേണുഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് യുവതിയുടെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡന ആരോപണങ്ങള്‍ അതീവ ഗൗരവമായി കാണണമെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി വിലയിരുത്തി. കേസിന്റെ സങ്കീര്‍ണതകള്‍ കണക്കിലെടുത്താണ് വേണുഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. എന്നാല്‍, അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ചാണ് സുപ്രീം കോടതി വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
CONTENT HIGH LIGHTS; Sexual harassment and honey trap?: What happened at Kochi IT Park?; Are these the harassments mentioned in the complaint?
















