‘KSRTCയില്‍ മാലിന്യം എറിഞ്ഞുകൊണ്ട് ഒരുത്തനെയും ഇരുത്തില്ല. അത് ചോദിക്കും. ഇനിയും ചോദിക്കും. ഏതവന്‍ പറഞ്ഞാലും ചോദിക്കും.’ ഇതാണ് ഗതാഗതമന്ത്രിയുടെ നിലപാട്. പ്ലാസ്റ്റിക് കുപ്പിയല്ല, ബസിനുള്ളില്‍ ചണംകെട്ടിയുള്ള തുണി വിരിക്കുന്നതും പാടില്ലെന്ന് ഉത്തരവുണ്ട്. KSRTC എംഡിയുടെ രണ്ടു്തരവുകളുണ്ട്. അത് മറച്ചു വെച്ചിട്ടാണ് ഇത്തരം പരിപാടികള്‍. തെച്ചിക്കോട്ട് രാമചന്ദ്രനെ കണ്ടാലും KSRTC ബസ് കണ്ടാലും സോഷ്യല്‍ മീഡിയയില്‍ ആഴക്കാര്‍ കൂടും. അതുകൊണ്ട് നല്ല ആള്‍ക്കാരെയും ജനസ്സമ്മതരെയും കണ്ടാല്‍ അതിനു താഴെ വന്ന് മോശം പറയുന്നവര്‍ നിര്‍ത്തുന്നതാണ് നല്ലത്. ശമ്പളം ഒന്നാം തീയതി കൊടുത്തപ്പോള്‍ വിമര്‍ശിച്ചവരെ കണ്ടില്ലല്ലോ. ഓണത്തിന് ബോണസും അലവന്‍സും കൊടുത്തപ്പോള്‍ വിമര്‍ശകരെ കണ്ടില്ലല്ലോ. ഇനിയും ഇടപെടും.
അതായത്, മന്ത്രിക്കെതിരേ KSRTCയിലെ ഒരു ജീവനക്കാരനും അനങ്ങരുത് ‘നാവടക്കൂ പണിയെടുക്കൂ’ എന്ന ലൈന്‍. മന്ത്രിയുടെ എല്ലാ ഇടപെടലുകളെയും അംഗീകരിക്കാനാവില്ലെങ്കിലും ചിലതൊക്കെ KSRTCക്ക് ഗുണം ചെയ്യുന്നതാണ്. വൃത്തിയായി സൂക്ഷിക്കുക എന്നതും, മാന്യമായി പെരുമാറുക എന്നതും, സ്റ്റോപ്പുകളില്‍ നിര്‍ത്തുക എന്നതുമൊക്കെ KSRTCയുടെ അന്തസ്സിനെ ഉയര്‍ത്തുന്ന നടപടികളാണ്. എന്നാല്‍, ഇങ്ങനെയൊന്നും നടക്കുന്നില്ല, എന്നു മാത്രമല്ല കഴിഞ്ഞ ദിവസം രണ്ടു ഡ്രൈവര്‍മാര്‍ മത്സര ഓട്ടം നടത്തിയതിന്റെ ഭാഗമായി നടു റോഡില്‍ തമ്മില്‍ തല്ലിയെന്നതും മോശം തന്നെയാണ്. മന്ത്രിക്കെതിരേയുള്ള വീഡിയോകളും, വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ ഉത്സാഹിക്കുന്നവര്‍ ഡ്രൈവര്‍മാരുടെ തമ്മില്‍ത്തല്ല് വീഡിയോ പ്രെമോട്ടു ചെയ്തിട്ടില്ല എന്നതു കൂടി ഇവിടെ ഓര്‍മ്മിക്കണം.
മന്ത്രിയുടെ മാടമ്പിത്തരങ്ങളെ തുറന്നു കാട്ടുകയും അതിനെതിരേ ജീവനക്കാര്‍ പ്രതികരിക്കുകയും ചെയ്യുമ്പോള്‍ അസഹിഷ്ണുത കാട്ടിയിട്ടു കാര്യമില്ല. ജനാധിപത്യപരമായി തന്നെയാണ് എല്ലാ കാര്യത്തെയും നോക്കി കാണേണ്ടത്. അതുകൊണ്ടുതന്നെ, മന്ത്രിയുടെ നടപടിക്കെതിരേയും മാടമ്പി പ്രസംഗത്തിനെതിരേയും രണ്ടഭിപ്രായം ഉയര്‍ന്നു വരുന്നുണ്ട്. ജീവനക്കാരെ ന്യായീ കരിച്ച് ഒരു വിഭാഗവും മന്ത്രിയെ ന്യായീകരിച്ച് മറു വിഭാഗവുമുണ്ട്. സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ വന്ന മന്ത്രിയുടെ ഡയലോഗും അതിനു താഴെ വന്ന കമന്റുകളുമാണ് ഇവിടെ പറയുന്നത്. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നതു കൊണ്ട് ഇതു പറയാതെ പോകാനാവില്ല.
