ചുണ്ടയ്ക്ക കൊടുത്തു വഴുതനങ്ങ വാങ്ങിയെന്ന് നാട്ടിലൊരു ചൊല്ലുണ്ട്. അതുപോലെ ആയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ നാട്ടിലെ വര്‍ത്തമാനം നിയമസഭയില്‍ പറഞ്ഞത്. “എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. അതിനു ശേഷം പൊക്കമില്ലായ്മയെയും ആക്ഷേപിക്കുന്നുണ്ട്. നജീബ് കാന്തപുരം എം.എല്‍.എയെ ബോഡി ഷേമിംഗ് ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത് ഇന്നലെ തന്നെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയുമാക്കിയിരുന്നു. സമാന രീതിയില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള നാട്ടിന്‍പുറ പ്രയോഗങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. കണ്ണൂര്‍ ഭാഷയിലെ നാട്ടിന്‍പുറത്തുള്ള വര്‍ത്തമാനങ്ങളില്‍ വരുന്ന വാക്കുകള്‍ ചിലത് മുഖ്യമന്ത്രി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
‘ഒക്ക ചങ്ങായി’ എന്ന പദം ഇതുപോലെ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ ആക്ഷേപിക്കാന്‍ പറഞ്ഞതാണ്. ഇത് തെറ്റ് എന്നല്ല പക്ഷെ, ചിലപ്പോഴൊക്കെ അത് ബോഡി ഷേമിംഗോ ദോഷം സംഭവിക്കുന്ന തരത്തിലോ ആകുമെന്നത് വസ്തുതയാണ്. ഇന്നലത്തെ വാക്കും അത്തരമൊരു വ്യക്തിഹത്യയ്ക്കു വേണ്ടി ഉപയോഗിച്ചതു പോലെ വ്യാഖ്യാനിക്കപ്പെട്ടതും അതുകൊണ്ടാണ്. നജീബ് കാന്തപുരം നിയമസഭാ സാമാജികനാണ്. ഒരു മണ്ഡലത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന അംഗം. മുഖ്യമന്ത്രിയെപ്പോലെ തന്നെയാണത്. ഭരണം യു.ഡി.എഫിനായിരുന്നെങ്കില്‍ അദ്ദേഹവും മന്ത്രിസഭാ പ്രിവിലേജുകളുള്ള അംഗമായി മാറിയേനേ. മുഖ്യമന്ത്രിയില്‍ നിന്നും ഇത്തരമൊരു പദപ്രയോഗം വരേണ്ടതല്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.
പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ നേരത്തെയും കണ്ടിട്ടുള്ളതാണ്. നിയമസഭയും സ്പീക്കറുടെ കസേരയും വരെ അടിച്ചു പൊട്ടിച്ചും, കമ്പ്യൂട്ടറും, വയറുകളും തകര്‍ത്തും, ഡെസ്‌ക്കില്‍ കയറി അടിവസ്ത്രം കാണിച്ചു നടന്നതും, വാച്ച് ആന്റ് വാര്‍ഡിനെ അടിച്ചതുമെല്ലാം കണ്ടിട്ടുള്ളതാണ്. അതിലം വലിയ സംഭവമോ, പ്രതിഷേധമോ ഇന്നലെ ഉണ്ടായില്ല എന്നത് മാധ്യമങ്ങള്‍ക്കും നിയമസഭാ ഉദ്യോഗസ്ഥര്‍ക്കും അംഗങ്ങള്‍ക്കും നല്ലതുപോലെ അറിയാം. എന്നാല്‍, സമരങ്ങള്‍ക്ക് ഒരു മാന്യതയുണ്ട്. അത് അതിരു വിടാന്‍ പാടില്ലെന്നത് എല്ലാവര്‍ക്കും ഒരുപോലെയാണ്. അത് പാലിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കണം. നോക്കൂ, ഇന്നലത്തെ പ്രതിപക്ഷത്തിന്റെ സമരം ആക്രമണമാണെന്നു പറയുമ്പോഴും കഴിഞ്ഞകാലങ്ങളിലെ ആക്രമണങ്ങളെ അപേക്ഷിച്ച്, അല്ല എന്നേ പറയാനാകൂ.
അതിന് പ്രതിപക്ഷത്തെ ഒരു അംഗത്തെ ബോഡി ഷേമിംഗ് നടത്താന്‍ മാത്രം പ്രകോപനം എന്താണുണ്ടായത്. സുപ്രീം കോടതിയില്‍ ഒരു ദളിത് വിഭാഗത്തിലെ ചീഫ് ജസ്റ്റിസിനെ സനാതനധര്‍മ്മക്കാരനായ വക്കീല്‍ ഷൂ എറിഞ്ഞതിനേക്കാള്‍ വലുതാണോ ഇത്. ചീഫ് ജസ്റ്റിസിന്റെ മുഖത്തു തുപ്പണമെന്നും അടിക്കണമെന്നും പറഞ്ഞ ആര്‍.എസ്്.എസ്. സൈദ്ധാന്തികന്റെ വാക്കുകളേക്കാള്‍ വലുതാണോ ഈ പ്രതിഷേധം. ശബരിമലയിലെ സ്വര്‍ണ്ണം കട്ടത് ആരാണെന്നു ചോദിച്ചതാണോ പ്രതിപക്ഷത്തിന്റെ പ്രശ്‌നം. അങ്ഹനെയൊന്ന് ചോദിക്കാന്‍ പാടില്ലെന്നാണോ. ബോഡി ഷേമിംഗിനു പിന്നാലെ സോഷ്യല്‍ മീഡിയ മുഖ്യമന്ത്രിയെ വിളിക്കുന്നത് ഷാരൂഖ ഖാനെന്നാണ്. ധര്‍മ്മടത്തെ ഷാരൂഖ് ഖാന്‍.
