ഏതെങ്കിലും രീതിയില്‍ ഒരവധി കിട്ടിയാല്‍ സന്തോഷിക്കാത്ത മനുഷ്യരുണ്ടോ. അവധികള്‍ ആഘോഷമാക്കാന്‍ ഇഷ്ടമുള്ളവര്‍ തന്നെയാണ് എല്ലാവരും. അവദിക്കാല യാത്രകളും, ഒത്തു ചേരലുകളും, വിനോദങ്ങളുമെല്ലാം ഓര്‍ത്തുവെയ്ക്കാനുള്ളതു കൂടിയായി മാറുകയും ചെയ്യും. അങ്ങനെ അവധി ആഘോഷിക്കാന്‍ പറ്റുന്നൊരു മാസമാണ് വരാനിരിക്കുന്നത്. ഒക്ടോബര്‍ മാസം. ഓണം ആഘോഷിച്ചു കഴിഞ്ഞ ആലസ്യത്തിലിരിക്കുന്ന മലയാളികള്‍ക്കും രാജ്യത്താകെയും ഒക്ടോബര്‍ വിരുന്നൊരുക്കുന്നത് അവധികളുടെ പെരുമഴക്കാലമാണെന്നു പറയാതെ വയ്യ. ഉത്സവങ്ങളാല്‍ നിറഞ്ഞൊരു ഒക്ടോബറാണ് വന്നെത്തിയിരിക്കുന്നത്.
ഗാന്ധി ജയന്തി, ദീപാവലി, ദസറ തുടങ്ങി നിരവധി ആഘോഷങ്ങളാണ് ഒക്ടോബറിലുള്ളത്. അതിനാല്‍ തന്നെ ഒട്ടനവധി അവധികളും ഒക്ടോബറിലുണ്ട്. ഓരോ മാസത്തെയും അവധികള്‍ വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കലണ്ടര്‍ പുറത്തിറക്കുന്നു. ഈ കലണ്ടര്‍ പ്രകാരം രാജ്യത്ത് ഒക്ടോബര്‍ മാസത്തില്‍ എത്ര ദിവസം ബാങ്ക് അവധികളുണ്ടെന്ന് പരിശോധിക്കാം.
ഒക്ടോബറിലെ ബാങ്ക് അവധികള്‍
ഒക്ടോബര്‍ 1: മഹാ നവമി (ബീഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അവധി)
ഒക്ടോബര്‍ 2: ഗാന്ധി ജയന്തി (രാജ്യവ്യാപകമായി)
ഒക്ടോബര്‍ 5: ഞായര്‍
ഒക്ടോബര്‍ 7: മഹര്‍ഷി വാല്മീകി ജയന്തി (ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്)
ഒക്ടോബര്‍ 11: രണ്ടാം ശനി
ഒക്ടോബര്‍ 12: ഞായര്‍
ഒക്ടോബര്‍ 17: കര്‍വാ ചൗത്ത് (പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി)
ഒക്ടോബര്‍ 19: ഞായര്‍
ഒക്ടോബര്‍ 20 മുതല്‍ 23 വരെ: ദീപാവലി, നരക ചതുര്‍ദശി, ലക്ഷ്മി പൂജ, ഭായി ദൂജ് (സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു)
ഒക്ടോബര്‍ 27-28: ഛത് പൂജ (ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹിയുടെ ഭാഗങ്ങള്‍)
ഒക്ടോബര്‍ 25: നാലാം ശനി
ഒക്ടോബര്‍ 26: ഞായര്‍
ഒക്ടോബര്‍ 31: കാളി പൂജ (പശ്ചിമ ബംഗാള്‍), സര്‍ദാര്‍ പട്ടേല്‍ ജയന്തി (ഗുജറാത്ത്), ദീപാവലി (ഡല്‍ഹി)
Also Read: Credit Card: ക്രെഡിറ്റ് കാര്‍ഡുകൊണ്ട് സുഹൃത്തുക്കളെ സഹായിക്കാറുണ്ടോ? ഇതിനെല്ലാം നികുതിയുണ്ട് കേട്ടോ!
കേരളത്തിലെ അവധികള്‍
ഒക്ടോബര്‍ 1: മഹാ നവമി
ഒക്ടോബര്‍ 2: ഗാന്ധി ജയന്തി
ഒക്ടോബര്‍ 11: രണ്ടാം ശനി
ഒക്ടോബര്‍ 12: ഞായര്‍
ഒക്ടോബര്‍ 19: ഞായര്‍
ഒക്ടോബര്‍ 20: ദീപാവലി
ഒക്ടോബര്‍ 25: നാലാം ശനി
ഒക്ടോബര്‍ 26: ഞായര്‍
CONTENT HIGH LIGHTS;Holiday on holiday?: October festival as a holiday?; How many bank holidays are there?
