മന്ത്രിയുടെ ഡയലോഗിന് സോഷ്യല്‍ മീഡിയയിലെ മറുപടികള്‍ ഇങ്ങനെ
- താങ്കള്‍ ആണ് ഈ കേരളത്തിലെ വലിയ മാലിന്യം താങ്കളുടെ ഇതുവരെയുള്ള ജീവിതത്തില്‍ കൂടെ ഉള്ളവരെ തിരിഞ്ഞു കുത്തിയത് താങ്കള്‍ ആണ് താങ്കള്‍ ഇല്ലാത്ത ഒരു ചീഞ്ഞ വാര്‍ത്ത ഈ കേരളത്തില്‍ ഉണ്ടോ താങ്കളെ രക്ഷിച്ച ചാണ്ടി സാറിനെ ഇങ്ങനെ ദ്രോഹിച്ചത് എന്ന് കേരളം കണ്ടതാണ് ഭരണതലപ്പത്തു ഇരിക്കാന്‍ വേണ്ടി എന്ത് മല്യന്യ പണിയും താങ്കള്‍ ചെയ്യും അത് ബ്ലടില്‍. അലിഞ്ഞു കിടക്കുന്നു.
2) അതിലും വലിയ പ്രശ്‌നങ്ങള്‍ തന്റെ കണ്‍മുമ്പില്‍ ഉള്ളത് താന്‍ കാണുന്നില്ലേ മിസ്റ്റര്‍ ഗണേഷ്. വാട്ടര്‍ ബോട്ടില്‍ ബസ്സിനു മുന്‍ഭാഗത്ത് വച്ചിട്ടുണ്ടെങ്കില്‍ സ്‌പോട്ടില്‍ ക്ലീന്‍ ചെയ്യിക്കുന്ന പരിപാടി നോക്കാമായിരുന്നു. അല്ലാതെ ചുമ്മാ ആളാവാന്‍ വേണ്ടി ഒരു പാവത്തെ ക്രൂശിക്കരുത്. വാട്ടര്‍ ബോട്ടില്‍ അവിടെ നിന്നും എടുത്താല്‍ കിട്ടുന്ന സാധനം അല്ലേ. അദ്ദേഹം കുടിച്ച വെള്ളത്തിന്റെ ബോട്ടില്‍ പുറത്തേക്ക് റോഡിലേക്ക് വലിച്ചെറിയണം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്. വിവരംകെട്ട മന്ത്രിമാരും ഭരണകൂടവും ഉള്ളിടത്തോളം കാലം. ഏതു പാര്‍ട്ടി ഭരിച്ചാലും നാട് നന്നാവില്ല
- KSRTC ബസുകള്‍ പലതും വെള്ളം കണ്ടിട്ട് മാസങ്ങളായി. മഴയുള്ളത്‌കൊണ്ട് നനയും അത്രമാത്രം. ആകെ കരിയും ചെളിയും . ശമ്പളം വാങ്ങുന്ന ഒരുത്തനും തനിക്ക് അന്നംതരുന്ന താന്‍ കൊണ്ടു നടക്കുന്ന വാഹനത്തെ വൃത്തിയായി സൂക്ഷിക്കണമെന്ന താല്പര്യമില്ല. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന രീതിയിലാണ് കാര്യങ്ങള്‍. യാത്രക്കാരോട്ധാര്‍ഷ്ട്യത്തോടെ പെരുമാറുക., ആളുകളെ കൈ കാണിച്ചാലും നിര്‍ത്തി കയറ്റിക്കൊ ണ്ടുപോകായ്ക, ടിക്കറ്റ് പണം കൊടുത്താല്‍ ബാക്കി കൊടുക്കാതിരിക്കുക, ആവശ്യ സന്ദര്‍ഭങ്ങളില്‍ ബസു നിര്‍ത്തിക്കൊടുക്കാതെ ക്രൂരത കാണിക്കുക, തുടങ്ങി മനുഷ്യരായ യാത്രാക്കാരെ KSRTC യില്‍ നിന്നു പിന്തിരിപ്പിക്കുന്ന എല്ലാ കലാപരിപാടികളും ജീവനക്കാര്‍ ചെയ്യുന്നുണ്ട്. മറ്റു വാഹനങ്ങളോടും ഇതേ മാനദണ്ഡമാണ് ഇവര്‍ സ്വീകരിക്കുന്നത്.കുറെ നല്ല ജീവനക്കാരും ഇവര്‍ക്കിടയിലുണ്ടെന്നു മറക്കുന്നില്ല. ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ കൊടുക്കണം ഈധിക്കാരികളായ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍. സ്വകാര്യ ബസുകളെല്ലാം വന്‍ ലാഭമുണ്ടാക്കുമ്പോള്‍ KSRTC യെ നഷ്ടത്തിലാക്കാനുള്ള ഇവരുടെ സംഭാവന ചെറുതല്ല. കേരളത്തിലെ ആയിരക്കണക്കിന് ജീവനക്കാരുടെ കുടുംബങ്ങളിലന്ന മെത്തിക്കുന്ന KSRTC യെ എന്തിനാണ് ജീവനക്കാര്‍ തന്നെ ഇങ്ങിനെ തകര്‍ക്കുന്നത്. നല്ലവരായ ജീവനക്കാര്‍ ക്ഷമിക്കണം നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവാണെന്നറിയാം. മാതൃകാപരമായ സേവനം നടത്തുന്ന ജീവനക്കാരോട് ഒരു പൊതുമേഖലാ സംരഭം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ നന്ദിയും രേഖപ്പെടുത്തുന്നു. മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടലുകള്‍ ഫ ലം കാണുമെന്ന് പ്രത്യാശിക്കാം. നാളെ കളില്‍ KSRTC നാടിന്റെ അപശകുനമാകാതെ അഭിമാനമായി മാറട്ടെ. ഓരോ ജീവനക്കാരനും ഓരോ മലയാളിക്കും അഭിമാനമാകും വിധത്തില്‍ മാറാന്‍ കഴിയട്ടെ
4) ഇപ്പോഴാണ് കെഎസ്ആര്‍ടിസിക്ക് ഒരു നാഥന്‍ ഉണ്ടായത് തെറ്റ് കണ്ടാല്‍ തീര്‍ച്ചയായും നടപടിയെടുക്കണം കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം താങ്കള്‍ക്ക് സപ്പോര്‍ട്ട് ഉണ്ട് ഒരായിരം അഭിനന്ദനങ്ങള്‍
- ഒരു ജനപ്രതിനിധി വിമര്‍ശനത്തിന് അതീതനല്ല. ജനങ്ങളുടെ വോട്ടാണ് താങ്കളെ ആ നിലയില്‍ എത്തിച്ചത്
6) കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് എന്നുള്ള ഒരു അഹങ്കാരം ഉള്ളവര്‍ക്ക് ആ അവസ്ഥാവരില്‍ നിന്നും മാറണം പകരം ഞങ്ങള്‍ ബസ് തൊഴിലാളികളാണ് ബസ് ജീവനക്കാരാണ് എന്നുള്ള ഒരു മനോഭാവം വളര്‍ത്തിയെടുക്കണം അതിനോടൊപ്പം അവരെ അവരോട് മാന്യമായി പെരുമാറുകയും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൃത്യമായി കൊടുക്കുവാന്‍ മിസ്റ്റര്‍ ഗണേഷ് കുമാര്‍ താങ്കള്‍ ശ്രദ്ധിക്കുകയും ചെയ്യണം ആളുകളുടെ മുമ്പില്‍ വെച്ച് അവരോട് പരിശുമായി പെരുമാറാതെ കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കി കുറച്ചുനാള്‍ ശ്രമിക്കുക അപ്പോ ചിലപ്പോള്‍ എല്ലാം ശരിയാകും മറിച്ച് താനൊരു മന്ത്രിയാണെന്ന് തന്നെ എല്ലാവരും ബഹുമാനിക്കണം എന്നും എന്റെ ആഗ്‌ന എല്ലാവരും സഹായിക്കണം എന്നുള്ള ഒരു ദുര്‍വാശി കൈവിടുന്നതാണ് നല്ലത് കേരളത്തില്‍ ഇപ്പോ ഉള്ള മന്ത്രിമാരില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല വൃത്തിയായി താങ്കള്‍ നിര്‍വഹിക്കുന്നുണ്ട് എന്ന് എന്റെ അഭിപ്രായത്തില്‍ ഭൂരിപക്ഷം ജനങ്ങളും വിലയിരുത്തുന്നുണ്ട്