സോഷ്യല്‍ മീഡിയയിലെ വലത് ഹാന്‍ഡിലുകളും ട്രോളര്‍മാരുമാണ് മുഖ്യമന്ത്രിയെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ഒരു ഫോട്ടോയും ഇട്ടുകൊണ്ടാണ് ട്രോളല്‍. നജീബ് കാന്തപുരം പൊക്കം കുറഞ്ഞവനാണെങ്കില്‍ മുഖ്യമന്ത്രി അമിതാഭ് ബച്ചന്റെ പൊക്കവും, ഷാരൂഖ് ഖാന്റെ സൗന്ദര്യവും സല്‍മാന്‍ ഖാന്റെ ബോഡിയും ഉള്ള ആളാണോ എന്നും ചോദിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ കേരളത്തിന്റെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമരക്കാരന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ ആയിരുന്നില്ലേ. അദ്ദേഹം സംസാരിച്ചതും, അദ്ദേഹം കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വേണ്ടി വാദിച്ചതുമെല്ലാം സ്വന്തം ശരീരത്തിന്റെ വലിപ്പവും വിസ്തൃതിയും വെച്ചു തന്നെയല്ലേ. ശരിക്കും സംസാരിക്കാന്‍ കഴിയാത്ത വിക്കുമുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു നേതാവിന്റെ പിന്‍ഗാമിയായി വന്നിട്ടും പ്രതിപക്ഷമോ, എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളോ ഇഎം.എസിന്റെ ശാരീരിക പ്രശ്‌നങ്ങളെ വിമര്‍ശിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടില്ല എന്നത് ഓര്‍ക്കണം.
പൊക്കവുമില്ല, വിക്കുമുണ്ട്, ജാതിയില്‍ കൂടിയവന്‍ ഇങ്ങനെയൊക്കെ കളിയാക്കാന്‍ കഴിയുമായിരുന്നിട്ടും ആരും ഒന്നും പറഞ്ഞില്ല. എന്നാല്‍, എല്ലാവരെയം കളിയാക്കാനും മര്യാദ പഠിപ്പിക്കാനും ഇടതു നേതാക്കള്‍ തുനിയുമ്പോള്‍, നല്ലവരായ മുന്‍ഗാമികളെ പ്രതിപക്ഷം ഓര്‍ത്തു പോകുമെന്നത് സ്വാഭാവികമാണ്. മുഖ്യമന്ത്രിയുടെ ബോഡി ഷേമിംഗ് വന്നതിനു പിന്നാലെയാണ് ഇ.എംഎസിന്റെ പൊക്കവും വണ്ണവും വിക്കും സോഡാക്കുപ്പി കണ്ണടയുമെല്ലാം ട്രോളില്‍ നിറഞ്ഞിരിക്കുന്നത്.
- സോഷ്യല്‍ മീഡിയയില്‍ വന്ന ഫോട്ടോയും അടിക്കുറിപ്പും ഇങ്ങനെയാണ്
ബസ്സിന്റെ പടികയറാന്‍ ആവതില്ലാത്തതുകൊണ്ട് എസ്‌കലേറ്റര്‍ ഫിറ്റുചെയ്തു. താമസിക്കുന്ന വീടിന്റെ തൊട്ട് മുകളിലത്തെ നിലയിലേക്ക് കയറാന്‍ ആരോഗ്യമില്ലാത്തതുകൊണ്ട് ലിഫ്റ്റും വെച്ചു…
ഇന്ത്യന്‍ ക്ലോസറ്റില്‍ ഒന്ന് ഇരിക്കണമെങ്കില്‍ രണ്ടാള് കഷത്തിലൂടെ കയ്യിട്ട് താങ്ങിപ്പിടിച്ച് കൊണ്ടുവന്ന് ഇരുത്തണം….
എല്ലാം കഴിഞ്ഞ് എഴുന്നേല്‍ക്കണമെങ്കില്‍ അതുപോലെതന്നെ രണ്ടാള് വന്ന് കക്ഷത്തിലൂടെ കൈയിട്ട് പൊക്കിയെടുത്ത് കസേരയില്‍ കൊണ്ടുവന്ന് ഇരുത്തണം…
എങ്കിലേ ഭരണചക്രം തിരിക്കാന്‍ പറ്റൂ. ഇല്ലങ്കില്‍ അവിടെ ഇരുന്നുപോകും…
ഇനി പുറത്തേക്ക് ഒന്ന് ഇറങ്ങണമെങ്കിലോ നാല്പത് വണ്ടിയും നാലായിരം പോലീസുകാരും വേണം…
ഈ പുള്ളിയാണ് മറ്റുള്ളവരുടെ പൊക്കക്കുറവിനെ പരിഹസിക്കുന്നത്…
CONTENT HIGH LIGHTS; Shah Rukh Khan in Dharmadam?: Isn’t it like EMS and Ettumkuqar were abandoned?; Did you forget that Vic was there too, comrades?; Body shaming is the discussion on social media like this?
















