കഴിഞ്ഞ ദിവസം വന്ന സമന്‍സ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധം തീര്‍ത്തത്, അങ്ങനെയൊരു സമന്‍സ് വന്നിട്ടുമില്ല കിട്ടിയിട്ടുമില്ല എന്നാണ്. മറ്റാര്‍ക്കും കിട്ടാത്ത സമന്‍സ് വാര്‍ത്ത മലയാള മനോരമയ്ക്ക് എങ്ങനെ കിട്ടി എന്നതാണ് സംശയം. എന്റെ മക്കള്‍ ഒരു നാണക്കേടിലേക്കും എന്നെയോ കുടുംബത്തെയോ വലിച്ചിട്ടില്ല. മകനെ മാധ്യമ പ്രവര്‍ത്തകരോ കേരളത്തിലെ ആരെങ്കിലുമോ ഇതുവരെ കണ്ടിട്ടുണ്ടോ. മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുന്ന അയാളെ കേസില്‍ വലിച്ചിടുന്നതെന്തിന്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്ര മറിയുണ്ടെന്നു പോലും അറിയയാന്‍ പാടില്ലാത്ത ആളാണ് മകന്‍. അയാളുടെ പേരില്‍ സമന്‍സ് വന്നുവെന്ന് പറയുന്നത് ആരും അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം.
പ്രതിപക്ഷം പറഞ്ഞ ബോംബ് ഇതാണെങ്കില്‍, ഇതൊരു നനഞ്ഞ പടക്കമാണെന്നു കൂടി മുഖ്യമന്ത്രി രാഷ്ട്രീയമായ മറുപടിയും നല്‍കി. മുഖ്യമന്ത്രിയുടെ മകന് ED സമന്‍സ് അയച്ചിരുന്നുവെന്നത് വസ്തുതയാണ്. അതും 2023ല്‍ തന്നെ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വെബ്‌സൈറ്റില്‍ ഈ സമന്‍സിന്റെ വിവരങ്ങളുമുണ്ട്. എന്നിട്ടും, സമന്‍സ് കിട്ടിയിട്ടില്ല എന്ന സാങ്കേതികതയാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ അഡ്രസ്സില്‍ വരുന്ന ഏതൊരു തപാലും കൈകാര്യം ചെയ്യുന്നത് അവിടുത്തെ ഒഫീഷ്യല്‍സാണ്. പ്രത്യേകിച്ച് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട തപാലുകള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കേരളത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവെന്ന നിലയിലും, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കോ വരുന്ന തപാലുകള്‍ വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്.
പ്രത്യേകിച്ച് കെയര്‍ഓഫ് പിണറായി വിജയന്‍ എന്നാണ് അഡ്രസ്സെങ്കില്‍, ആ തപാല്‍ ക്ലിഫ് ഹൗസിലേക്കാണ് വന്നതെങ്കില്‍ അത് പരിശോദിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍, ഒരു സമന്‍സ് കൈപ്പറ്റാതെ മടങ്ങിയിട്ടുണ്ടെങ്കില്‍, ആ അഡ്രസ്സ് വ്യാജമായിരിക്കും. അതുമല്ലെങ്കില്‍ ആ അഡ്രസ്സില്‍ ആള്‍താമസിമുണ്ടാകില്ല. മറ്റൊരു സാധ്യത അഡ്രസ് തെറ്റി വന്നതിനാല്‍ കൈപ്പറ്റാന്‍ നിര്‍വാഹമില്ലാതെ വരിക. ഇതൊക്കെയാണ് സമന്‍സ് മടങ്ങാന്‍ കാരണമാവുക. ഇതൊന്നുമല്ലാതെ, പോസ്റ്റ് ഓഫീസില്‍ നിന്നും ഉണ്ടാകുന്ന പിശകുകളും സമന്‍സ് കൈപ്പാതിരിക്കാന്‍ കാരണമാകുന്നുണ്ട്. പക്ഷെ, ഇവിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് തപാല്‍ മാര്‍ഗം സമന്‍സ് വന്നിരിക്കുന്നതെന്ന് വ്യക്തമാണ്.
