ഓണക്കാലത്ത് KSRTC നേടിയ കളക്ഷന്‍ റെക്കോര്‍ഡ് ഏവരെയും ഞെട്ടിച്ചതാണ്. മന്ത്രി ഗണേശ്കുമാറിന്റെ പുതിയ പിഷ്‌ക്കാരങ്ങളും, പുതിയ ബസുകളും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഇതിന്റെ കൂടെ നടന്‍ മോഹന്‍ ലാലിന്റെ KSRTCയുടെ പ്രചാരവും വലിയ തോതില്‍ ഗുണം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടില്‍ നിന്നും മോഡല്‍ സ്‌കൂളിലേക്കും എം.ജി. കോളജിലേക്കുമുള്ള യാത്രകളുടെ ഓര്‍മ്മകള്‍ അയവിറക്കിയുള്ള KSRTC ബസിലെ യാത്ര വലിയ ജനശ്രദ്ധ നേടിയിരുന്നു. ഇത് ഓണക്കാലത്ത് വലിയൊരു ഉണര്‍വ്വാണ് KSRTCക്കും യാത്രക്കാര്‍ക്കം നല്‍കിയത്. ഒപ്പം പുതിയ വാഹനങ്ങളുടെ സൗകര്യങ്ങളും.
എന്നാല്‍, ഗതാഗതമന്ത്രിയും സിനിമാ നടനുമായ ഗണേശ്കുമാറിന്റെ പരിഷേക്കാരങ്ങളോട് ജനങ്ങള്‍ കൂടുതല്‍ പിന്തുണയോടെയാണ് നില്‍ക്കുന്നത്, അഥ് ജീവനക്കാര്‍ക്കും ഗുണമായി മാറുന്നുണ്ട്. കാരണം, ഒന്നാം തീയതി ശമ്പളം മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും ഇത് പ്രതിഫലിച്ചു. ഇതെല്ലാം മന്ത്രിയുടെ തന്ത്രങ്ങളുടെ ഭാഗമായി തന്നെയാണ് മാറിയതും. എന്നാല്‍, മോഹന്‍ലാലിന് അടുത്തിടെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അംഗീകരാമാണത്. അത് മോഹന്‍ലാലിന് ലഭിച്ചത് KSRTCയില്‍ കയറിയതു കൊണ്ടും KSRTCയുടെ മോഡല്‍ ആതു കൊണ്ടുമാണെന്നാണ് മന്ത്രി ഗണേശ്കുമാര്‍ പറയുന്നത്.
മോഹന്‍ലാല്‍ ഇതിനു മുമ്പ് എത്രയെത്ര പരസ്യങ്ങള്‍ അഭിനയിച്ചിരിക്കുന്നു. അംബാസിഡറായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എന്നിട്ടൊന്നും ഫാല്‍ക്കെ അവാര്‍ഡ് തേടിവന്നിട്ടില്ല. എന്നാല്‍ KSRTCയില്‍ മോഡലിംഗിന് കാലെടുത്തു വെച്ചതും മോഹന്‍ ലാലിന്റെ ഭാഗ്യം തെളിഞ്ഞു എന്നാണ് ഗണേശ്കുമാര്‍ പറയുന്നത്. അത് KSRTCക്കും കൂടുതല്‍ പ്രചാരം ലഭിക്കാന്‍ ഇടവരികയും ചെയ്തു.
ഗണേശ്കുമാര്‍ പറഞ്ഞത്
ഓണത്തിന് ഒരുകോടി 19 ലക്ഷംരൂപ കളക്ഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്, നമ്മള്‍ കൊണ്ടു വന്ന പരിഷ്‌ക്കാരങ്ങള്‍. പത്മശ്രീ മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടത്, ഞാന്‍ പറയും നമ്മുടെ വണ്ടിയില്‍ കയറിയപ്പോഴാണ് അദ്ദേഹത്തിന് മഹാഭാഗ്യം വന്നതെന്ന്. പല മോഡലായിട്ടു നിന്നിട്ടുണ്ട്. സ്വര്‍ണ്ണക്കടകള്‍ക്കു വരെ. KSRTCയുടെ മോഡലായതോടെ മോഹന്‍ലാലിന് ഫാല്‍ക്കെ അവാര്‍ഡ് കിട്ടി. ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡാണ് കിട്ടിയത്.കാരണം KSRTCയുടെ ഒരു പരസ്യത്തിന് മോഹന്‍ലാല്‍ വരികയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നതു കണ്ടാല്‍ വലിയ കാര്യമാണ്. ഓണ സമയത്ത് 60 കോടി രൂപയാണ് അതിലൂടെ ഗണേശ്കുമാര്‍ KSRTCയില്‍ എത്തിച്ചത്. മോഹന്‍ലാലിന്റെ ചാര്‍ജ് വെച്ചുനോക്കിയാല്‍ തന്നെ എത്ര കോടിയായി. അതാണ് സംഭവിച്ചത്. യാത്രക്കാരാണ് യജമാനന്‍മാരെന്ന രീതിയില്‍ കാണണം.
74 കോടി രൂപയാണ് ശമ്പളത്തിന് KSRTC കണ്ടെത്തേണ്ടത്. ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. എം.എയും എംഎസ്.സിയും പഠിച്ചവരാണ് കണ്ടക്ടര്‍മാരായി പോകുന്നത്. അഴര്‍ക്ക് നാണക്കേടുണ്ടാക്കുന്നത് ആരും ചെയ്യരുത്. ടിക്കറ്റ് കൊടുക്കാതെ യാത്രക്കാരെ കയറ്റിയിട്ട് ആ പണം പോക്കറ്റിലിടുന്ന ചെറ്റപ്പണി നിര്‍ത്തിക്കൂടെ. ഇല്ലേ ഇല്ലേ എന്നു ഫറഞ്ഞാല്‍ എപ്പോഴും ദാരിദ്ര്യം ആണ്. അതുകൊണ്ടാണ് ഒന്നാം തീയതി ശമ്പളം കൊടുത്തത്. അപ്പോള്‍ വാങ്ങിയിട്ട്, ഒന്നും േെചയ്യാതിരിക്കുന്നു. അത് ശരിയാകില്ലെന്നും മന്ത്രി പറഞ്ഞു.
CONTENT HIGH LIGHTS;Is KSRTC Mohanlal’s Luck?: It has become a model for many things, but Ganeshkumar says that he received the Dadasaheb Phalke Award after becoming a model for KSRTC; Tell me if it’s a fake or not; Watch the video
















