നടുറോഡില്‍ KSRTC ബസ് തടഞ്ഞിട്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നടപടിക്കെതിരേ വന്‍ പ്രതിഷേധം. KSRTC ബസുകളില്‍ ഡ്രൈവര്‍മാരുടെ ജോലി ചെയ്യുന്ന സാഹചര്യം പോലം മനസ്സിലാക്കാതെയാണ് മന്ത്രി ഇത്തരമൊരു അപമാനിക്കല്‍ നടത്തിയിരിക്കുന്നത് എന്നണ് വിമര്‍ശനം. നടപി എടുക്കാനാണെങ്കില്‍ അത് ഓഫീസ് മുഖേന ചെയ്താല്‍ മാതിയായിരുന്നില്ലേ, എന്തിന് നടു റോഡില്‍ വെച്ചുതന്നെ നടത്തി എന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. KSRTC വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസിന്റെ ഓഡിയോ ഇപ്പോള്‍ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകള്‍ക്കു വിധേയമായിരിക്കുകയാണ്. KSRTC ഡ്രൈവര്‍മാര്‍ക്ക് ബസുകളില്‍ തങ്ങളുടെ ബാഗ് വെയ്ക്കാനോ, വെള്ളക്കുപ്പി വെയ്ക്കാനോ ഉള്ള സംവിധാനം ഇല്ല. ഇത് മന്ത്രിക്ക് അറിയാമോ എന്നാണ് ചോദിക്കുന്നത്.
മാത്രമല്ല, ഒരു ദിവസം ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കുടിക്കാന്‍ വേണ്ടി എംത്ര കുപ്പിവെള്ളമാണ് വേണ്ടി വരിക. അത് ബസുകലില്‍ ഉണ്ടോ. ചുട്ടുപൊള്ളുന്ന വെയിലും, അതിനേക്കാള്‍ ശരീരത്തെ ബാധിക്കുന്ന എഞ്ചിന്റെ ചൂടും ഏറ്റാണ് #്‌രൈവര്‍മാര്‍ ജോലി ചെയ്യുന്നത്. ഈ കാലാവസ്ഥയില്‍ ഇരിക്കുന്ന ഒരു നിമിഷവും ഡ്രൈവര്‍മാര്‍ക്ക് നിര്‍ജലീകരണം ഉണ്ടാകുന്നുണ്ട്. അപ്പപ്പോള്‍ വെള്ളം കുടിക്കേണ്ടിയും വരുന്നുണ്ട്. എന്നാല്‍, ദീര്‍ഘദൂര സര്‍വ്വീസുകളില്‍ റോഡിലെ തിരക്കും വളയത്തില്‍ നിന്നും കൈയ്യെടുക്കാന്‍ കഴിയാതെ വരുന്നതും, ഒരുതുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടാക്കുന്നുണ്ട്. എത്രകിട്ടിയാലും കുടിവെള്ളം കുടിച്ചു പോകുന്ന ചൂടിലും ഒറ്റയിരുപ്പില്‍ വണ്ടിയോടിക്കുന്ന ഡ്രൈവറെ പെരുവഴിയിലിറക്കി പൊതുജന മധ്യത്തില്‍ അപമാനിച്ച മന്ത്രി ഡ്രൈവറോട് പരസ്യമായി മാപ്പു പറണമെന്നാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവ് ആവശ്യപ്പെടുന്നത്.
മഞ്ഞപ്പത്ര ഓണ്‍ലൈന്‍ മീഡിയകളെയും കൂട്ടിയുള്ള മന്ത്രിയുടെ തന്ത്രങ്ങളില്‍ പെട്ടുപോകുന്നത് KSRTCയിലെ പാവം ജീവനക്കാരാണെന്നാണ് പറയുന്നത്. KSRTCയില്‍ എത്ര വണ്ടികള്‍ക്കുണ്ട് കുടിക്കാനുള്ള വെള്ളം വെയ്ക്കാനുള്ള സംവിധാനം. കുപ്പിവെയ്ക്കാന്‍ ഇടമില്ലാത്തു കൊണ്ടാണ് ബസിന്റെ ചില്ലിനോട് ചേര്‍ന്നുള്ള ഭാഗത്ത് കുപ്പി ഇടുന്നത്. ഇനി അതൊരു കാലിക്കുപ്പിയാണെങ്കില്‍ അത് എടുത്തു കളയേണ്ടത് വണ്ടി ക്ലീന്‍ ചെയ്യുന്നവരാണ്. വണ്ടി ക്ലീന്‍ ചെയ്യാന്‍ നിയോഗിച്ചവര്‍ ആരാണെന്നു കൂടി നോക്കേണ്ടതായിരുന്നു. എന്നിട്ടും അരിശം തീരാതെ മന്ത്രി അവിടെ നിന്നുകൊണ്ടു തന്നെ നടപടി എടുക്കുന്നതിനെ കുറിച്ചും പറയുന്നുണ്ട്. ഇതെല്ലാം ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പാണ്. ഈ പ്രവണതയെ ഇപ്പോഴേ തടഞ്ഞില്ലെങ്കില് ഇനി തടയാനോ എതിര്ക്കാനോ കഴിയാതെ വരുമെന്നുള്ളത് ഉറപ്പാണ്.
മന്ത്രിയുടെ ഈ നടപടിയെ ആരും പിന്തുണയ്ക്കുന്നില്ല എന്നതാണ് വസ്തുത. നല്ലതെന്നു കരുതി ചെയ്തത് വളരെ ദോഷകരമായി വരുമെന്നു തന്നെയാണ് സൂചനകള്‍. KSRTCയുടെ എല്ലാ വാഹനങ്ങളും അത്യാധുനിക സംവിധാനമുള്ളവയോ, എസി ബസുകളോ അല്ല. പഴ ബസുകളും ഓടിക്കുന്നവരുണ്ട്. ഇഴരുടെ ബാഗും കുടിവെള്ളവും വെയ്ക്കുന്നത് സീറ്റിനടിയിലും, കണ്ണാടിയോടു ചേര്‍ത്തുമൊക്കെയാണ്. അത് മന്ത്രിയോ, എംഡിയോ ആണ് ആദ്യം മനസ്സിലാക്കേണ്ടത്. കുടിച്ചു തീര്‍ന്ന കുപ്പി പുറത്തു കളയാതെ സൂക്ഷിക്കുന്നത്, വീണ്ടും വെള്ളമെടുക്കാന്‍ വേണ്ടിയാണ്. ആ കുപ്പിയില്‍ തന്നെയാണ് വീണ്ടും വെള്ളം നിറക്കുന്നതും. അല്ലാതെ ഓരോ ഇടങ്ങളില്‍ നിന്നും 20 രൂപയ്ക്ക് കുപ്പിവെള്ളം വാങ്ങാന്‍ KSRTC ഡ്രൈവര്‍ക്ക് ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിയുമെന്നു തോന്നുന്നില്ല.
CONTENT HIGH LIGHTS; Is the minister’s fault?: He should publicly apologize for insulting KSRTC employees in front of the public; Welfare Association asks if drivers are being killed?; Listen to the audio
