അവിടെ ആള്‍താമസമുണ്ടെന്നും, സെക്യൂരിട്ടി ഉണ്ടെന്നും, ഔദ്യോഗിക ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും ആര്‍ക്കാണ് അറിയാത്ത്. അപ്പോള്‍, ആ സമന്‍സ് കൈപ്പറ്റാത്തത് ബോധപൂര്‍വ്വമാണെന്ന് അനുമാനിക്കാം. ബോധപൂര്‍വ്വം ഒരു സമന്‍സ് കൈപ്പറ്റാതിരുന്നാല്‍ എന്താണ് സംഭവിക്കുക. ഇത്രയും ദിവസം ആ സമന്‍സിന്‍മേല്‍ ഒന്നും സംഭവിക്കാതിരുന്നതെന്തു കൊണ്ട്. ഇഡിയുടെ സമന്‍സിന് ഇത്രയുമേയുള്ളോ വില. വെറുതേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി മാത്രമായിരുന്നോ സമന്‍സ് ഇഷ്യു ചെയ്തത്. അതോ മണി ലോണ്‍ഡറിംഗ് നടത്തിയതിനുള്ള ക്രിമിനല്‍ കുറ്റത്തിനോ. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടുള്ളതാണ് വിഷയമെങ്കില്‍ പിണറായി വിജയന്റെ മകന് എങ്ങനെ അതില്‍ ബന്ധമുണ്ടായി.
ലൈഫ് മിഷന്‍ കേസുമായി ബന്ധമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ശിവശങ്കരനെ ഇഡി അറസ്റ്റു ചെയ്തപ്പോള്‍ വിവേക് വിജയനെ പിടികൂടിയില്ല. എന്താണ് സമന്‍സിന്റെ വില. കേസുമായി ബന്ധപ്പെട്ട് അയയ്ക്കുന്ന സമന്‍സ് എന്താണെന്ന് അറിയേണ്ടതുണ്ട്.
- എന്താണ് സമന്‍സ് ?
ഒരു വ്യക്തിക്ക് ഒരു നിശ്ചിത സമയത്തും സ്ഥലത്തും കോടതിയില്‍ ഹാജരാകാന്‍ നല്‍കുന്ന കോടതി ഉത്തരവാണ് സമന്‍സ്. ക്രിമിനല്‍ കേസുകളിലും സിവില്‍ കേസുകളിലും സമന്‍സ് പുറപ്പെടുവിക്കാവുന്നതാണ്.
- ഒരു സമന്‍സ് എങ്ങനെയാണ് നല്‍കുന്നത് ?
ഓരോ സമന്‍സും ഒരു പോലീസ് ഉദ്യോഗസ്ഥനോ, അത് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ മറ്റേതെങ്കിലും പൊതുപ്രവര്‍ത്തകനോ നല്‍കണം. പ്രായോഗികമാണെങ്കില്‍, സമന്‍സ് അയച്ച വ്യക്തിക്ക് നേരിട്ട്, സമന്‍സിന്റെ ഒരു പകര്‍പ്പ് എത്തിച്ചു കൊടുക്കുകയോ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്. സമന്‍സ് ലഭിക്കുന്ന ഓരോ വ്യക്തിയും മറ്റേ പകര്‍പ്പിന്റെ പിന്നില്‍ ഒരു രസീതില്‍ ഒപ്പിടേണ്ടതാണ്. സമന്‍സ് അയച്ച വ്യക്തികളെ കണ്ടെത്താന്‍ കഴിയാത്തപ്പോള്‍, സമന്‍സ് അയച്ചതിന്റെ ഒരു പകര്‍പ്പ് കുടുംബത്തിലെ പ്രായപൂര്‍ത്തിയായ പുരുഷ അംഗത്തോടൊപ്പം താമസിക്കുന്ന വ്യക്തിക്ക് വിട്ടുകൊടുക്കാവുന്നതാണ്. കൂടാതെ സമന്‍സ് അയച്ച വ്യക്തി പകര്‍പ്പിന്റെ പിന്നില്‍ ഒരു രസീതില്‍ ഒപ്പിടേണ്ടതാണ്. ഒരു വേലക്കാരന്‍ കുടുംബത്തിലെ അംഗമല്ല.
- സാക്ഷിക്ക് തപാല്‍ വഴി സമന്‍സ് അയയ്ക്കാം ?
ഒരു സാക്ഷിക്ക് സമന്‍സ് അയയ്ക്കുന്ന കോടതിക്ക് സമന്‍സിന്റെ പകര്‍പ്പ് സാക്ഷിക്ക് രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴി അയയ്ക്കാന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. സാക്ഷി ഒപ്പിട്ടതായി പറയുന്ന ഒരു സമ്മതപത്രമോ സമന്‍സ് സ്വീകരിക്കാന്‍ വിസമ്മതിച്ചതായി തപാല്‍ ജീവനക്കാരന്‍ സാക്ഷ്യപ്പെടുത്തലോ നടത്തുമ്പോള്‍, സമന്‍സ് പുറപ്പെടുവിക്കുന്ന കോടതിക്ക് സമന്‍സ് യഥാവിധി നല്‍കിയതായി പ്രഖ്യാപിക്കാവുന്നതാണ്. സമന്‍സ് സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെങ്കില്‍ കോടതിക്ക് ജാമ്യം ലഭിക്കാവുന്നതോ ജാമ്യമില്ലാത്തതോ ആയ വാറണ്ടുകള്‍ പുറപ്പെടുവിക്കാവുന്നതാണ്.