- ബാലകൃഷ്ണ പിള്ള സര്‍ പറഞ്ഞത് ശരി ആയീ മാങ്ങാ വിളഞ്ഞു പഴുക്കണം മധുരം കാണും. ഇല്ലേല്‍ പുളിക്കും
8) ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഗണഷ്‌കുമാര്‍ പറഞ്ഞത് ശരിയായ കാര്യമാണ് ഓരോ യാത്രക്കക്കാരും ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ മാലിന്യം ബസ്സിനുള്ളില്‍ ഉപേക്ഷിച്ചിട്ട് പോകുന്നത് തെറ്റായ കാര്യമാണ്. മാലിന്യം ബസ്സില്‍ വലിച്ചെറിയാതെ മാലിന്യം നിക്ഷേപിക്കേണ്ടിയായിടത്തു നിക്ഷേപിക്കുക.ബസ്സ് വൃത്തിയായിരിക്കേണ്ടത് യാത്രക്കാരുടെ അവശ്യമാണ്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരെപോലെ അല്ല വിദേശികള്‍ മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കേണ്ടയിടത്തു ഇടും. അനാവശ്യമായി ഒരിടത്തും വലിച്ചെറിയില്ല രാജ്യത്തെ നിയമം അവര്‍ അനുസരിക്കും അതാണന് സംസ്‌ക്കാരം ഗള്‍ഫ് രാജ്യങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ നടപടിയെടുക്കും. അതുപോലെ ജപ്പാനിലും ആ രാജ്യക്കാര്‍ രാജ്യത്തിന്റെ നിയമം അനുസരിക്കുന്നു. ഇന്ത്യക്കാര്‍ ധിക്കാരികളാണ്.
- ഇനി ഒരുകാലത്തും സാറേ സാറിനെ വിമര്‍ശിക്കില്ല ഇതോടെ തീര്‍ന്നു നിര്‍ത്തി.സുരേഷ് ഗോപി സാറിനെ വിമര്‍ശിക്കാമോ സാറേ
10) തീര്‍ച്ചയായും നടപടിയെടുക്കണം സാര്‍, ഞാന്‍ ദിവസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് നിന്നും മലപ്പുറത്തേക്ക് കെഎസ്ആര്‍ടിസി ബസ് യാത്ര ചെയ്യുകയുണ്ടായി, വെറുതെ എന്റെ ശ്രദ്ധ ഡ്രൈവറുടെ മുന്നിലുള്ള ഡാഷ്‌ബോര്‍ഡിലേക്ക് പോയി, അവിടെ പൊടിപിടിച്ച്, പൊടിപിടിച്ച് ആകെ വൃത്തികേടായി ഇരിക്കുന്നു. ഒന്നുമില്ലെങ്കിലും അദ്ദേഹം ഒരുപാട് സമയം ഇരിക്കുന്ന സ്ഥലമല്ല ഒന്ന് വൃത്തിയാക്കി കൂടെ എന്ന് ഞാന്‍ ചിന്തിച്ചു പോയി.
ഇങ്ങനെ നീളുകയാണ് വിമര്‍ശനങ്ങളും അനുകൂല പോസ്റ്റുകളും. മന്ത്രി മന്ത്രിയുടെ വഴിയേ കാര്യങ്ങള്‍ ചെയ്തു പോവുകയാണ്. ജീവനക്കാര്‍ എതിര്‍ക്കാന്‍ ശേഷിയില്ലാത്ത അവസ്ഥയിലേക്ക് മാറ്റപ്പെടുന്നു എന്നതാണ് വസ്തുത.
CONTENT HIGH LIGHTS; Who is the scum in KSRTC?: Minister Ganesh Kumar says no one dares to criticize me?; Social media is abuzz with support and opposition
















