ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കുകയാണ്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതിയും പ്രഖ്യാപിച്ചിരുന്നു. ഏറെ വിവാദങ്ങളും ദേശീയ തലത്തിൽ ചർച്ചകൾക്കും ബീഹാറിലെ വോട്ടർ പട്ടിക ഇടയാക്കിയിരുന്നു. ഇരട്ട വോട്ടുകളും മുസ്ലിം സമദായംഗങ്ങളെ പട്ടികയിൽ നീക്കം ചെയ്ത നടപടികളുമൊക്കെയാണ് വിവാദത്തിനാധാരം.

എന്നാൽ ഇപ്പോഴിതാ ബീഹാറിലെ വോട്ടർ പട്ടികയിൽ ശുദ്ധീകരണം നടത്തിയെന്നും ഇതിന്മേലുയർന്ന എല്ലാ ആരോപണങ്ങൾക്കും അവസാനമായെന്നും പ്രസ്താവിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ. ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബീഹാറിൽ നിന്നാരംഭിച്ച വോട്ട് ചോറി യാത്ര ഈ സംഭവങ്ങളെ എല്ലാം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.
ആകെയുള്ള 243 നിയോജകമൺലങ്ങളിലായി ഏകദേശം 14.35 ലക്ഷത്തിലധിതം ഇരട്ടവോട്ടുകളാണ് കണ്ടെത്തിയിരുന്നത്. ഒരേ പേരിൽ രണ്ടു ഐഡി കാർഡുകളെ ആധാരമാക്കിയാണ് ലിസ്റ്റിൽ വന്നിരിക്കുന്നത്. പ്രായം, അഡ്രസ് എന്നിവയെല്ലാം പരസ്പരം വ്യത്യസ്തമാണ്. ആകെയുള്ള വോട്ടിംഗ് സമ്പ്രദായത്തെ തകിടം മറയ്ക്കാൻ സാധിക്കുന്ന രീതിയിലാണ് ഇവയെല്ലാം ലിസ്റ്റിൽ ഉണ്ടായിരുന്നത്. അവസാനമായി പുറത്തു വന്ന വോട്ടർ പട്ടിക പ്രകാരം 1.32 കോടി ആളുകൾ ഇടം നേടിയിട്ടുണ്ട്. ആകെയുള്ള 243 മണ്ഡലങ്ങളിലെ ജനവിധി തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പിപ്റ മണ്ഡലത്തിൽ മാത്രം 505 ആളുകളുടെ പേര് ചേർത്തിരിക്കുന്നത് വ്യാജ അഡ്രസിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേവലം തെറ്റ് സംഭവിച്ചു എന്നുള്ള ഇലക്ഷൻ കമ്മീഷന്റെ സ്ഥിരം മറുപടി കൊണ്ട് ഇതിനെ സാധൂകരിക്കൻ സാധ്യമല്ല. കാരണം ഒരു സംസ്ഥാനത്തെ ഭരണ സംവിധാനത്തെ തെരഞ്ഞെടുക്കുന്ന പ്രക്രിയയെയാണ് അട്ടിമറിച്ചിരിക്കുന്നത്. അന്തിമ വോട്ടർ പട്ടിക പൂർത്തിയാക്കുമ്പോൾ കുറഞ്ഞ പക്ഷം ആളുകളെ വീട്ടിലെത്ത കണ്ടെങ്കിലും പ്രക്രിയ പൂർത്തിയാക്കാൻ അധികൃതർ ശ്രദ്ധിക്കണമായിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രസ്താവിച്ചത് ഇങ്ങനെ; എസ്ഐആറിന്റെ സഹായത്തോടെ ബീഹാറിലെ വോട്ടർ പട്ടിക അന്തിമമാക്കിയിരിക്കുകയാണ്. വളരെ ശ്രമകരമായ ദൗത്യത്തിന്റെ ഭാഗമായാണ് ഇത് സാധ്യമായത്. 22 വർഷത്തിനുശേഷമാണ് ഇത് സാധ്യമാകുന്നത്. രാജ്യത്തിനു മാതൃകയായാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. അതുകൊണ്ട് തന്നെ ഇനി സംശയങ്ങൾക്ക് ഇടമില്ല. എന്നാൽ ചില റിപ്പോർട്ടികളെല്ലാം മുൻപ് സൂചിപ്പിച്ചതു പോലെ തന്നെ ബീഹാറിലെ വോട്ടർ പട്ടികയിൽ വീണ്ടും സംശയം ജനിപ്പിക്കുന്നതാണ്. ഇരട്ടവോട്ട്, ഐഡി കാർഡിലെ അഡ്രസുകൾ വ്യാജം, ലിസ്റ്റും ഐഡിയും തമ്മിലുള്ള അന്തരം പ്രകടമാണെന്ന് വ്യക്തമാക്കുന്നു.
എവിടെയൊ ഉള്ളോ ആരുടെയോ അഡ്രസ് ഉപയോഗിച്ചാണ് അന്തിമ വോട്ടർ പട്ടികയിലും ക്രമക്കേട് കാണിച്ചിരിക്കുന്നത്. ഇരട്ടവോട്ട്, മരണപ്പെട്ട ആളുകൾ, മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യ കുറവ് എല്ലാം അന്തിമ പട്ടികയിലുമുണ്ട്. ഇത്തരത്തിൽ പ്രകടമായ ക്രമക്കേടുകൾ വീണ്ടും നിലനിൽക്കുമ്പോൾ അതിനെയെല്ലാം വെറും ആരോപണമെന്ന നിലയിൽ അഡ്രസ് ചെയ്ത് മുൻപോട്ട് തെരഞ്ഞെടുപ്പുമായി പോകുന്നത് ജനാധിപത്യത്തിനും രാജ്യത്തിന്റെ അന്തസിനും ചേരുന്നതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
content highlight: Bihar Election
















