ഡ്രൈവര്‍മാരെ ജോലിയെടുപ്പിച്ച് കൊല്ലാക്കൊല ചെയ്ത് കൊന്നെടുക്കുകയാണ് KSRTC മാനേജ്‌മെന്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന കടുത്ത വിമര്‍ശം ഉന്നയിച്ച് ജീവനക്കാരുടെ സംഘടന രംഗത്ത്. ജീവനക്കാരെ പണിയെടുപ്പച്ചു കൊല്ലാന്‍ ഐ.ഐ.ടി മദ്രാസില്‍ നിന്നും ബിരുദമെടുത്ത ഒരു എം.ഡിയുണ്ട്. അയാള്‍ക്ക് കൂട്ടു നില്‍ക്കുന്ന മന്ത്രിയും. ഈ ആഴ്ചയില്‍ തന്നെ മൂന്നു ഡ്രൈവര്‍മാരാണ് വിശ്രമമില്ലാതെ ജോലി ചെയ്തു എന്ന കാരണം കൊണ്ടു മാത്രം മരണപ്പെട്ടത്. അതും ഹൃദയം പൊട്ടിയാണ് മരിച്ചത്. ഇത് ചെയ്തത് മാനേജ്‌മെന്റും മന്ത്രിയുമാണെന്ന് പറയാതെ വയ്യ എന്നാണ് കുറ്റപ്പെടുത്തല്‍. നിങ്ങള്‍ ജീവനക്കാരെ കൊന്നു എന്നാണ് പറയുന്നത്.
കാരണം, വിശ്രമത്തിനു പോലും അനുവാദമില്ലാതെ ജോലി ചെയ്യാന്‍ പറയുകയും, അവരെ മാനസികമായും ശാരീരികമായും തകര്‍ക്കുകയും ചെയ്യുന്ന നടപടിയാണ് എടുത്തു കൊണ്ടിരിക്കുന്നതെന്നുമാണ് ആക്ഷേപം. ബസിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തെ താപനിലയെക്കുറിച്ച് വലിയ ധാരണയില്ലാത്തവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. അവിടെ മണിക്കൂറുകളോളം ഇരുന്ന് വളയം പിടിക്കുന്ന ജീവനക്കാരന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും ചിന്തിക്കണം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നതാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹം മന്ത്രിക്കും എം.ഡിക്കുമെതിരേ കടുത്ത ഭാഷയില്‍ തന്നെയാണ് ആഖ്‌ഷേപം ഉന്നയിച്ചിരിക്കുന്നത്.
ആ ഓഡിയോയും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വാഹനം റെസ്റ്റില്ലാതെ ഓടിക്കുന്നവര്‍ വീണു മരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പറുന്നത്. ചിത്രം സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് പോലെ ‘കൊല്ലാതിരിക്കാന്‍ പറ്റുമോ’ എന്നും ഹരിദാസ് ചോദിക്കുന്നുണ്ട്. മോട്ടോര്‍ വാഹന നിയത്തെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഈ നയം മന്ത്രിയും എം.ഡിയും തിരുത്തണം എന്നും പറയുന്നുണ്ട്.
CONTENT HIGH LIGHTS;KSRTC drivers are being killed?: Should they kill those who graduated with MD from IIT Madras?; Three people died this week?; Employees say the minister is also involved in killing; Watch the video
