- വ്യക്തി ഒളിവില്‍ പോകുന്നതിനുള്ള പ്രഖ്യാപനം
വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള ആരെങ്കിലും ഒളിവില്‍ പോയിരിക്കുകയോ അല്ലെങ്കില്‍ വാറണ്ട് നടപ്പിലാക്കാന്‍ കഴിയാത്തവിധം ഒളിവില്‍ കഴിയുകയോ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ ഏതെങ്കിലും കോടതിക്ക് കാരണമുണ്ടെങ്കില്‍, അത്തരം പ്രഖ്യാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ ഒരു നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിക്ക് ഒരു രേഖാമൂലമുള്ള പ്രഖ്യാപനം പ്രസിദ്ധീകരിക്കാവുന്നതാണ്.
- സമന്‍സ് ഈ രീതിയില്‍ പ്രസിദ്ധീകരിക്കും
ആ വ്യക്തി സാധാരണയായി താമസിക്കുന്ന പട്ടണത്തിലോ ഗ്രാമത്തിലോ ഉള്ള ഏതെങ്കിലും പ്രമുഖ സ്ഥലത്ത് ഇത് പരസ്യമായി വായിക്കേണ്ടതാണ്.
ആ വ്യക്തി സാധാരണയായി താമസിക്കുന്ന വീടിന്റെയോ പുരയിടത്തിന്റെയോ ഏതെങ്കിലും വ്യക്തമായ ഭാഗത്ത് അല്ലെങ്കില്‍ അത്തരം പട്ടണത്തിലെയോ ഗ്രാമത്തിലെയോ ഏതെങ്കിലും വ്യക്തമായ സ്ഥലത്ത് ഇത് ഒട്ടിച്ചിരിക്കണം. അതിന്റെ ഒരു പകര്‍പ്പ് കോടതി മന്ദിരത്തിന്റെ ഏതെങ്കിലും ശ്രദ്ധേയമായ ഭാഗത്ത് ഒട്ടിച്ചിരിക്കണം. കോടതിക്ക് ഉചിതമെന്ന് തോന്നുന്ന പക്ഷം, വിളംബരത്തിന്റെ ഒരു പകര്‍പ്പ് വ്യക്തി താമസിക്കുന്ന സ്ഥലത്ത് പ്രചരിക്കുന്ന ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
- വ്യക്തി ഒളിവില്‍ പോയാല്‍ സ്വത്ത് കണ്ടുകെട്ടല്‍
വിളംബരം പുറപ്പെടുവിച്ച കോടതിക്ക്, വിളംബരം പുറപ്പെടുവിച്ചതിനു ശേഷം എപ്പോള്‍ വേണമെങ്കിലും, പ്രഖ്യാപിത വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും ജംഗമമോ സ്ഥാവരമോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആയ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിടാം. വിളംബരം പുറപ്പെടുവിക്കുന്നതോടൊപ്പം തന്നെ അറ്റാച്ചുമെന്റിനും ഉത്തരവിടാം.
- കടമകള്‍
സമന്‍സ് സ്വീകരിക്കാനും ആവശ്യമെങ്കില്‍ ഡ്യൂപ്ലിക്കേറ്റില്‍ ഒപ്പിടാനും. സമന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥനോട് ബഹുമാനത്തോടെ പെരുമാറുക. സമന്‍സില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ ഹാജരാകുന്നതിനോ അല്ലെങ്കില്‍ നിങ്ങളുടെ പേരില്‍ ഹാജരാകാന്‍ ഒരു അഭിഭാഷകനെ നിയോഗിക്കുന്നതിനോ തയ്യാറാവുക.
വ്യത്യസ്ത തരം സമന്‍സുകള്‍ ഏതൊക്കെയാണ്?
* കോടതി സമന്‍സ് (കോടതിയില്‍ നിന്നുള്ള സമന്‍സ്)
കോടതിയില്‍ നിന്നുള്ള സമന്‍സ് എന്നത് ഒരു കോടതി നിങ്ങളെ നേരിട്ട് ഹാജരാകാന്‍ അഭ്യര്‍ത്ഥിച്ച് പുറപ്പെടുവിക്കുന്ന നോട്ടീസാണ്. കോടതിയില്‍ നിന്നുള്ള സമന്‍സ് എന്ന പദം ഏതെങ്കിലും തരത്തിലുള്ള കോടതി പുറപ്പെടുവിക്കുന്ന സമന്‍സുകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പൊതു പദമാണ്. ഇന്ത്യയില്‍ കോടതി സമന്‍സ് എങ്ങനെയാണ് അയയ്ക്കുന്നത് . ജാമ്യ വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുമ്പ് സിവില്‍ കേസുകളില്‍ എത്ര സമന്‍സ് അയയ്ക്കാമെന്ന് സംബന്ധിച്ച് അത്തരം വ്യവസ്ഥകളൊന്നുമില്ല . സമന്‍സ് കക്ഷിക്ക് കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ജാമ്യ വാറണ്ട് പുറപ്പെടുവിക്കുന്നതിനായി കക്ഷി ഏതെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്നുണ്ടെന്നും കോടതിക്ക് ബോധ്യപ്പെട്ടാല്‍, സിവില്‍ കേസുകളില്‍ കോടതിക്ക് സമന്‍സ് അയയ്ക്കാം.
