41 പേരുടെ ജീവനെടുത്ത കരൂര്‍ കൂട്ടക്കുരിതിക്കു കാരണമെന്തെന്നും കാരണക്കാരെയും കണ്ടെത്താന്‍ കൊണ്ടു പിടിച്ച അന്വേഷണം നടക്കുമ്പോള്‍ പുറത്തു വരുന്ന തെളിവുകള്‍ DMK യെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. വിജയ് പ്രസംഗിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ വിജയ്ക്കു നേരെ ചെരുപ്പെറിയുന്ന ആലുടെ വീഡിയോ 24 ചാനല്‍ പുറത്തു വിട്ടിരുന്നു. വിജയ് സംസാരിക്കുമ്പോള്‍ തന്നെ കുപ്പിയും ചെരുപ്പുകളും എറിയുന്നുണ്ടെന്ന് മൈക്കിലൂടെ വിളിച്ചു പറയുകയും ചെയ്തതാണ്. മാത്രമല്ല, രാഷ്ട്രീയ വിശദീകരണ യോഗമായതിനാല്‍, എതിരളികളെ എണ്ണമിട്ടു വിമര്‍ശിക്കുകയും ചെയ്തിരുന്നു. തനിക്ക് കരൂരില്‍ സമയത്തിന് എത്താന്‍
കഴിയാത്തതും, പോലീസിന്റെ അനാവശ്യ ഇടപെടലുകളും, കരൂരില്‍ മതിയായ പോലീസിനെ വിന്യസിക്കാത്തതുമെല്ലാം വിജയ് മൈക്കിലൂടെ പറഞ്ഞിരുന്നു. കൂടാതെ, വിജയ് പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ പവര്‍കട്ടുണ്ടായി. ഒന്നു രണ്ടു തവണ പവര്‍ കട്ടു ചെയ്തു. ഇങ്ങനെ വിജയുടെ പാര്‍ട്ടിയായ ടി.വി.കെയുടെ യോഗം അലങ്കോലപ്പെടുത്താന്‍ നേരത്തെ തന്നെ ശ്രമമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആള്‍ക്കൂട്ടത്തിലൂടെ ആംബുലന്‍സും, പിന്നാലെ ചെരുപ്പേറും ഉണ്ടായത്. വിജയുടെ ഫാന്‍സോ, വിജയുടെ പാര്‍ട്ടി പ്രവര്‍ത്തകരോ സ്‌നേഹം കൊണ്ട് കുപ്പിയും ചെരുപ്പും വലിച്ചെറിയില്ല എന്നുറപ്പാണ്. അപ്പോള്‍ വിജയുടെ യോഗത്തില്‍ വിജയ്
ഫാന്‍സും പാര്‍ട്ടിക്കാരും മാത്രമല്ല വന്നതെന്നു വ്യക്തം. എതിരാളികളില്‍ പ്രബലര്‍ ഭരണകക്ഷിയായ ഡി.എം.കെ. ആണ്. ഡി.എം.കെയുടെ ചാരന്‍മാര്‍ കൂട്ടത്തില്‍ കയറി നടത്തിയ ആസൂത്രിത ആക്രമണം തന്നെയാണ് ദുരന്തത്തിലേക്കു വഴിവെച്ചതെന്നാണ് ടി.വി.കെയുടെ നിഗമനം. വിജയ്ക്കു പിന്നില്‍ നിന്നുമാണ് ചെരുപ്പെറിയുന്നത്. അത് വിജയുടെ ദേഹത്തു കൊള്ളാതെ പോവുകയായിരുന്നു. സെന്തില്‍ ബാലാജിയെ വിമര്‍ശിച്ചു സംസാരിച്ചതിനു പിന്നാലെയാണ് ചെരുപ്പേറ് ഉണ്ടായതെന്ന് ടി.വി.കെ. ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ആരാണ് ചെരുപ്പെറിഞ്ഞതെന്നോ, എവിടെ നിന്നുമാണ് ചെരുപ്പു വന്നതെന്നോ പോലീസിന്
കണ്ടുപിടിക്കാനായില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, അതിനിടയിലാണ് ചെരുപ്പേറിന്റെ ദൃശ്യം പുറത്തു വന്നത്. മലയാളം ചാനല്‍ തന്നെയാണ് ഈ ദൃശ്യം കണ്ടെത്തി സംപ്രേക്ഷണം ചെയ്ത്രിക്കുന്നത്. ഈ ഒരു ദൃശ്യംകൊണ്ട് വിജയുടെ പാര്‍ട്ടിയും വിജയും കരൂരിലെ ദുരന്തത്തിന്റെ കാരണക്കാര്‍ എന്ന അപമാനത്തില്‍ നിന്നും രക്ഷപ്പെടുമെന്നാണ് വിലയിരുത്തല്‍. ചെന്നൈ കോടതി ഈ വിഷയം പരിഗണിക്കാനിരിക്കെയാണ് ഈ വിഷ്വല്‍ പുറത്തു വരുന്നത്. ഇത് എങ്ങനെ കോടതി പരിഗണിക്കുമെന്നത് കാത്തിരുന്നു കാണാം. എന്തുതന്നെയായാലും തമിഴ്‌നാട്ടില്‍ അടുത്തിടെ ഉണ്ടായ വലിയ ദുരന്തമാണിത്.
തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും, വിജയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, വിജയ് സോഷ്യല്‍ മീഡിയയിലൂടെ കുറ്റം ഏറ്റെടുത്ത് ശിക്ഷ വാങ്ങാന്‍ തയ്യാറാണെന്നു പറഞ്ഞിരുന്നു. കോടതി പറയുന്നതു പോലെ സര്‍ക്കാര്‍ ചെയ്യുമെന്നാണ് ഇതിനു മറുപടിയായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞത്.
CONTENT HIGH LIGHTS; The person who threw shoes at Vijay has been found?: Is this the person responsible for the Karur massacre?; DMK behind the tragedy?; Video
