- സിവില്‍ സമന്‍സ് ?
കോടതി സമന്‍സുകളുടെ കൂടുതല്‍ വിശദമായ വര്‍ഗ്ഗീകരണമാണ് സിവില്‍ സമന്‍സ്. സിവില്‍ കോടതി പുറപ്പെടുവിക്കുന്ന സമന്‍സിനെ സിവില്‍ സമന്‍സ് എന്ന് വിളിക്കുന്നു. ഒരു വാദി ഒരു കേസ് ഫയല്‍ ചെയ്യുമ്പോഴോ ഒരു സിവില്‍ കോടതിയില്‍ നിങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമ്പോഴോ, ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്ന ഒരു സമന്‍സ് അയാള്‍ അല്ലെങ്കില്‍ അവള്‍ നിങ്ങള്‍ക്ക് നല്‍കണം. പൗരന്മാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന നിയമപരമായ രീതികളാണ് സിവില്‍ കേസുകള്‍.
നേരിട്ട് ഹാജരാകാനുള്ള സമന്‍സ് എന്നത് ഒരു വ്യക്തിക്ക് ഒരു നിശ്ചിത സമയത്തും സ്ഥലത്തും കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള കോടതി ഉത്തരവാണ്. ക്രിമിനല്‍ കേസുകളിലും സിവില്‍ കേസുകളിലും നേരിട്ട് ഹാജരാകാനുള്ള സമന്‍സ് പുറപ്പെടുവിക്കാവുന്നതാണ്. നേരിട്ട് ഹാജരാകാനുള്ള ഓരോ സമന്‍സും ഒരു പോലീസ് ഉദ്യോഗസ്ഥനോ, കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ മറ്റേതെങ്കിലും പൊതുപ്രവര്‍ത്തകനോ ആയിരിക്കും അയയ്‌ക്കേണ്ടത്.
- അഡ്മിനിസ്‌ട്രേറ്റീവ് സമന്‍സ്
അഡ്മിനിസ്‌ട്രേറ്റീവ് സമന്‍സ് എന്നത് ഒരു അഡ്മിനിസ്‌ട്രേറ്റീവ് കോടതി നല്‍കുന്ന ഒരു തരം സമന്‍സാണ്. പ്രത്യേക തരത്തിലുള്ള നിയമപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക കോടതിയാണ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി. ഉദാഹരണത്തിന്, ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വിളിച്ചുവരുത്താന്‍ സ്വന്തം വിഷയത്തില്‍ കഴിവുള്ള ഒരു ഇമിഗ്രേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയോ പരിസ്ഥിതി അഡ്മിനിസ്‌ട്രേറ്റീവ് കോടതിയോ നിങ്ങള്‍ക്കുണ്ടാകാം. ഏത് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് സമന്‍സ് പുറപ്പെടുവിച്ചതെന്നും നിങ്ങള്‍ എങ്ങനെ പ്രതികരിക്കണമെന്നും ഒരു അഡ്മിനിസ്‌ട്രേറ്റീവ് സമന്‍സ് വ്യക്തമായി കാണിക്കും.
- ക്രിമിനല്‍ സമന്‍സ്
ക്രിമിനല്‍ സമന്‍സ് എന്നത് ഒരാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ഭയാനകമായ പ്രവൃത്തികളുമായും ക്രിമിനല്‍ നടപടിക്രമങ്ങളുമായും വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു തരം സമന്‍സാണ്. നിങ്ങളുടെ അധികാരപരിധി അനുസരിച്ച്, ഒരു ക്രിമിനല്‍ കോടതിക്ക് പുറപ്പെടുവിക്കാന്‍ കഴിയുന്ന വിവിധ തരത്തിലുള്ള സമന്‍സുകള്‍ ഉണ്ടാകാം.
CONTENT HIGH LIGHTS;What is a summons?: Who is lying, the ED? The Chief Minister?; Did the ED summon the Chief Minister’s son? Why? In which case?
















